ഭക്ഷണത്തിലും വര്‍ഗ്ഗീയത!!! ഹിന്ദുക്കളുടെ ഹോട്ടലിലെ ഭക്ഷണം വേണ്ടെന്ന് 30 മദ്രസകള്‍...
ഉജ്ജെയ്ന്‍: മതേതര രാഷ്ട്രമാണെന്ന് പറയുമ്പോഴും ഇന്ത്യയില്‍ വര്‍ഗ്ഗീയത പെരുകുകയാണെന്ന് ആക്ഷേപമുണ്ട്. തൊട്ടതിനും പിടിച്ചതിലുമെല്ലാം വര്‍ഗ്ഗീയത കൂട്ടിക്കുഴച്ച് വലിയ കലാപങ്ങളടക്കം സമീപകാലത്ത് ഉണ്ടായി. ഇപ്പോഴിതാ ഭക്ഷണത്തില്‍ പോലും വര്‍ഗ്ഗീയത കാണിക്കുകയാണ് ചിലര്‍. ഹിന്ദുക്കളുണ്ടാക്കുന്ന ഭക്ഷണം വാങ്ങരുതെന്നാണ് 30 മദ്രസകളുടെ തീരുമാനം
മധ്യപ്രദേശിലാണ് സംഭവം. ഹിന്ദുക്കള്‍ നടത്തുന്ന ഹോട്ടലില്‍ നിന്നോ ഹിന്ദു സംഘടനകളില്‍ നിന്നോ ഉച്ചഭക്ഷണം വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ ഉജ്ജെയ്നിലെ 30 മദ്രസകള്‍ തീരുമാനിച്ചു.

ഉജ്ജെയ്നിലെ പ്രധാന ഹോട്ടലുകളെല്ലാം നടത്തുന്നത് ഹിന്ദു സമൂഹത്തില്‍പ്പെട്ടവരാണ്. അവിടെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉച്ചഭക്ഷണമെടക്കം എത്തിക്കുന്നതും ഇവരാണ്. മദ്രസകളടക്കം ഇങ്ങനെ ഭക്ഷണം വാങ്ങാറുണ്ട്. എന്നാല്‍ ഹിന്ദു ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ഭക്ഷണം തങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടെന്ന് ചില മാതാപിതാക്കള്‍ പറഞ്ഞത്രേ.
Read More: പാക്കിസ്ഥാനില്‍ ഹിന്ദു ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി...
ഇത്തരത്തില്‍ നിരവധി മാതാപിതാക്കള്‍ പറഞ്ഞതോടെയാണ് ഹിന്ദുക്കള്‍ നടത്തുന്ന ഭക്ഷണശാലകളിലെ ഭക്ഷണം വാങ്ങേണ്ടെന്ന് മദ്രസകള്‍ തീരുമാനിച്ചത്. ഹിന്ദുക്കളുണ്ടാക്കുന്ന ഭക്ഷണം കൊടുക്കുകയാണെങ്കില്‍ കുട്ടികളെ മദ്രസയില്‍ വിടില്ലെന്നാണ് ചില രക്ഷിതാക്കള്‍ പറയുന്നത്.
മദ്രസകളില്‍ തന്നെ ഭക്ഷണം ഉണ്ടാക്കി കൊടുക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ കുട്ടികളില്‍ പലരും വിത്യസ്ഥ ഭക്ഷണമാണ് കഴിക്കുന്നത്. അതുകൊണ്ടാണ് ഓര്‍ഡര്‍ പിന്‍വലിച്ചതെന്നാണ് മദ്രസകള്‍ നല്‍കുന്ന വിശദീകരണം.
Read More: ഹോപ് പ്ലാന്റേഷന്‍ ഭൂമിയിടപാട് ; ഉമ്മന്‍ചാണ്ടിക്കും അടൂര്‍പ്രകാശിനുമെതിരെ അന്വേഷണം
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications