കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി മന്ത്രി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു! വരാനിരിക്കുന്ന 30 ബിജെപി എംഎൽഎമാരില്‍ ഒരാള്‍?

  • By Aami Madhu
Google Oneindia Malayalam News

കഴിഞ്ഞ ദിവസമാണ് രാജസ്ഥാനില്‍ ബിജെപിയെ ഞെട്ടിച്ച് മാനവേന്ദ്ര സിങ്ങ് പാര്‍ട്ടി വിട്ടത്. താമര തിരഞ്ഞെടുത്തത് തെറ്റായിപ്പോയെന്നായിരുന്നു പാര്‍ട്ടി വിട്ട മാനവേന്ദ്ര പറഞ്ഞത്. മുഖ്യമന്ത്രി വസുന്ധര രാജയോടുള്ള അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണമായതെന്നായിരുന്നു മാനവേന്ദ്ര സിങ്ങിന്‍റെ വിശദീകരണം. മാനവേന്ദ്രയുടെ തിരുമാനം കടുത്ത പ്രതിസന്ധിയാണ് രാജസ്ഥാനില്‍ പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്നത്.

ഇതിനിടെ തിരഞ്ഞെടുപ്പ് അടുക്കുന്ന മധ്യപ്രദേശിലും ബിജെപി കനത്ത തിരിച്ചടി നല്‍കി ഒരു നേതാവ് കൂടി പാര്‍ട്ടി വിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ രാജിവെച്ചത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാകുമെന്നാണ് വിലയിരുത്തല്‍.

 ഭരണത്തുടര്‍ച്ച

ഭരണത്തുടര്‍ച്ച

ഏത് വിധേനയും ഭരണ തുടര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി മധ്യപ്രദേശില്‍ കാഴ്ച വെയ്ക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും ബിജെപിക്കുമെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് വിവിധ സര്‍വ്വേകളില്‍ വ്യക്തമാക്കുന്നത്.

 അരയും തലയും മുറുക്കി

അരയും തലയും മുറുക്കി

സര്‍വ്വേ ഫലങ്ങളുടെ ആത്മവിശ്വാസത്തില്‍ സംസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രചാരണം കൊഴുക്കുകയാണ്. ഹിന്ദുത്വ കാര്‍ഡിറക്കിയും വികസന വിഷയങ്ങള്‍ ചര്‍ച്ചയാക്കിയുമാണ് രാഹുലിന്‍റെ നേതൃത്വത്തില്‍ പ്രചാരണം നടക്കുന്നത്.

 ചൗഹാനെതിരെ

ചൗഹാനെതിരെ

2003 ല്‍ വികസന വിഷയങ്ങള്‍ ചര്‍ച്ചയാക്കിയാണ് കോണ്‍ഗ്രസിനെ ബിജെപി തൂത്തെറിഞ്ഞത്. അതുകൊണ്ട് തന്നെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് കോണ്‍ഗ്രസിന്‍റെ പദ്ധതി. ചൗഹാനെതിരെയുള്ള വ്യാപം കേസ് ഉള്‍പ്പെടെ കുത്തിപ്പൊക്കി വോട്ട് ഉറപ്പാക്കാനുള്ള സര്‍വ്വ തന്ത്രങ്ങളും പുറത്തെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ ഒരു മന്ത്രി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

 പാര്‍ട്ടി വിട്ടു

പാര്‍ട്ടി വിട്ടു

മന്ത്രിയായ പത്മ ശുക്ലയാണ് ബിജെപി വിട്ടത്. മധ്യപ്രദേശിലെ പബ്ലിക് വെല്‍ഫെയര്‍ ബോര്‍ഡ് മേധാവിയാണ് പത്മ. പത്മ പാര്‍ട്ടി വിട്ടത് എന്തിനെന്ന് വ്യക്തമല്ല. ഇവര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തുമെന്ന് ദേശീയ മാധ്യമമായ എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 കൂടിക്കാഴ്ച

കൂടിക്കാഴ്ച

കോണ്‍ഗ്രസില്‍ ചേരുന്നതിന്‍റെ ഭാഗമായി പത്മ മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇവര്‍ പാര്‍ട്ടി മെമ്പര്‍ ഷിപ്പ് എടുത്തെന്നും വാര്‍ത്തയില്‍ പറയുന്നു.

