മധ്യപ്രദേശ് എക്സിറ്റ് പോൾ;ബിജെപിയെ കോൺഗ്രസ് വീഴ്ത്തും? പാർട്ടിയുടെ പ്രതീക്ഷ ഉയർത്തി സർവ്വെ ഫലം
ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് ന്യൂസ് 18 സർവ്വേ ഫലം. അതേസമയം സർവ്വേയിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ട്. കോൺഗ്രസിന് 113 സീറ്റുകൾ വരെ നേടാനാകുമെന്നാണ് സർവ്വേ പറയുന്നത്. ഭരണകക്ഷിയായ ബി ജെ പിക്ക് 112 സീറ്റുകൾ വരേയും. കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് ആവശ്യം.
ഇത്തവണ കോൺഗ്രസ് വലിയ പ്രതീക്ഷ പുലർത്തന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. സംസ്ഥാനത്ത് ബി ജെ പി ഭരണത്തിനെതിരായ വികാരം ശക്തമാണ്. മാത്രമല്ല പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹങ്ങളും രൂക്ഷമാണ്. ഇതെല്ലാം തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ.

2018 ൽ ബി ജെ പിയുടെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരം പിടിച്ചെടുത്തിരുന്നു. 114 സീറ്റുകൾ നേടി വളരെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഉണ്ടായ ഈ തിരിച്ചടി ബി ജെ പിയെ സംബന്ധിച്ച് വലിയ ക്ഷീണമായിരുന്നു. അതുകൊണ്ട് തന്നെ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു പാർട്ടി.
കോൺഗ്രസ് ഭരണം രണ്ട് വർഷം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ തങ്ങളുടെ നീക്കങ്ങൾ വിജയത്തിലെത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞു. മുഖ്യമന്ത്രി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള തർക്കങ്ങളായിരുന്നു ബിജെപി മുതലെടുത്തത്. തുടർന്ന് സിന്ധ്യയേയും അദ്ദേഹത്തിന് ഒപ്പമുള്ള എംഎൽഎമാരേയും ഒപ്പം നിർത്തി ബി ജെ പി ഭരണം പിടിച്ചെടുക്കുകയായിരുന്നു.
കോൺഗ്രസിനേറ്റ വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു അത്. ഇതോടെ എന്ത് വിലകൊടുത്തും അധികാരം തിരികെ പിടിക്കാനുള്ള തന്ത്രങ്ങളായിരുന്നു ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസ് നടപ്പാക്കിയത്. പരമാവധി തർക്കങ്ങൾ ഇല്ലാതെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കുകയും ജനകീയ വാഗ്ദാനങ്ങൾ ഉറപ്പാക്കുകയും ചെയ്തു. ശക്തമായ പ്രചരണവും പാർട്ടി കാഴ്ച വെച്ചിരുന്നു.
അതേസമയം ശക്തമായ പ്രചരണമായിരുന്നു ബി ജെ പിയും കാഴ്ച വെച്ചത്. ഭരണ വിരുദ്ധത മറി കടക്കുകയെന്ന ലക്ഷ്യത്തോടെ മൂന്ന് കേന്ദ്രമന്ത്രിമാരുൾപ്പെടെ ഏഴ് ലോക്‌സഭാ എംപിമാരേയും ബി ജെ പി ഇത്തവണ മത്സരത്തിനായി ഇറക്കിയിരുന്നു. ഇതോടൊപ്പം 'മോദി ഇഫ്കട്' കൂടെ ഫലിക്കുമെന്നാണ് ബി ജെ പി വിലയിരുത്തൽ.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications