മഹാദേവ് ആപ്പ്: ബാഗേലിന് നേരെയുള്ള സംശയം ഒഴിയുന്നു; മൊഴി മാറ്റി പിടിയിലായ 'കൊറിയർ'
ന്യൂഡൽഹി: മഹാദേവ് വാതുവെപ്പ് കേസിൽ 508 കോടി രൂപ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ബാഗേൽ കൈപ്പറ്റിയതായി ആരോപിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കൊറിയർ മൊഴിയിൽ മാറ്റം വരുത്തി. താൻ ഒരിക്കലും രാഷ്ട്രീയക്കാർക്ക് പണം എത്തിച്ചിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നും ആണ് 'കൊറിയർ' അസിം ദാസ് പറയുന്നത്.
ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞടെപ്പിന്റെ ആദ്യ ഘട്ടത്തിന് നാല് ദിവസം മുമ്പ് നവംബർ മൂന്നിനാണ് അഞ്ച് കോടി രൂപയിലധികം പണവുമായി ദാസ് പിടിയിലായത്. ദാസ് ഒരു കൊറിർ ആണെന്ന് പറഞ്ഞതായും മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടർ ബാഗേലിന് 508 കോടി രൂപ നൽകി എന്നും ഇയാൾ പറഞ്ഞു.

ആരോപണങ്ങൾ അന്വേഷണ വിധേയമാണെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നു. എന്നാൽ അത്തരം ആരോപണങ്ങളെല്ലാം നിഷേധിച്ചു. ജയിൽ നിന്ന് ഇ ഡി ഡയറക്ടർക്ക് എഴുതിയ കത്തിൽ തന്നെ കുടിക്കിയതാണെന്ന് ദാസ് പറഞ്ഞു. തനിക്ക് മനസ്സിലാവാത്ത ഇംഗ്ലീഗ്ലിഷ് ഭാഷയിലുള്ള പ്രസ്താവനയിൽ ഒപ്പിടാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നും ഇയാൾ പറയുന്നു.
അനധികൃ ആപ്പിന്ററെ സൂത്രധാരൻ ശുംഭി സോണി തന്റെ ബാല്യകാല സുഹൃത്താണെന്ന് കത്തിൽ അവകാശപ്പെടുന്നു, സോണിയുടെ നിർബന്ധത്തിന് വഴങ്ങി ഈ ഒക്ടടോബറിൽ രണ്ട് തവണ ദുബായിൽ എത്തിയിരുന്നെന്നും പറയുന്നു.
ഛത്തീസ്ഗഡിൽ ഒരു കൺസ്ട്രക്ഷൻ ബിസിനസ്സ് തുടങ്ങാൻ താത്പര്യം ഉണ്ടെന്നും തനിക്ക് വേണ്ടി ജോലി ചെയ്യാൻ ആവശ്യപ്പെട്ടതായും ദാസ് പറയുന്നു, മഹാദേവ് പ്രൊമോട്ടർ ബിസിനസിന് പണം ക്രമീകരിക്കാമെന്ന് വാഗ്ദാനം ചെയ്തു.
താൻ റായ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ദിവസം ഒരു കാർ എടുത്ത് വി ഐ പി റോഡിലൂടെ ഒരു ഹോട്ടലിൽ ചെക്കിൻ ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടു. ഒരു പ്രത്യേക സ്ഥലത്ത് കാർ പാർക്ക് ചെയ്യാൻ തന്നോട് പറഞ്ഞിരുന്നുവെന്നും അവിടെ ഒരാൾ പിന്നീട് പണമടങ്ങിയ ബാഗുകൾ ഇട്ടു.. വാഹനം പോയി, ഇയാൾ പറയുന്നു. തന്നോട് ഹോട്ടൽ മുറിയിലേക്ക് മടങ്ങാൻ ഫോണിലൂടെ ആവശ്യപ്പെട്ടെന്നും പറയുന്നു.
''എന്റ ഹോട്ടൽ മുറിയിലേക്ക് മടങ്ങാൻ എന്നോട് ഫോണിലൂടെ ആവശ്യപ്പെട്ടു, കുറച്ച് സമയത്തിന് ശേഷം ഇ ഡി ഉദ്യോഗസ്ഥർ എന്റെ മുറിയിലേക്ക് വന്ന് എന്നെ അവരോടൊപ്പം കൊണ്ടുപോയി, പിന്നീട് ഞാൻ കുടുക്കിലായെന്ന് മനസ്സിലായി. ഞാൻ ഒരിക്കലും പണമോ മറ്റ് സഹായമോ ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾക്കോ പ്രവർത്തകർക്കോ,നൽകിയിട്ടില്ല. " ദാസ് എഴുതി.












Click it and Unblock the Notifications