കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ മരണവും വ്യാപവുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: മധ്യപ്രദേശിലെ വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് ദിവസേനയെന്നോണം മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തി. എല്ലാ മരണങ്ങളും വ്യാപം കുംഭകോണവുമായി ബന്ധപ്പെടുത്തരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് വ്യക്തമാക്കി. നിലവില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സ്‌പെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കേസ് അന്വേഷിച്ചു വരികയാണ്. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള സിബിഐ അന്വേഷണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മിഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും സിബിഐ അന്വേഷണം നിരസിച്ചിട്ടുണ്ട്.

shivraj

ഏകദേശം 2000 കോടിയോളം രൂപയുടെ തട്ടിപ്പാണ് മധ്യപ്രദേശിലെ പ്രൊഫഷണല്‍ എക്‌സാം ബോര്‍ഡു(വ്യാപം)മായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ ജോലിക്കുവേണ്ടി ഉന്നതര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് കേസ്. ഏതാണ്ട് രണ്ടായിരത്തോളം പേര്‍ കേസില്‍ പ്രതികളായിട്ടുണ്ട്. 700 ഓളം പേരെ പിടികിട്ടാനുമുണ്ട്.

അതിനിടെ തിങ്കളാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പോലീസ് ട്രെയ്‌നി അനാമിക കുശ്‌വഹയുടെ മരണത്തിന് വ്യാപവുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. ഒരു തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനാമിക ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. കേസുമായി ബന്ധമുള്ള ഏതാണ്ട് 50ഓളം പേര്‍ ഇതുവരെ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.

English summary
madhya pradesh Chief Minister Shivraj Singh Chouhan says Don't Link All Deaths With Vyapam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X