കര്‍ഷകരെ തൊട്ട് ചൗഹാന്‍, കമല്‍നാഥിനെ പൂട്ടാന്‍ ഇടിവെട്ട് നീക്കം, പക്ഷേ... കോണ്‍ഗ്രസിന് ചിരി!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിനെ പൂട്ടാന്‍ കര്‍ഷകരെ കൂട്ടുപിടിച്ച് ശിവരാജ് സിംഗ് ചൗഹാന്‍. കര്‍ഷകര്‍ക്ക് പ്രത്യേക സൗകര്യങ്ങളാണ് കോവിഡ് കാലത്ത് ചൗഹാന്‍ ഒരുക്കുന്നത്. കര്‍ഷക വായ്പ കമല്‍നാഥിന്റെ കരുത്തായി മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് പൊളിക്കാനാണ് ചൗഹാന്റെ ശ്രമം. എന്നാല്‍ ഇത് ചെറിയ തോതില്‍ പാളിയിരിക്കുകയാണ്. പട്ടിണി കൊണ്ട് ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചത് വലിയ വിവാദമായി സംസ്ഥാനത്ത് മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കേട്ട് കേള്‍വിയില്ലാത്ത കാര്യമായിരുന്നു ഇത്. ചൗഹാന്റെ ജനപ്രീതിക്ക് വലിയ ഇടിവാണ് കമല്‍നാഥിനെ തൊട്ട് കളിച്ചപ്പോള്‍ ഉണ്ടായിരിക്കുന്നത്.

കമല്‍നാഥിനെ പൊളിക്കാന്‍...
കമല്‍നാഥിനെ പൊളിക്കാന്‍ കര്‍ഷകരെയാണ് ചൗഹാന്‍ നോട്ടമിട്ടത്. കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ കാര്‍ഷിക വകുപ്പില്‍ പ്രത്യേക കേന്ദ്രം തന്നെ ചൗഹാന്‍ തുടങ്ങിയിരിക്കുകയാണ്. കമല്‍ സുവിധ കേന്ദ്ര എന്ന ഡയറക്ടറേറ്റാണിത്. അതേസമയം കര്‍ഷകര്‍ക്കിടയില്‍ ഇത് വലിയ നേട്ടമുണ്ടാക്കുമെന്നാണ് ചൗഹാന്റെ പ്രവചനം. നിലവില്‍ കാര്‍ഷിക മേഖകളില്‍ കോണ്‍ഗ്രസ് ഒരടി മുന്നിലാണ്. അതേസമയം ഇതിനെ ചൊല്ലി വിവാദവും ഉയര്‍ന്ന് കഴിഞ്ഞു. കമല്‍ അതായത് താമര ബിജെപിയുടെ ചിഹ്നമാണ്. സര്‍ക്കാര്‍ സഹായത്തില്‍ ബിജെപിയുടെ ചിഹ്നം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

സിന്ധ്യയോട് ഏറ്റുമുട്ടാന്‍
കമല്‍നാഥിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടര്‍ച്ചയായി ഏറ്റുമുട്ടി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കമല്‍നാഥിന്റെ സ്വപ്‌ന പദ്ധതി റദ്ദാക്കിയാണ് സിന്ധ്യ തിരിച്ചടിച്ചത്. കഴിഞ്ഞ ദിവസം തുളസി സിലാവത്ത് അധികാരമേറ്റതോടെ ഒരുപടി കൂടി കരുത്തനായിരിക്കുകയാണ് സിന്ധ്യ. സിലാവത്തിന്റെ ഓഫീസില്‍ സിന്ധ്യയുടെ ചിത്രവും തൂക്കി കഴിഞ്ഞു. ഇതിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടിയാണ് ചൗഹാനും കോണ്‍ഗ്രസിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. കമല്‍നാഥിന്റെ വീക്ക്‌നെസ്സിലാണ് ചൗഹാന്‍ നോട്ടമിട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് കലിപ്പില്‍
ചൗഹാന്‍ നാണംകെട്ട പരിപാടിയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഈ പദ്ധതി അവതരിപ്പിക്കാനുള്ള സമയം ഇതായിരുന്നോ എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. ബിജെപി നേതാക്കള്‍ പബ്ലിസിറ്റിക്കായി എന്തും ചെയ്യാന്‍ ഒരുക്കമാണ്. കാര്‍ഷിക മന്ത്രി കമല്‍ പട്ടേല്‍ സ്വന്തം പേരില്‍ താമമര എന്ന് ചാര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നല്ലൊരു പേര് പദ്ധതിക്കിടാന്‍ സാധിച്ചിട്ടില്ല. സ്വന്തം പേരിനേക്കാള്‍ കൂടുതല്‍ പാര്‍ട്ടിയുടെ ചിഹ്നത്തെയാണ് പദ്ധതിയിലൂടെ പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്റെ മീഡിയ കോര്‍ഡിനേറ്റര്‍ നരേന്ദ്ര സലൂജ പരിഹസിച്ചു.

ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്
മധ്യപ്രദേശില്‍ വിജയിക്കണമെങ്കില്‍ കര്‍ഷകരില്ലാതെ സാധിക്കില്ലെന്ന് തിരിച്ചറിവിലാണ് ചൗഹാന്‍. 26 മണ്ഡലങ്ങളിലും വലിയ തോതില്‍ കര്‍ഷകരുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മന്ദ്‌സോര്‍ വെടിവെപ്പും കര്‍ഷക പ്രക്ഷോഭവും ചൗഹാനെ ഇവരില്‍ നിന്ന് അകറ്റിയിരിക്കുകയാണ്. എന്നാല്‍ കമല്‍നാഥ് തന്റെ 15 മാസത്തെ ഭരണം കൊണ്ട് രണ്ട് ലക്ഷം കര്‍ഷകരുടെ വായ്പയാണ് എഴുതി തള്ളിയത്. പലര്‍ക്കും വായ്പ എഴുതി തള്ളിയ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. കര്‍ഷക ആത്മഹത്യയും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഈ ജനപ്രീതിയെ പൊളിക്കാന്‍ ഇതല്ലാതെ ചൗഹാന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. ജയിച്ചിട്ടില്ലെങ്കില്‍ ചൗഹാന്റെ രാഷ്ട്രീയ ജീവിതം തന്നെ ഇല്ലാതാവും എന്ന് ഉറപ്പാണ്.

കൊമ്പുകോര്‍ക്കല്‍ ഇങ്ങനെ
ബിജെപി തിരഞ്ഞെടുപ്പ് കാലത്ത് വന്‍ പബ്ലിസിറ്റ് തിരക്കിലാണ്. നേരത്തെ സര്‍ക്കാര്‍ വിതരണം ചെയ്ത കഷായ കിറ്റിലും ചൗഹാന്റെ മുഖം പതിഞ്ഞിരുന്നു. മാസ്‌ക് ഉപയോഗിച്ചുള്ള ക്യാമ്പയിനിംഗും നടക്കുന്നുണ്ട്. കിറ്റുകള്‍ രണ്ട് കോടി പേരിലേക്ക് എത്തിക്കാനാണ് ചൗഹാന്റെ ശ്രമം. തിരഞ്ഞെടുപ്പ് അജണ്ടയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍, കമല്‍ എന്ന പേരിനോട് കോണ്‍ഗ്രസിന് എതിര്‍പ്പുണ്ടെങ്കില്‍, കമല്‍നാഥിന്റെ പേര് ആദ്യം മാറ്റട്ടെ എന്നാണ് ബിജെപിയുടെ വാദം. അതേസമയം കര്‍ഷകര്‍ വലിയ തോതില്‍ ബിജെപിയുടെ പദ്ധതിയോട് പ്രതികരിച്ചിട്ടില്ല.

അടിമുടി പൊളിച്ചെഴുത്ത്
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വന്‍ നീക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. മധ്യപ്രദേശിന്റെ ചുമതല മുകുള്‍ വാസ്‌നിക്കിന് നല്‍കിയിരിക്കുകയാണ്. നിലവില്‍ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതല വഹിക്കുന്നത് വാസ്‌നിക്കാണ്. ദീപക് ബാബറിയ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. രാഹുല്‍ ഗാന്ധിയുമായും സോണിയയുമായും ഒരേപോലെ അടുപ്പമുണ്ട് വാസ്‌നിക്കിന്. മധ്യപ്രദേശില്‍ അദ്ദേഹത്തിന് നല്ല സ്വാധീനവുമുണ്ട്. കമല്‍നാഥിന് വാസ്‌നിക്കിന് കീഴില്‍ പ്രവര്‍ത്തിക്കാനും എളുപ്പമുണ്ട്. വേഗത്തില്‍ കാര്യങ്ങള്‍ അറിയിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവാണ് വാസ്‌നിക്കിന് നേട്ടമായത്.

രണ്ട് വിഷയങ്ങള്‍
കോണ്‍ഗ്രസിന് രണ്ട് വിഷയങ്ങളാണ് മുന്നിലുള്ളത്. ഒന്ന് കര്‍ഷക വായ്പാ നയമാണ്. 23 ലക്ഷം കര്‍ഷകരുടെ വായ്പയാണ് അധികാരത്തില്‍ നിന്ന് താഴെ ഇറങ്ങുന്നത് വരെ കമല്‍നാഥ് സര്‍ക്കാര്‍ എഴുതി തള്ളിയത്. 50000 രൂപ വരെയായിരുന്നു ഇത്. രണ്ടാം ഘട്ടത്തില്‍ രണ്ട് ലക്ഷം വരെയുള്ളവ കമല്‍നാഥ് എഴുതി തള്ളുമായിരുന്നു. എന്നാല്‍ ചൗഹാന്‍ ഇതിന് തടസ്സമായി എന്നാണ് പ്രചാരണം. കമല്‍നാഥിന്റെ കര്‍ഷക പദ്ധതി ചൗഹാന്‍ നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന ഭീതി കര്‍ഷകര്‍ക്കിടയിലുണ്ട്. ഇത് കോണ്‍ഗ്രസിന് വന്‍ നേട്ടമാകും. മറ്റൊന്ന് തികംഗഡിലെ പട്ടിണി മരണമാണ്. ഈ മേഖലയില്‍ ഭക്ഷണവും പണവും വിതരണം ചെയ്യാനുള്ള ശ്രമത്തിന് ചൗഹാന്‍ അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞിരുന്നു. ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട് കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ ഫലം ആവര്‍ത്തിക്കില്ലെന്ന് കോണ്‍ഗ്രസിന് നൂറു ശതമാനം ഉറപ്പാണ്.












Click it and Unblock the Notifications