കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താംക്ലാസില്‍ കൂട്ടത്തോല്‍വി; മധ്യപ്രദേശ് കുട്ടികള്‍ കേരളത്തിലേക്ക് വരുമോ?

  • By Anwar Sadath
Google Oneindia Malayalam News

ഭോപ്പാല്‍: പരീക്ഷയ്ക്ക് ചോദ്യ നമ്പര്‍ ഇട്ടവര്‍ക്കുപോലും മാര്‍ക്ക് നല്‍കിയതിനാല്‍ നൂറു ശതമാനത്തിനടുത്ത് കേരളത്തിലെ എസ്എസ്എല്‍സി വിജയം എത്തിനില്‍ക്കുമ്പോള്‍ മധ്യപ്രദേശിലെ പത്താംക്ലാസ് പരീക്ഷയ്ക്ക് കൂട്ടത്തോല്‍വി. 10 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 49.79 ശതമാനം മാത്രമാണ് തുടര്‍ പഠനത്തിന് യോഗ്യത നേടിയത്.

കര്‍ശനമായ പരീക്ഷ നടത്തിപ്പും മാര്‍ക്കുദാനത്തില്‍ പിശുക്കു കാട്ടിയതുമാണ് തോല്‍വിക്കു കാരണമെന്നാണ് വിലയിരുത്തല്‍. 2,83,844 വിദ്യാര്‍ഥികള്‍ പൈവറ്റായി പരീക്ഷ എഴുതിയപ്പോള്‍ 14.02 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ജയിക്കാനായത്. ആകെ 3,721 പരീക്ഷാ സെന്ററുകളിലായി 10 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മധ്യപ്രദേശില്‍ പരീക്ഷയ്ക്കിരുന്നത്.

madhya-pradesh-secondary-board

ഇതില്‍ അഞ്ചുലക്ഷത്തിലധികം കുട്ടികളും വീണ്ടും പരീക്ഷയെഴുതേണ്ടിവരുമെന്ന് ഉറപ്പായിരിക്കുകയാണ്. ഗ്രേഡിനു പകരം ഇപ്പോഴും മാര്‍ക്ക് സമ്പ്രദായമാണ് മധ്യപ്രദേശില്‍. ഗ്രാമ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരാണ്. ഇവരെ മികച്ച രീതിയില്‍ പരിശീലിപ്പിച്ച് വിജയശതമാനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപണമുണ്ട്.

പരീക്ഷയെഴുതാത്തവരെപ്പോലും ജയിപ്പിക്കുന്ന കേരളത്തിലെ എസ്എസ്എല്‍സി പരീക്ഷ സമ്പ്രദായത്തെ മധ്യപ്രദേശിലെ കുട്ടികള്‍ ഇനി അസൂയയോടെയാണ് നോക്കി കാണുക. ഏതു രീതിയിലെങ്കിലും പത്താംക്ലാസ് പരീക്ഷ പാസാകണമെന്ന് ആഗ്രഹമുളള അന്യ സംസ്ഥാനത്തെ കുട്ടികള്‍ അടുത്തവര്‍ഷം മുതല്‍ കേരളത്തില്‍ പഠിക്കാനെത്തിയാലും അത്ഭുതപ്പെടാനില്ല.

English summary
Madhya Pradesh Class 10th board results announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X