കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 2023 വരെ അധികാരത്തില്‍ തുടരും'; ആത്മവിശ്വാസത്തില്‍ നേതാക്കള്‍

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതി രാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ 21 കോണ്‍ഗ്രസ് എംഎല്‍എമാരും രാജി വെച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച സസിന്ധ്യ ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇപ്പോഴും ആത്മവിശ്വാസത്തിലാണ്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇപ്പോഴും സുരക്ഷിതവും ശക്തവുമാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാലാ ബച്ചന്‍ പ്രതികരിച്ചു. 2023 വരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇവിടെ തുടരുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

Kamal nath

'കോണ്‍ഗ്രസ് ഇപ്പോഴും സുരക്ഷിതവും ശക്തവുമാണ്. എല്ലാവരും മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെടുന്നുണ്ട്. പെട്ടെന്ന് തന്നെ ഈ പ്രതിസന്ധി മറികടക്കും. സംസ്ഥാന നിയമസഭയില്‍ ഞങ്ങള്‍ ഭൂരിപക്ഷം തെളിയിക്കുകയും 2020 വരെ പാര്‍ട്ടി അധികാരത്തില്‍ തുടരുകയും ചെയ്യും.' എന്നായിരുന്നു ബാലാ ബച്ചന്റഎ പ്രതികരണം.

മധ്യപ്രദേശിലെ രാഷ്ട്രീയ അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം. കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലയെന്നാണ് റിപ്പോര്‍ട്ട്. പകരം അദ്ദേഹം മാര്‍ച്ച് 16 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ വിശ്വാസ വോട്ടടെുപ്പ് നടത്താന്‍ തയ്യാറാവും.

നിലവിലെ സാഹചര്യത്തില്‍ 10 എംഎല്‍എമാരെങ്കിലും രാജി പിന്‍വലിച്ചാല്‍ മാത്രമെ കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താന്‍ കഴിയൂ. അതേസമയം എംഎല്‍എമാര്‍ രാജി വെച്ചതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയേക്കാമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

ബിജെപിയുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രം വിജയിക്കില്ലെന്നും കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂര്‍ണ്ണമായും സുരക്ഷിതവും ഐക്യത്തിലുമാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രതികരിച്ചു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. സംസ്ഥാനത്തെ ജനങ്ങളോട് ഉത്തരവാദിത്വവും ധാര്‍മ്മികതയും ഉള്ള വ്യക്തികളാണ് കോണ്‍ഗ്രസ് എംഎല്‍എ മാരെന്നും പാര്‍ട്ടി ട്വിറ്ററിലൂടെ വ്യക്തമാക്കി.

അതിനിടെ മധ്യപ്രദേശിലെ വിമത എംഎല്‍എമാരും കമല്‍മാഥ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരും ബിജെപിയില്‍ ചേരാന്‍ തയ്യാറല്ലയെന്ന് റിപ്പോര്‍ട്ടുണ്ട്. അവര്‍ ജ്യോതി രാദിത്യ സിന്ധ്യയോടൊപ്പം ബംഗ്ലൂരുവിലെത്തിയെങ്കിലും ബിജെപിയില്‍ ചേരാന്‍ തയ്യാറല്ല. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറും രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍ംഎമാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നിയമസഭയില്‍ ഞങ്ങള്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ബംഗ്‌ളൂരുവിലെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും ബിജെപി നേതാക്കള്‍ പോലും ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും കോണ്‍ഗ്രസിന്റെ ശോഭ ഓസയും വ്യക്തമാക്കി.

ഏറെനാളായി മധ്യപ്രദേശ് കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നിലനില്‍ക്കുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തോടുളള അതൃപ്തിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിനോടുളള ചേരിപ്പോരുമാണ് പാര്‍ട്ടിക്ക് പുറത്തേക്കുളള വഴി തിരഞ്ഞെടുക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയെ പ്രേരിപ്പിച്ചത്. ഏറ്റവും ഒടുവില്‍ സിന്ധ്യ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിലും സമവായത്തിന് കമല്‍നാഥ് തയ്യാറായിരുന്നില്ല. പിന്നാലെയാണ് സിന്ധ്യ സ്വന്തം തട്ടകത്തിലെ എംഎല്‍എമാരേയും കൂട്ടി രാജി വെച്ചിരിക്കുന്നത്.

English summary
Madhya Pradesh Home Minister, Bala Bachchan, said, "Congress is in a safe and strong position and our government will continue till 2023
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X