മോദി സര്‍ക്കാരിന് കീഴില്‍ ആള്‍ക്കൂട്ട കൊലപാതകം വര്‍ധിച്ചിട്ടില്ല: ആരോപണം നിരസിച്ച് അമിത് ഷാ
ദില്ലി: ബിജെപി അധികാരത്തിലിരിക്കെ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചെന്ന ആരോപണം നിരസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആള്‍ക്കൂട്ട കൊലപാതക വിഷയത്തില്‍ പ്രത്യേക അജന്‍ഡയുണ്ടെന്നാണ് അമിത് ഷാ ആരോപിക്കുന്നത്. ഏതെങ്കിലും വ്യക്തി കൊല്ലപ്പെട്ടാല്‍ അത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പിലാണ് വരുന്നത്.
ഇത് എല്ലായിടത്തും ബാധകമാണ്. ബിജെപി സര്‍ക്കാര്‍ ഇത്തരം വിഷയങ്ങള്‍ അന്വേഷിക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് ഒരു രാഷ്ട്രീയ വശം കാണണമോ അതോ സാമൂഹിക വിപത്തായി കാണേണ്ടതുണ്ടോ എന്ന് സമൂഹമാണ് തീരുമാനിക്കേണ്ടത്. ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഏറെയും ഗോവധമെന്ന സംശയത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളാണെന്ന് സംശയിക്കപ്പെടുന്നവയാണ്. മുസ്ലിം സമുദായത്തില്‍പ്പെട്ട യുവാക്കളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും. ഇതിന് പുറമേ ഭാരത് മാതാ കീ ജയ് അല്ലെങ്കില്‍ ജയ് ശ്രീ രാം വിളിക്കാത്തതിന്റെ പേരില്‍ അപമാനിക്കപ്പെട്ടവരും.
ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവ തടയുന്നതിനായി നിയമനിര്‍മാണം നടത്താന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ നിയമനിര്‍മാണം നടത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. നിയമങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്നും പ്രശ്നം പരിഹരിക്കുന്നതില്‍ അവബോധം വളര്‍ത്തുക മാത്രമാണ് വേണ്ടതെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം അമിത് ഷാ വ്യക്തമാക്കുകയും ചെയ്തുു. നിയമങ്ങളുണ്ട്, എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ശരിയായ രീതിയില്‍ അന്വേഷിക്കുകയാണ് വേണ്ടത്. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയം ഉപദേശം നല്‍കിയിരുന്നു.
ആള്‍ക്കൂട്ട കൊലപാതകം ഈ സര്‍ക്കാരിന് കീഴില്‍ മാത്രം നടക്കുന്ന പ്രതിഭാസമല്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ആള്‍ക്കൂട്ട കൊലപാതകത്തെ മറികടക്കാനുള്ള സമിതിയുടെ തലപ്പത്തുള്ളത് അമിത് ഷായാണ്. രാജ്യത്തെ ക്രമസമാധാന നിലയ്ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയുടെ നിറം നല്കാന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ 49 പ്രമുഖ വ്യക്തികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇത് പാശ്ചാത്യ പ്രയോഗമാണെന്നാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ചൂണ്ടിക്കാണിച്ചത്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications