കോണ്‍ഗ്രസിനില്ല; തമ്പിദുരൈ ഡപ്യൂട്ടി സ്പീക്കര്‍
ദില്ലി: അണ്ണാ ഡി എം കെയിലെ എം തമ്പിദുരൈ പതിനാറാം ലോക്സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. തമിഴ്നാട്ടിലെ കാരൂരില്‍ നിന്നും ലോക്സഭയിലെത്തിയ തമ്പിദുരൈ ഐകകണ്ഠ്യേനയാണ് ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. ബി ജെ പി നേതാക്കളായ സുഷമ സ്വരാജും രാജ്നാഥ് സിംഗും തമ്പിദുരൈയുടെ നാമനിര്‍ദേശത്തെ പിന്തുണച്ചു.
സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ബി ജെ പി പിന്തുണച്ചതോടെ തമ്പിദുരൈ ഡെപ്യൂട്ടി സ്പീക്കറാകുന്ന കാര്യം ഉറപ്പായിരുന്നു. പിന്നാലെ മറ്റ് പാര്‍ട്ടികളും തമ്പിദുരൈയെ പിന്തുണച്ചു. ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട തമ്പിദുരൈയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സഭയിലെ സീനിയര്‍ നേതാവാണ് തമ്പിദുരൈ. ഇതിനു മുന്‍പും ഡെപ്യൂട്ടി സ്പീക്കറായും മന്ത്രിയായും പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.

2009 മുതല്‍ അണ്ണാ ഡി എം കെയുടെ ലോക്സഭ നേതാവാണ് 67 കാരനായ തമ്പിദുരൈ. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയാണ്. 1985 മുതല്‍ 1989 വരെ ഡെപ്യൂട്ടി സ്പീക്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984 ല്‍ ധര്‍മപുരിയില്‍ നിന്നാണ് തമ്പിദുരൈ ആദ്യമായി ലോക്സഭയിലെത്തുന്നത്. ഇത്തവണ കാരൂരില്‍ നിന്നാണ് അദ്ദേഹം ജയിച്ചത്.
ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ മറികടന്നാണ് അണ്ണാ ഡി എം കെ എം പി ഡെപ്യൂട്ടി സ്പീക്കറാകുന്നത്. രാജ്യസഭയില്‍ അണ്ണാ ഡി എം കെയ്ക്കുള്ള അംഗബലം കൂടി കണക്കിലെടുത്താണ് ബി ജെ പി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജയലളിതയുടെ പാര്‍ട്ടിക്ക് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭയില്‍ 37 അംഗങ്ങളും രാജ്യസഭയില്‍ 11 എം പിമാരും അണ്ണാ ഡി എം കെയ്ക്ക് ഉണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള എം പി സുമിത്ര മഹാജനാണ് ലോക്സഭ സ്പീക്കര്‍.
-
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും'












Click it and Unblock the Notifications