Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ബീഫ് കയറ്റുമതി ചെയ്യുമോ? ആന്ധ്രയില്‍ കടുത്ത ഉടക്കുമായി പവന്‍ കല്യാണ്‍; പക്ഷെ ടിഡിപിക്ക് വേണം

ആന്ധ്രാപ്രദേശില്‍ ലുലു ഗ്രൂപ്പിന് മാള്‍ നിർമ്മിക്കാന്‍ ഭൂമി അനുവദിച്ചത് സർക്കാറിലും വിള്ളല്‍ സൃഷ്ടിക്കുന്നു. ജനസേന പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണ്‍ വെള്ളിയാഴ്ച അമരാവതിയിൽ നടന്ന സംസ്ഥാന കാബിനറ്റ് യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരെ രംഗത്ത് വന്നു. ലൂലു ഗ്രൂപ്പിനെ സന്തോഷിപ്പിക്കാൻ ഉദ്യോഗസ്ഥർ നിയമങ്ങൾ വളച്ചുകൊടുക്കുന്നുവെന്നായിരുന്നു പവൻ കല്യാണിന്റെ വിമർശം. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അധ്യക്ഷത വഹിച്ച യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം എന്നതാണ് ശ്രദ്ധേയം.

സ്ഥാപിത നിയമങ്ങൾ അവഗണിച്ച് കമ്പനിക്ക് അനുകൂലമായി എന്തുകൊണ്ട് പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാക്കണമെന്ന് പവന്‍ കല്യാണ്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജനസേനയിൽ നിന്നുള്ള സിവിൽ സപ്ലൈസ് മന്ത്രി നദെന്ദ്ല മനോഹർ കൂടി ഇതിനോടൊപ്പം ചേരുകയും ലൂലുവിന് നൽകുന്ന ഇളവുകളെക്കുറിച്ച് ഉദ്യോഗസ്ഥരോട് ചോദ്യം ഉന്നയിക്കുകയും ചെയ്തു. പവന്‍ കല്യാണിന്റെ നീക്കം ലുലു വിഷയത്തില്‍ ആന്ധ്രയിലെ എന്‍ ഡി എക്ക് ഇടയിലുണ്ടാക്കിയ ആഴത്തിലുള്ള വിള്ളല്‍ മറനീക്കി പുറത്ത് കൊണ്ടുവന്നു.

lulu-pavan-kalayan

കൃഷ്ണ ജില്ലയിലെ മല്ലവള്ളി പ്രദേശത്ത് ലൂലു ഗ്രൂപ്പിന്റെ ഉപകമ്പനിയായ ഫെയർ എക്സ്പോർട്ട്സിന് 7.48 ഏക്കർ ഭൂമി അനുവദിച്ച ഫുഡ് പാർക്ക് പദ്ധതിയെക്കുറിച്ചാണ് പവൻ കല്യാൻ കടുത്ത ചോദ്യങ്ങൾ ഉയർത്തിയത്. ഉദ്യോഗസ്ഥർ "ഫുഡ് പ്രോസസിംഗ്" എന്ന് പൊതുവായി മറഞ്ഞപ്പോൾ, പവൻ കല്യാൻ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെടുകയായിരുന്നു. "പഴവും പച്ചക്കറികളും മാത്രമാണോ.. അതോ പിന്നീട് കന്നുകളെ കൊന്ന് മാംസം കയറ്റുമതി ചെയ്യാനുള്ള സ്ലോട്ടർഹൗസ് സ്ഥാപിക്കുമോ" എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങളെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ബിജെപി അംഗമല്ലെങ്കിലും, ഹിന്ദുത്വ ആശയത്തെ പിന്തുണയ്ക്കുന്ന, സനാതന ധർമ്മത്തിന്റെ പ്രചാരകനായി സ്വയം ചിത്രീകരിക്കുന്നതുമായ നേതാവാണ് പവന്‍ കല്യാണ്‍. അത്തരം ലക്ഷ്യങ്ങളുടെ ഭാഗമായി കൂടിയാണ് പുതിയ നീക്കമെന്നും വിലയിരുത്തപ്പെടുന്നു. പവന്‍ കല്യാണ്‍ കത്തിക്കയറിയപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. "കന്നുകളെ കൊല്ലാൻ അനുമതി നൽകിയിട്ടില്ല. ഫുഡ് പ്രോസസിംഗിന് മാത്രമാണ് അനുമതി," എന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി വിശദീകരണം നല്‍കിയിട്ടും പവൻ കല്യാൻ അടങ്ങാന്‍ തയ്യാറായില്ല. ലൂലു ഗ്രൂപ്പിന് അനുകൂലമായി സർക്കാർ എന്തുകൊണ്ട് ഇത്ര അനുകൂല നയം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. "കമ്പനി ആന്ധ്രയ്ക്ക് വേണ്ടി എന്തോ ആനുകൂല്യം ചെയ്യുന്നതുപോലെ തോന്നുന്നു,"

