കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 വര്‍ഷത്തിനുശേഷം 5 മക്കളെ സാക്ഷിയാക്കി വിവാഹം; അതും ഇന്ത്യന്‍ ഗ്രാമത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

ബര്‍വാനി: ലിവിങ് ടുഗദര്‍ എന്ന് ന്യൂ ജനറേഷന്‍ പറഞ്ഞുതുടങ്ങുന്നതിന് എത്രയോ കാലം മുന്‍പുതന്നെ അക്കാര്യം ജീവിതത്തില്‍ പകര്‍ത്തിയവര്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലുണ്ട്. മധ്യപ്രദേശിലെ ബര്‍വാനിയില്‍നിന്നാണ് 20 വര്‍ഷം നീണ്ട ലിവിങ് ടുഗദറിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ബര്‍വാനിയിലെ 42 വയസുകാരനായ ഗംഗാറാം യാദവും പ്രണയിനി രൂപാഭായിയും വിവാഹം കഴിക്കുമ്പോള്‍ 5 മക്കള്‍ സാക്ഷികളായിട്ടുണ്ടായിരുന്നു. ഗംഗാറാമിന്റെ മകന്റെ വിവാഹം മെയ് മാസം നിശ്ചയിച്ചിരിക്കുകായണ്. ഇന്ത്യന്‍ ആചാരപ്രകാരം മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ വിവാഹിതരാകണമെന്നാണ് വിശ്വാസം.

madhyapradesh

ഇതേതുടര്‍ന്നാണ് 20 വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹിതരാകാന്‍ തീരുമാനിച്ചതെന്ന് ഇരുവരും പറയുന്നു. സമുദായത്തിലെ ആചാരപ്രകാരം ഇരുവരും വിവാഹിതരായപ്പോള്‍ കണ്ടനിന്ന കുട്ടികള്‍ക്ക് അത് കൗതുകക്കാഴ്ചയായി. 20 വര്‍ഷക്കാലവും തങ്ങളുടെത് സന്തോഷകരമായ ജീവിതമായിരുന്നെന്ന് ഗംഗാറാം പറയുന്നു.

ദാരിദ്ര്യം മൂലമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്. കുടുംബത്തിലെ മൂത്തയാളായ ഗംഗാറാം തന്റെ കീഴെയുള്ള സഹോദരങ്ങളുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുത്തതോടെ വിവാഹം നീണ്ടു പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ തങ്ങള്‍ വിവാഹിതരല്ലെന്നകാര്യം പോലും അവര്‍ മറന്നു എന്നതാണ് സത്യം. ഒടുവില്‍ മകന്റെ വിവാഹം നിശ്ചയിച്ചതോടെയാണ് അവര്‍ സ്വന്തം വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത്.

English summary
madhya pradesh couple 20 years of live-in together, madhya pradesh couple ties knot in the presence of five children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X