ലുലു ഗ്രൂപ്പ് കോടതി കയറി; അതും അങ്ങ് മഹാരാഷ്ട്രയില്‍: എല്ലാം പാട്ടിന്റെ പേരില്‍, ഒടുവില്‍ ഉറപ്പ് നല്‍കി
മുംബൈ: പാട്ടിന്റെ പേരില്‍ കോടതി കയറി ലുലു ഗ്രൂപ്പ്. ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ് (പി പി എല്‍) നല്‍കിയ പരാതിയിലാണ് ലുലു ഇൻ്റർനാഷണൽ ഷോപ്പിംഗ് മാൾസ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍ക്ക് ബോംബൈ ഹൈക്കോടതിക്ക് മുമ്പില്‍ ഹാജരാകേണ്ടി വന്നത്. നിയമപരമായ ലൈസന്‍സ് ഫീസ് നല്‍കാതെ തങ്ങള്‍ക്ക് പകർപ്പവകാശമുള്ള പാട്ടുകള്‍ 2022 മുതല്‍ വിവിധ ഇവന്റുകളില്‍ ലുലു ഗ്രൂപ്പ് ഉപയോഗിച്ചെന്ന് കാട്ടി പി പി എല്‍ ബോംബൈ ഹൈക്കോടതിയില്‍ കോമേഴ്സ്യല്‍ സ്യൂട്ട് ഫയല്‍ ചെയ്യുകയായിരുന്നു.
പകർപ്പവകാശ നിയമം ലംഘിച്ച മാളിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി വേണമെന്ന് പി പി എല്ലിന് വേണ്ടി ഹാജരായ അഭിഭാഷകൻ ശരൺ ജഗ്തിയാനി കോടതിക്ക് മുമ്പാകെ ആവശ്യപ്പെട്ടു. ഇതോടെ മറുവാദത്തില്‍ ഇത്തരം പിഴവ് ആവർത്തിക്കില്ലെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പിന് വേണ്ടി ഹാജരായ അഭിഭാഷകർ മുന്നോട്ട് വന്നു. പകർപ്പവകാശ നിയമത്തിൻ്റെ 52-ാം വകുപ്പ് പ്രകാരം ഒഴിവാക്കിയവ ഒഴികെയുള്ള ഏതെങ്കിലും ശബ്ദ റെക്കോർഡിംഗുകൾ തങ്ങളുടെ ഇവൻ്റുകളിൽ പ്ലേ ചെയ്യുകയാണെങ്കില്‍ പി പി എല്ലില്‍ നിന്നും മുന്‍കൂർ അനുമതി നേടുമെന്നും ലുലു വ്യക്തമാക്കി.

ലുലു ഗ്രൂപ്പിന്റെ വിശദീകരണം അംഗീകരിച്ച കോടതി പകർപ്പവകാശ നിയമത്തിൻ്റെ സെക്ഷൻ 52 പ്രകാരം ഒഴിവാക്കിയത് ഒഴികെയുള്ളവ ഉപയോഗിക്കുന്നതിന് വാദിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച താരിഫ് പ്രകാരം ലൈസന്‍സ് നേടേണ്ടതാണെന്നും നിർദശിച്ചു. പകർപ്പവകാശമുള്ളന് ശബ്ദ റെക്കോർഡിംഗുകൾ മൂന്നാം കക്ഷിക്ക് വേണ്ടിയുള്ളതാണെങ്കിലും അതിനും വ്യക്തമായ ലൈസന്‍സ് നേടിയിരിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
ഹർജി തീർപ്പാക്കുന്നുവെന്ന് പറഞ്ഞ കോടതി മാള്‍ തങ്ങള്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നും ആവശ്യപ്പെട്ടു. പി പി എല്ലിന് പകർപ്പവകാശമുള്ള ഗാനങ്ങള്‍ മാളുകളിലെ ഇവന്റുകളില്‍ അവതരിപ്പിച്ചതാണ് ലുലു ഗ്രൂപ്പിന് തിരിച്ചടിയായി മാറിയതും. നേരത്തേയും വിവിധ കമ്പനികള്‍ക്കെതിരെ സമാനമായ രീതിയില്‍ കോടതിയെ സമീപിച്ചിച്ചുള്ള സ്ഥാപനമാണ് പി പി എല്‍.
അതേസമയം, നേരത്തെ സുപ്രീംകോടതിയിലുണ്ടായിരുന്ന ഒരു കേസിലും അനുകൂല വിധി സമ്പാദിക്കാന്‍ ലുലു ഗ്രൂപ്പിന് സാധിച്ചിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് തിരുവനന്തപുരം ലുലു മാൾ പണിതത് എന്നാരോപിച്ച് നൽകിയ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. വിവിധ ഘട്ടങ്ങളിൽ നടന്ന പരിശോധനകൾക്ക് ശേഷം ഉള്ള അനുമതികൾ മാളിന് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.
ഹർജിക്കാരനെതിരെ അന്ന് കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇത്തരം കേസ്സുകളിൽ പൊതു താത്പര്യ ഹർജി വ്യവഹാരം അംഗീകരിക്കാനാകില്ലെന്നായിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസ് എന്‍വി രമണ ചൂണ്ടിക്കാട്ടിയത്. തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മാളിന് ക്രമവിരുദ്ധമായാണ് അനുമതി നൽകിയതെന്നായിരുന്നു ഹർജിക്കാരൻ എം കെ സലീമിന്റെ ആരോപണം.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications