Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രി ടോയ്‌ലെറ്റില്‍ പ്രസവിച്ച് കുട്ടിയെ വലിച്ചെറിഞ്ഞു

ഭോപ്പാല്‍: ആശുപത്രിയിലെ ടോയ്‌ലെറ്റില്‍ വെച്ച് പ്രസവിച്ച ശേഷം യുവതി ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞു. മധ്യപ്രദേശിലെ ഗുണോരയിലെ ജില്ലാ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. വയറുവേദന എന്ന് പറഞ്ഞാണ് യുവതി ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

കുറച്ച് സമയത്തിന് ശേഷം ആശുപത്രിയിലെ ടോയ്‌ലെറ്റില്‍ പോയി പ്രസവിച്ച ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു. ജനലിലൂടെ പുറത്തേക്ക് വീണ കുഞ്ഞിന് ദേഹത്ത് പരിക്ക് പറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായി. കുഞ്ഞ് തറയില്‍ കിടക്കുന്നത് കണ്ട ആശുപത്രി ജീവനക്കാരന്‍ ഡോക്ടര്‍മാരെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.

madhya-pradesh

കുഞ്ഞ് തന്റേതാണ് എന്ന് സമ്മതിക്കാന്‍ ഇവര്‍ ആദ്യം തയ്യാറായില്ല. ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് കുഞ്ഞിന്റെ അമ്മ താനാണെന്ന് ഇവര്‍ സമ്മതിച്ചത്. കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതല്ല എന്നും ജനലില്‍ വെച്ചപ്പോള്‍ താഴെ വീണുപോയതാണ് എന്നുമാണ് ഇവര്‍ പറയുന്നത്. ഗര്‍ഭിണിയാണ് എന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ല എന്നാണ് ചോദ്യം ചെയ്യലിനിടെ യുവതിയും ഭര്‍ത്താവും പോലീസിനോട് പറഞ്ഞത്.

എന്നാല്‍ എട്ടുമാസം ഗര്‍ഭിണിയായ സ്ത്രീ താന്‍ ഗര്‍ഭിണിയാണ് എന്ന് അറിയുമായിരുന്നില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ് എന്നാണ് പോലീസ് പറയുന്നത്. വയറുവേദനയാണ് എന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ യുവതിയെ പരിശോധിച്ചതാണ്. എന്നാല്‍ ഗര്‍ഭിണിയാണ് എന്ന് കണ്ടെത്താന്‍ അവര്‍ക്കും ആയില്ല. യുവതി പറയുന്നത് പോലെ ജനലില്‍ നിന്നും വീണതാണെങ്കില്‍ എന്തുകൊണ്ട് കുഞ്ഞിനെ അന്വേഷിച്ചില്ല എന്ന ചോദ്യത്തിനും ഇവര്‍ക്ക് മറുപടിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+