Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാനയില്‍ അമ്പരിപ്പിച്ച് രേവന്തിന്‍റെ നീക്കം വിജയം: ടിജെഎസ് കോണ്‍ഗ്രസില്‍ ലയിക്കുന്നു

ഹൈദരാബാദ്: പതിറ്റാണ്ടുകള്‍ നീണ്ട സമരങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ 2014 ല്‍ തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെടുമ്പോള്‍ ഭരണം പിടിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. എന്നാല്‍ ആ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് ടിആര്‍എസ് അധികാരത്തില്‍ എത്തുകയും കെ ചന്ദ്രശേഖര്‍ റാവും തെലങ്കാനയുടെ പ്രഥമ മുഖ്യമന്ത്രിയാവുകയും ചെയ്തു. 2018 ലും ഭരണം തുടരാന്‍ അദ്ദേഹത്തിന് സാധിച്ചു.

എന്നാല്‍ 2023 ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. രേവന്ത് റെഡ്ഡിയെ പുതിയ പിസിസി അധ്യക്ഷനാക്കിയത് അടക്കുമുള്ള നീക്കം ഇതിന്‍റെ ഭാഗമാണ്.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ

Recommended Video

cmsvideo
    Lambda variant found in 31 countries | Oneindia Malayalam

    രേവന്ത് റെഡ്ഡി

    വരും ദിവസങ്ങളില്‍ ടിആര്‍എസില്‍ നിന്നടക്കം വലിയ തോതില്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നാണ് രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസില്‍ നിന്നും ടിആര്‍എസിലേക്ക് പോയ എംഎല്‍എമാര്‍ ഉള്‍പ്പടെ ഇത്തരത്തില്‍ തിരിച്ച് വരാന്‍ തയ്യാറായി തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.

    തെലങ്കാന ജന സമിതി

    ഇതിന് പിന്നാലെയാണ് ഒരു പാര്‍ട്ടി തന്നെ കോണ്‍ഗ്രസില്‍ ലയിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. മുൻ ഉസ്മാനിയ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ എം കോഡന്ദരം രൂപീകരിച്ച തെലങ്കാന ജന സമിതിയാണ് കോണ്‍ഗ്രസില്‍ ലയിക്കാന്‍ പോകുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇരുപാര്‍ട്ടികള്‍ക്കിടയില്‍ നടക്കുകയുമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

    പാര്‍ട്ടി രൂപീകരണം

    2009 നും 2014 നും ഇടയിൽ തെലങ്കാന രാഷ്ട്ര സമിതിയുമായി ചേര്‍ന്ന് തെലങ്കാന സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കോഡന്ദരം പിന്നീട് ടിആർഎസ് മേധാവി കെ ചന്ദ്രശേഖർ റാവുവുമായി തെറ്റിപ്പിരിഞ്ഞാണ് 2018 ലെ നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പായ സ്വന്തം രാഷ്ട്രീയ പാർട്ടിയായ ടിജെഎസ് രൂപീകരിക്കുന്നത്.

    തിരഞ്ഞെടുപ്പില്‍

    2018 ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നിവരടങ്ങിയ മഹാസഖ്യത്തിൽ ചേര്‍ന്ന് മത്സരിച്ചെങ്കില്‍ ഒരിടത്ത് പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും പല മണ്ഡലങ്ങളിലും നിര്‍ണ്ണായകമായ വോട്ട് വിഹിതം സ്വന്തമാക്കാന്‍ ടിജെഎസിന് സാധിച്ചിരുന്നു.

    തോല്‍വി

    നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പല തരത്തിലുള്ള തിരിച്ചടികളും പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിരുന്നു. പ്രമുഖരായ ചിലര്‍ മറ്റ് പാര്‍ട്ടികളിലേക്ക് കൂടുമാറി. തെലങ്കാനയിലെ ജനങ്ങള്‍ക്ക് കോഡന്ദരം പ്രിയങ്കരനാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ടിജെഎസിനെ മുന്നോട്ട് കൊണ്ടുപോവാനുള്ള സാമ്പത്തിക ശക്തിയില്ലെന്നതാണ് അദ്ദേഹം നേരിടുന്ന പ്രധാന വെല്ലുവിളി.

    മാസങ്ങളായി ചർച്ചകൾ

    ഇതേ തുടര്‍ന്നാണ് ടിജെഎസ് എന്ന പാര്‍ട്ടി ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കിയ കോഡന്ദരം കോണ്‍ഗ്രസുമായി ലയന ചര്‍ച്ചകള്‍ ആരംഭിച്ചത്. ടിജെഎസ് കോൺഗ്രസ് പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് കോഡന്ദരവും രേവന്ത് റെഡ്ഡിയും തമ്മിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ചർച്ചകൾ നടക്കുകയാണ്. പി‌സി‌സി മേധാവിയായതിനുശേഷം മാത്രമേ ലയന നിർദ്ദേശം പരിഗണിക്കൂ എന്ന് കോഡന്ദരം രേവന്തിനോട് അന്ന് പറഞ്ഞതായി സൂചനയുണ്ട്.

    പിസിസി അധ്യക്ഷന്‍

    ഏതായാലും രേവന്ത് പിസിസി അധ്യക്ഷനായതിന് പിന്നാലെ ലയന ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. അധികം വൈകാതെ തന്നെ ലയന പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഡന്ദരം പാര്‍ട്ടിയില്‍ എത്തിയാല്‍ അത് കോണ്‍ഗ്രസിന് അത് വലിയ ആവേശം പകരും എന്നതില്‍ സംശയമില്ല.

    ഗ്രീൻ സിഗ്നൽ

    കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്ന് ഗ്രീൻ സിഗ്നൽ ലഭിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങൾ അറിക്കുന്നത്. അതേസമയം, വരും ദിവസങ്ങളില്‍ ടിആര്‍എസില്‍ നിന്നും എംഎല്‍എമാര്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

    ടി‌ആർ‌എസ്

    നിരവധി ടി‌ആർ‌എസ് എം‌എൽ‌എമാർ കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും ഉചിതമായ സമയത്ത് അവര്‍ പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നു. തിരികെ വരുന്നവരില്‍ ചിലർ മുമ്പ് കോൺഗ്രസിൽ നിന്ന് ടി‌ആർ‌എസിലേക്ക് പോയവരാണ്. കോണ്‍ഗ്രസിന്‍റെ തിരിച്ച് വരവില്‍ അവര്‍ക്ക് പ്രതീക്ഷയുണ്ട്. അവർ ടിആർഎസിൽ വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

    മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ

    {document1}

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+