 ബിജെപിയില്‍ നിന്ന്

ബിജെപിയില്‍ നിന്ന്

കഴിഞ്ഞ ദിവസം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയിലെ ചില നേതാക്കള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ എത്തുമെന്ന് വ്യക്തമാക്കിയിരുന്നു. അതില്‍ ഭരണത്തിലുള്ള 30 ബിജെപി എംഎല്‍എമാര്‍ ഉണ്ടെന്നായിരുന്നു കമല്‍നാഥ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

 ടിക്കറ്റ്

ടിക്കറ്റ്

ഈ എംഎല്‍എമാര്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നും കമല്‍നാഥ് പറഞ്ഞിരുന്നു. കമല്‍ നാഥ് പറഞ്ഞ ബിജെപി നേതാക്കളില്‍ ഒരാളാണോ പത്മ എന്ന തരത്തിലും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.

 നല്‍കില്ല

നല്‍കില്ല

എന്നാല്‍ സീറ്റ് ലക്ഷ്യം വെച്ച് പാര്‍ട്ടി വിട്ട് വരുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. പാര്‍ട്ടി വിട്ട് വരുന്നവരെ സ്വീകരിക്കില്ലെന്നല്ല, മറിച്ച് കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മാത്രമേ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുള്ളൂവെന്നായിരുന്നു രാഹുല്‍ വ്യക്തമാക്കിയത്.

 സീറ്റ് ഉണ്ടോ

സീറ്റ് ഉണ്ടോ

അതിനാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പത്മയ്ക്ക് സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ തിരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പത്മയ്ക്ക് പിന്നാലെ മറ്റാരെങ്കിലും പാര്‍ട്ടി വിടുമോ, പത്മ ബിജെപി വിട്ടത് കോണ്‍ഗ്രസ് ലക്ഷ്യം വെച്ച് തന്നെയാണോ എന്ന കാര്യത്തിലും വ്യക്തത ഇല്ല.

 ഒറ്റയ്ക്ക്

ഒറ്റയ്ക്ക്

എന്തായാലും മധ്യപ്രദേശില്‍ ബിജെപിയെ തുരത്താന്‍ കോണ്‍ഗ്രസ് ബിഎസ്പിയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ബിഎസ്‍പിയുമായി സീറ്റ് അടക്കമുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായും കോണ്‍ഗ്രസ് നിര്‍ദേശം ബിഎസ്‍പിക്ക് സ്വീകാര്യമാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

 മത്സരിക്കും

മത്സരിക്കും

എന്നാല്‍ ആരുമായും സഖ്യത്തിനില്ലെന്നും ഒറ്റക്ക് 230 സീറ്റിലും മത്സരിക്കുമെന്നും ബിഎസ്‍പി വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തവര്‍ഷം ജനവരി 7 നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് മധ്യപ്രദേശിലേത് എന്നത് കൊണ്ട് തന്നെ വരാനിരിക്കുന്ന ദിനങ്ങള്‍ ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.

 വിലയിരുത്തല്‍

വിലയിരുത്തല്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടിയായിരുന്നു ശിവരാജ് സിങ്ഗങ് ചൗഹാന്‍ അധികാരത്തില്‍ ഏറിയത്. കോണ്‍ഗ്രസിന് 58 സീറ്റും ബിഎസ്പിക്ക് നാല് സീറ്റുമാണ് നേടാന്‍ കഴിഞ്ഞത്.രു കാലത്ത് കോണ്‍ഗ്രസ് 220 സീറ്റ് വരെ നേടിയ സംസ്ഥാനമാണ് മധ്യപ്രദേശ്.എന്തുതന്നെ ആയാലും നിയമസഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം ബാക്കിനില്‍ക്കെ മന്ത്രിയുടെ രാജി ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

English summary
Madhya Pradesh cabinet minister Padma Shukla quits BJP joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X