കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറിൽ സൈറൺ മുഴക്കിചീറിപ്പാഞ്ഞു; പോലീസ് പിടിയിലായപ്പോൾ മുഖ്യമന്ത്രിയുടെ ബന്ധുവാണെന്ന് വാദം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുഖ്യമന്ത്രിയുടെ ബന്ധുവാണെന്നു പറഞ്ഞ് പോലീസിനോട് തട്ടിക്കയറുന്നവർ -വീഡിയോ കാണാം| Oneindia Malayalam

ഭോപ്പാൽ: കാറിൽ സൈറൺ മുഴക്കി യാത്ര ചെയ്തതിന് ട്രാഫിക് പോലീസ് പിടികൂടിയ ആൾ താൻ മുഖ്യമന്ത്രിയുടെ ബന്ധുവാണെന്ന് ആവർത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ബന്ധുവാണ് താനെന്ന് ആക്രോശിച്ചായിരുന്നു ഇയാൾ പോലീസുകാരട് തട്ടിക്കയറിയത്.

ബിജെപിക്ക് വാജ്പേയിയോടുള്ളത് കപട സ്നേഹം; തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യം... ആരോപണവുമായി മരുമകൾബിജെപിക്ക് വാജ്പേയിയോടുള്ളത് കപട സ്നേഹം; തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യം... ആരോപണവുമായി മരുമകൾ

പോലീസുകാർക്കും മന്ത്രിമാർക്കും മാത്രമാണ് ഔദ്യോഗിക വാഹനങ്ങളിൽ സൈറൺ ഘടിപ്പിച്ച യാത്ര ചെയ്യാൻ അനുമതിയുള്ളത്. അമിത വേഗത്തിൽ സൈറൺ വെച്ച വാഹനത്തിലൂടെ ചീറിപ്പാഞ്ഞതിന് പിഴയീടാക്കാൻ ആവശ്യപ്പെട്ടപ്പോളായിരുന്നു യുവാവിന്റെ ആക്രോശം.

സഹോദരി ഭർത്താവ്

സഹോദരി ഭർത്താവ്

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സഹോദരി ഭർത്താവാണെന്നായിരുന്നു യുവാവിന്റെ വാദം. എന്നാൽ മുഖ്യമന്ത്രി തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശിൽ തനിക്ക് കോടിക്കണക്കിന് സഹോദരിമാരുണ്ട്. അതുകൊണ്ട് തന്നെ കോടിക്കണക്കിന് സഹോദരി ഭർത്താക്കന്മാരും ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞു. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളും

സ്ത്രീകളും

യുവാവിന്റെയൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീകളും പോലീസുകാരോട് ആക്രോശിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. നിങ്ങൾ ആരാണെന്നാണ് വിചാരം, ഞാൻ മുഖ്യമന്ത്രിയുടെ സഹോദരി ഭർത്താവാണെന്ന് യുവാവ് പറയുന്നു. സ്ത്രീകളിലൊരാൾ ഫോണെടുത്ത് നമ്പർ ഡയൽ ചെയ്ത ശേഷം താൻ മുഖ്യമന്ത്രിയെ വിളിക്കുകയാണെന്ന് അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പിന് മുൻപ്

തിരഞ്ഞെടുപ്പിന് മുൻപ്

മധ്യപ്രദേശിൽ നവംബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിയമവിരുദ്ധമായി സൈറൺ ഉപയോഗിക്കുന്ന വാഹനങ്ങൾ പരിശോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടതിന് പിന്നാലെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന എസ് യു വി രാജേന്ദ്ര സിംഗ് ചൗഹാൻ എന്നയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പിഴയൊടുക്കി

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 128 വാഹനങ്ങളാണ് സൈറൺ വെച്ച് യാത്രചെയ്തതിന് പോലീസ് പിടികൂടിയത്. 12000 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവരെ ഡ്രൈവർമാരെ പിടികൂടാനായി 20 ചെക്ക് പോസ്റ്റുകളിലായി 200 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. അനധികൃതമായി വാഹനങ്ങളിൽ സൈറൺ സ്ഥാപിച്ചാൽ 3000 രൂപയാണ് പിഴ.

അവരെയെല്ലാം വീട്ടിലേക്ക് വിളിക്കാം അച്ഛാ...കേരളത്തിന് വേണ്ടി വിതുമ്പി കുരുന്ന് ബാലൻ...വൈറലായി വീഡിയോഅവരെയെല്ലാം വീട്ടിലേക്ക് വിളിക്കാം അച്ഛാ...കേരളത്തിന് വേണ്ടി വിതുമ്പി കുരുന്ന് ബാലൻ...വൈറലായി വീഡിയോ

English summary
"Chief Minister My Brother-In-Law," Man Fined For Siren On SUV Told Cops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X