കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി നൂഡില്‍സിന് കുരുക്ക് വീഴുന്നു... പ്രോസിക്യൂഷന് അനുമതി

Google Oneindia Malayalam News

ദില്ലി: ലോകമെമ്പാടും ഏറെ പ്രസിദ്ധമായ മാഗി നൂഡില്‍സിന് ഇന്ത്യയില്‍ കുരുക്ക് വീഴുമോ...? അനുവദനീയമായതില്‍ അധികം അളവില്‍ ഈയത്തിന്റേയും അജിനോമോട്ടോയുടേയും അളവ് കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി നൂഡില്‍സ് ഉത്പാദിപ്പിയ്ക്കുന്ന നെസ്ലെ കമ്പനിയ്‌ക്കെതിരെ നിയമ നടപടികള്‍ക്ക് അനുമതി നല്‍കിയതായാണ് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം.

ഉത്തര്‍ പ്രദേശ് ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നെസ്ലെയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ബാരാബങ്ക് ജില്ലയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഇതിന്റെ ഭാഗമായി പരാതി നല്‍കും. ഈ പ്രദേശത്ത് നിന്ന് ലഭിച്ച സാമ്പിളുകളിലാണ് ഈയവും അജിനോമോട്ടോയും അധികമായി കണ്ടെത്തിയത്.

Maggi

2014 ഫെബ്രുവരിയില്‍ ഉത്പാദിപ്പിച്ച മാഗി നൂഡില്‍സ് പാക്കറ്റുകളിലാണ് പ്രശ്‌നം ഉണ്ടായിരുന്നത്. ഈ ബാച്ചിലുള്ള എല്ലാ പാക്കറ്റുകളും പിന്‍വലിയ്ക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നായിരുന്നു നീക്കം.

എന്നാല്‍ തങ്ങളുടെ ഉത്പന്നത്തില്‍ ഒരു പ്രപശ്‌നവും ഇല്ലെന്ന നിലപാടിലാണ് നെസ്ലെ. സ്വതന്ത്ര ലബോറട്ടറിയില്‍ പരിശോധന നടത്തിയതിന് ശേഷം അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു.

ഇന്ത്യയില്‍ മാഗി നൂഡില്‍സ് വിവാദം കൊഴുത്തപ്പോള്‍ അത് ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് യുഎഇയിലും പരിശോധന നടത്തി.

English summary
The Uttar Pradesh Food Safety and Drug Administration has given its go ahead to prosecute Nestle India, which manufactures instant noodles Maggi, a batch of which was found to contain dangerous levels of lead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X