"ഭൂമി അനുമതിയുടെ വിശദാംശങ്ങൾ, തൊഴിൽ ഉറപ്പുകൾ, പ്രാദേശിക യുവാക്കൾക്കുള്ള പ്രയോജനങ്ങൾ എന്നിവ വിശദമാക്കണം. ആന്ധ്രയിൽ നിന്നുള്ളവർക്ക് തൊഴിൽ നൽകുമോ, അതോ പുറത്തുനിന്നുള്ളവരെ കൊണ്ടുവരുമോ? പ്രാദേശികമായ ആളുകള്‍ തൊഴിൽ ലഭിക്കാതിരുന്നാൽ, ഭൂമി നൽകുന്നതിന് എന്ത് അർത്ഥം?" വന്യൂ മന്ത്രി അനഗാനി സത്യ പ്രസാദിനോടായി അദ്ദേഹം ചോദിച്ചു.

സർക്കാർ ലീസ് തുക 5 വർഷത്തിന് 5% മാത്രം വർധിപ്പിക്കാൻ സമ്മതിച്ചുവെന്നും, നിയമപ്രകാരം 3 വർഷത്തിന് 10% വർധന വേണമെന്നമായിരുന്നു മന്ത്രി മനോഹറിന്റെ ആവശ്യം. വിജയവാഡയിലും വിശാഖപട്ടണത്തും ലൂലുവിന് ഭൂമി അനുവദിക്കുന്നതിന്റെ അടിസ്ഥാനം എന്താണെന്നും, പ്രധാന സർക്കാർ ഭൂമി ലഭിക്കുമ്പോഴും കമ്പനി നിബന്ധനകൾ ഏർപ്പെടുത്താൻ അനുവദിക്കുന്നതിന്റെ കാരണം എന്താണെന്നും അദ്ദേഹം ചോദിച്ചു.

"ലീസ് കരാർ 3 വർഷത്തിന് ഒരിക്കൽ പരിശോധിക്കണമെന്നാണ് പറയുന്നത്. പക്ഷേ ലൂലു 10 വർഷത്തിന് ഒരിക്കൽ മാത്രം വേണമെന്ന് ആവശ്യപ്പെടുന്നു. അത് എങ്ങനെ ന്യായമാണ്? ലൂലു മാളുകളിലെ കടകൾ തുറക്കുമ്പോൾ, കമ്പനി 10 വർഷം കാത്തിരിക്കുമോ വാടക വർധിപ്പിക്കാൻ? അല്ലെങ്കിൽ, സർക്കാർ എന്തിന് കാത്തിരിക്കണം? രണ്ട് തരം നിയമങ്ങൾ ഉണ്ടാകില്ല-അവർക്ക് ഒന്നും, നമുക്ക് മറ്റൊന്നും." എന്ന് കൂടി പവന്‍ കല്യാണ്‍ യോഗത്തില്‍ പറഞ്ഞു. അതേസയം എതിർപ്പുകള്‍ എല്ലാം പരിഹരിച്ച് ലുലുവിന് അനുകൂലമായ സാഹചര്യം ഒരുക്കാനാണ് ടി ഡി പി ശ്രമിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+