മദനിയെ ആശുപത്രിയിലേക്ക് മാറ്റി
ബാഗ്ലൂര്‍:ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പര കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ബാംഗ്ലൂരിലുള്ള മണിപ്പാല്‍ ആശുപത്രിയില്‍ ആണ് മദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇതിനിടെ മദനിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു എന്നും ആരോപണം ഉയര്‍ന്നിരുന്നു. 2013 നവംബര്‍ 18 നാണ് മദനിയെ വിദഗ്ധ ചിക്തസക്കായി മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് പുറത്ത് വന്ന് രണ്ടാഴ്ചക്ക് ശേഷം മാത്രമാണ് ഇപ്പോള്‍ മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മണിപ്പാല്‍ ആശുപത്രിയില്‍ ചിക്തിസ നല്‍കാന്‍ സാധ്യമല്ലെങ്കില്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം എന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നത്. എവിടെയായലും ശക്തമായ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ ആയിരിക്കും മദനിയുടെ ചികിത്സ. ആശുപത്രിയില്‍ മദനിയുടെ ബന്ധുക്കള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാനും അനുമതിയുണ്ട്.
കഴിഞ്ഞ മാസം നേത്ര ശസ്ത്രക്രിയക്കായി മദനിയെ ബാംഗ്ലൂരിലെ അഗര്‍വാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പ്രമേഹം നിന്ത്രണത്തില്‍ അല്ലാതിരുന്നതിനാല്‍ ശസ്ത്രക്രിയ നടതക്താന്‍ കഴിഞ്ഞിരുന്നില്ല. അതിന് ശേഷം മദനിക്ക് വിദഗ്ധ ചികിത്സയുടെ ആവശ്യമില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നത്. മദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications