സുഹൃത്തിന്റെ മകളെ ബലാല്‍സംഗം ചെയ്ത് ജീവനോടെ കുഴിച്ചിട്ടു; പിന്നീട് സംഭവിച്ചത്...
ഭോപ്പാല്‍: സുഹൃത്തിന്റെ 14കാരിയായ മകളെ യുവാവ് ബലാല്‍സംഗം ചെയ്തു. ശേഷം വയലില്‍ ജീവനോടെ കുഴിച്ചിട്ടു. മധ്യപ്രദേശിലെ ബെതുല്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. കല്ലുകള്‍ കൊണ്ടുണ്ടാക്കിയ സ്ലാബുകള്‍ക്കടിയില്‍ നിന്നാണ് അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സമീപത്തെ ആശുപത്രയിലെത്തിച്ചു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണ് എന്ന് ബേതുല്‍ എസ്പി ഷിംല പ്രസാദ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. വയലിലെ ജലസേചനത്തിന് ഉപയോഗിക്കുന്ന മോട്ടോര്‍ ഓഫ് ചെയ്യാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ വേളയിലാണ് ആക്രമണമുണ്ടായത്. സുശീല്‍ വര്‍മ എന്നയാളാണ് ബലാല്‍സംഗം ചെയ്തതെന്ന് പോലീസ് പറയുന്നു. ഇയാളെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാല്‍സംഗം, കൊലപാതക ശ്രമം എന്നീ വകുപ്പുകള്‍ പ്രകാരവും പോക്സോ നിയമ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സുശീല്‍ വര്‍മ തന്റെ സുഹൃത്താണെന്നും വീട്ടില്‍ പതിവായി വരാറുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു. സുശീലിനെ അങ്കിള്‍ എന്നാണ് പെണ്‍കുട്ടി വിളിച്ചിരുന്നത്. പെണ്‍കുട്ടി വയലിലെത്തിയ വേളയില്‍ സുശീല്‍ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. പെണ്‍കുട്ടിയെ ബലമായി വലിച്ചുകൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. കല്ല് കൊണ്ട് തലയ്ക്ക് അടിച്ചു ബോധം കെടുത്തി. ശേഷം സ്ലാബുകള്ക്കടയില് കുഴിച്ചിട്ടു.
വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ തിരയാന്‍ തുടങ്ങി. വയലില്‍ പെണ്‍കുട്ടിയുടെ കാലടയാളം കണ്ടു. പിന്നീടാണ് ഇവിടെ തിരഞ്ഞത്. ഒടുവില്‍ പെണ്‍കുട്ടി സ്ലാബുകള്ക്കടയില് ബോധരഹിതയായി കിടക്കുന്നത് കണ്ടെത്തി. ആശുപത്രിയില്‍ വച്ച് മൊഴിയെടുത്തു. സുശീല്‍ വര്‍മയാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചു എന്ന് പോലീസ് അറിയിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications