മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് സർക്കാർ
ഭോപ്പാല്‍: ദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പ്രതിയുടെ വീട് തകര്‍ത്ത് മധ്യപ്രദേശ് സര്‍ക്കാര്‍. പ്രതി പ്രവേശ് ശുക്ലയുടെ വീടാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. അനധികൃത കയ്യേറ്റമാണ് എന്നാണ് അധികൃതര്‍ പറയുന്നത്.
ഒരു ആദിവാസി യുവാവിന്റെ മുഖത്ത് പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വലിയ പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നു വന്നത്. തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമം, എസ് സി- എസ് ടി ആക്ട് എന്നിവ ചുമത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ ബിജെപി നേതാവാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

അതേസമയം പ്രചരിക്കുന്ന വീഡിയോ പഴയതാണ് എന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ പുറത്ത് വിട്ടതാണ് എന്നും പ്രവേശ് ശുക്ലയുടെ കുടുംബം ആരോപിച്ചു. ഇങ്ങനൊരു കാര്യം എന്റെ മകന്‍ ചെയ്യാന്‍ വഴിയില്ല. ഇത് മകനെ കുടുക്കാനുളള ഗൂഢാലോചനയുടെ ഭാഗമാണ്. ആ വീഡിയോ കണ്ടശേഷം ഞങ്ങളെല്ലാവരും വിഷമത്തിലാണ്, പ്രവേശ് ശുക്ലയുടെ അച്ഛന്‍ പറഞ്ഞു.












Click it and Unblock the Notifications