മുഖ്യമന്ത്രിയാകാനുള്ള അവസാന പോരാട്ടത്തില്‍ വീണു; കോണ്‍ഗ്രസിനൊപ്പം തകര്‍ന്ന കമല്‍നാഥിന്റെ സ്വപ്‌നം
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍ അടയുന്നത് മുതിര്‍ന്ന നേതാവും പി സി സി അധ്യക്ഷനുമായ കമല്‍നാഥിന്റെ രാഷ്ട്രീയ ജീവിതവും. 77 കാരനായ കമല്‍നാഥിന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള അവസാന അവസരമായിരുന്നു ഇത്. അടുത്ത തിരഞ്ഞെുപ്പാകുമ്പോഴേക്കും 82 വയസാകുന്ന കമല്‍നാഥ് പൊതുപ്രവര്‍ത്തന രംഗത്ത് തുടര്‍ന്നാലും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഫസ്റ്റ് ചോയ്‌സ് ആയിരിക്കില്ല.
2018 ല്‍ സംസ്ഥാനത്ത് കമല്‍നാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും 15 മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ താഴെ വീണു. ജ്യോതിരാദിത്യ സിന്ധ്യയുടേയും കൂട്ടരുടേയും കൂറുമാറ്റമായിരുന്നു കമല്‍നാഥിന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ തന്റെ സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ് ബി ജെ പി താഴെയിറക്കിയതെന്ന് പലകുറി പ്രസംഗിച്ചിരുന്നു.

കോണ്‍ഗ്രസ് ജയിച്ചിരുന്നെങ്കില്‍ കമല്‍നാഥ് തന്നെയാകുമായിരുന്നു മുഖ്യമന്ത്രി. അതിനാല്‍ തന്നെ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിപദത്തിലേക്ക് തിരിച്ചുവരാന്‍ കമല്‍നാഥും ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തിയതോടെ ആഗ്രഹം വിഫലമായി. ഈ വര്‍ഷമാദ്യം വരെ ജനങ്ങള്‍ക്ക് താന്‍ വാഗ്ദാനം ചെയ്യുന്ന ഉറപ്പുകള്‍ കാരണം വിജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു കമല്‍നാഥ്.
അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപയും 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണ് തന്റെ ദൗത്യമെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും അദ്ദേഹം നേരത്തെ തന്നെ തള്ളിയിരുന്നു.

പ്രചാരണത്തിന്റെ അവസാന ആഴ്ചയില്‍ കമല്‍നാഥ് തന്റെ ശക്തികേന്ദ്രമായ ചിന്ദ്വാരയിലേക്ക് മാറുകയും അവിടെ നിന്ന് സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുകയും ചെയ്തു. കമല്‍നാഥ് ദിവസേന രണ്ടോ മൂന്നോ റാലികള്‍ നടത്തി. എന്നാല്‍ ശിവരാജ് സിംഗ് ചൗഹാന്‍ ദിവസേന 10-12 റാലികള്‍ നടത്തിയിരുന്നു. കമല്‍നാഥ് പ്രിയങ്കാ ഗാന്ധിയെ സംസ്ഥാനത്ത് വ്യാപകമായി പ്രചാരണത്തിനായി കൊണ്ടുവന്നു.
വൈകിയെത്തി രാഹുല്‍ ഗാന്ധിയും ആവേശം വിതറിയെങ്കിലും ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രിയ പദ്ധതിയായ 'ലാഡ്ലി ബഹാന'യ്ക്ക് മുന്നില്‍ എല്ലാം പരാജയപ്പെട്ടു. 1980 മുതല്‍ ചിന്ദ്വാര എംപിയായിരുന്ന കമല്‍നാഥ് 2018 ല്‍ ഛിന്ദ്വാര നിയമസഭാ സീറ്റില്‍ നിന്ന് മത്സരിച്ച് എംഎല്‍എയും പിന്നീട് മുഖ്യമന്ത്രിയായി. എന്നാല്‍ ഒരു മുഴുവന്‍ ടേമും മധ്യപ്രദേശില്‍ മുഖ്യമന്ത്രിയാകുകയെന്ന അദ്ദേഹത്തിന്റെ സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കുകയാണ്.












Click it and Unblock the Notifications