മധുര ട്രെയിന്‍ തീപിടുത്തം വരുത്തിവെച്ച വിന..? അപകടകാരണം പുറത്ത്, ഞെട്ടി രാജ്യം
ചെന്നൈ: ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന് തീപിടിച്ചുണ്ടായ നടുക്കുന്ന ദുരന്തവാര്‍ത്തയിലേക്കാണ് രാജ്യം ഇന്ന് ഉണര്‍ന്നത്. അപകടത്തില്‍ പത്ത് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നിന്ന് രാമേശ്വരത്തേക്കുള്ള ട്രെയിനാണിത്. രാമേശ്വരത്തിന് അടുത്ത് വെച്ചായിരുന്നു അപകടം. 65 ഓളം യാത്രക്കാരുള്ള സ്വകാര്യ പാര്‍ട്ടി കോച്ചിലാണ് തീപിടുത്തമുണ്ടായത്.
മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള സ്റ്റോപ്പില്‍ വെച്ചായിരുന്നു അപകടം. പുലര്‍ച്ചെ 5.15 നാണ് തീപിടിത്തമുണ്ടായതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ആഗസ്റ്റ് 17 ന് ലഖ്‌നൗവില്‍ നിന്ന് പുറപ്പെട്ട ട്രെയിനാണിത്. ഇപ്പോഴിതാ അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിശദവിവരങ്ങളിലേക്ക്...

കഴിഞ്ഞ വ്യാഴാഴ്ച ലഖ്‌നൗവില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ ഞായറാഴ്ച ചെന്നൈയിലേക്ക് എത്തി അവിടെ നിന്ന് ലഖ്നൗവിലേക്ക് മടങ്ങാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നതാണ്. യാത്രക്കാരിലൊരാള്‍ കാപ്പി ഉണ്ടാക്കാന്‍ ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോഴാണ് ട്രെയിന്‍ കോച്ചില്‍ തീപിടിത്തമുണ്ടായത് എന്നാണ് മധുര ജില്ലാ കലക്ടര്‍ എം എസ് സംഗീത പറയുന്നത്. ഗ്യാസ് സിലിണ്ടര്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
യാത്രക്കാര്‍ അനധികൃതമായി ഗ്യാസ് സിലിണ്ടര്‍ കടത്തിയതാണ് തീപിടിത്തത്തിന് കാരണമെന്ന് ദക്ഷിണ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബി. ഗുഗണേശന്‍ പ്രസ്താവനയില്‍ പറഞ്ഞു. മിക്ക യാത്രക്കാരും തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കോച്ചില്‍ നിന്ന് ഇറങ്ങിയിരുന്നു. അപകടമുണ്ടായ കോച്ച് വേര്‍പെടുത്തുന്നതിന് മുമ്പ് തന്നെ ചില യാത്രക്കാര്‍ പ്ലാറ്റ്ഫോമില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു എന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.
ഗ്യാസ് സിലിണ്ടറുകള്‍ പോലുള്ള കത്തുന്ന വസ്തുക്കളൊന്നും യാത്രക്കാര്‍ക്ക് ട്രെയിനില്‍ കൊണ്ടുപോകാന്‍ അനുവാദമില്ല. ഗ്യാസ് സിലിണ്ടറുകള്‍, പടക്കങ്ങള്‍, ആസിഡ്, മണ്ണെണ്ണ, പെട്രോള്‍, തെര്‍മിക് വെല്‍ഡിംഗ്, സ്റ്റൗ, സ്ഫോടക വസ്തുക്കള്‍ തുടങ്ങിയ കത്തുന്ന വസ്തുക്കള്‍ ട്രെയിനില്‍ കൊണ്ടുപോകുന്നത് 1989 ലെ റെയില്‍വേ നിയമത്തിലെ 67, 164, 165 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ 9360552608, 8015681915 എന്നീ രണ്ട് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications