ബച്ചന്‍, മാധുരി, പ്രീതി- കുടുങ്ങി; ഇനി കേസും പുലിവാലും ഉറപ്പ്
ദില്ലി: മാഗി നൂഡില്‍സ് വീണ്ടും വിവാദത്തിലേയ്ക്ക്. ഇത്തവണ പുതിയ പരാതിയാണ് ഉയര്‍ന്നിരിയ്ക്കുന്നത്. പരിതായിടു വെളിച്ചത്തില്‍ ബ്രാന്റ് അംബാസഡര്‍മാരായ സിനിമ താരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
സിനിമ താരങ്ങളായ അമിതാഭ ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ബിബാറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരിയ്ക്കുന്നത്. ആവശ്യമെങ്കില്‍ അറസ്റ്റും നടത്താന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓഝ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. നെസ്ലെ മാനേജിംഗ് ഡയറക്ടര്‍ മോഹന്‍ ഗുപ്ത, ജോയിന്റ് ഡയറക്ടര്‍ സബാബ് ആലം പിന്നെ ബ്രാന്റ് അംബാസഡര്‍മാരായ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കെതിരെയാണ് പരാതി.
മെയ് 30 ന് മുസാഫര്‍പുരിലെ ലെനിന്‍ ചൗക്കിലെ ഒരു കടയില്‍ നിന്ന് മാഗി വാങ്ങിച്ചുവെന്നും അത് കഴിച്ചതോടെ അസുഖ ബാധിതനായി എന്നും ആണ് പരാതിയില്‍ പറയുന്നത്. ഐപിസ് 270, 273, 276, 420 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുക്കുന്നത്.
മാഗി നൂഡില്‍സില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഈയവും അജിനോമോട്ടോയും കണ്ടെത്തിയ വിവാദം കെട്ടങ്ങുന്നതിന് മുമ്പാണ് ഇപ്പോഴത്തെ പുതിയ വിവാദം. ആ സംഭവത്തില്‍ മാഗിയുടെ ബ്രാന്റ് അംബാസഡര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications