മദ്രാസ് ഹൈക്കോടതിക്ക് ചരിത്രത്തിലാദ്യമായി വനിതാ ബെഞ്ച്...

Subscribe to Oneindia Malayalam

ചെന്നൈ: മദ്രാസ് ഹൈക്കോടതിക്ക് പുതിയ വനിതാബെഞ്ച്. മദ്രാസ് ഹൈക്കോടതിയുടെ 135 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് വനിതാ ബഞ്ച് രൂപീകരിക്കപ്പെടുന്നത്. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെ നേതൃത്വത്തിലായിരിക്കും വനിതാ ബഞ്ച് പ്രവര്‍ത്തിക്കുക. ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് ഭവാനി സുബ്ബരോയന്‍ ജൂനിയര്‍ ജഡ്ജി ആയും പ്രവര്‍ത്തിക്കും. ഏഴ് അംഗങ്ങളാണ് വനിതാ ബഞ്ചിലുള്ളത്. ആകെ 54 ജഡ്ജികളാണ് നിലവില്‍ മദ്രാസ് ഹൈക്കോടതിയില്‍ ഉള്ളത്.

മദ്രാസ് ഹൈക്കോടതിയിലെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി. ജസ്റ്റിസ് കാന്തകുമാരി ഭട്‌നഗര്‍ ആയിരുന്നു മദ്രാസ് ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ്. പുതിയ നീക്കം നിയമം പഠിക്കാനെത്തുന്ന പെണ്‍കുട്ടികള്‍ക്ക് പ്രചോദമനാകുമെന്ന് ഇന്ത്യന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി വില്‍ സണ്‍ പറഞ്ഞു. സോഫ്റ്റ്‌വെയര്‍,ആര്‍ക്കിടെക്റ്റ്,മെഡിസിന്‍ രംഗങ്ങള്‍ തിരഞ്ഞെടുക്കുന്നതു പോലെ തന്നെ നിരവധി പെണ്‍കുട്ടികള്‍ ഇന്ന് നിയമ മേഖലയിലേക്ക് കടന്നുവരുന്നുണ്ടെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോ-ചെയര്‍മാനും തമിഴ്‌നാട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ അദ്ധക്ഷനുമായ എസ് പ്രഭാകരന്‍ അഭിപ്രായപ്പെട്ടു.

ചൈന യുദ്ധത്തിന് കോപ്പുകൂട്ടുന്നു!! 1962 ലെ യുദ്ധം ഓര്‍മിക്കാന്‍ മുന്നറിയിപ്പ്

madrashighcourt

മദ്രാസ് ഹൈക്കോടതിക്ക് ഇത് അഭിമാന മുഹൂര്‍ത്തമാണെന്നും ഈ നേട്ടം കൈവരിക്കാനായതില്‍ സന്തോഷമുണ്ടെന്നും തമിഴ്‌നാട് ഫെഡറേഷന്‍ ഓഫ് വുമണ്‍ ലോയേഴ്‌സിന്റെ മുന്‍ അദ്ധ്യക്ഷയും സാമൂഹ്യപ്രവര്‍ത്തകയുമായ അഡ്വക്കേറ്റ് ആര്‍ ശാന്തകുമാരി പറഞ്ഞു.

English summary
For the first time in the 135-year history of the Madras high court, the prestigious first bench has become an all-woman bench.
Please Wait while comments are loading...