കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയാകും? മഹാ 'സസ്പെൻസ്' തുടരുന്നു..ഗവർണർക്ക് പ്രമേയം കൈമാറി വിമത എംഎൽഎമാർ

Google Oneindia Malayalam News

മുംബൈ; മഹാ രാഷ്ട്രീത്തിൽ പ്രതിസന്ധി തുടരുന്നു. വിമത എംഎൽഎമാരുടെ നീക്കത്തോടെ രാജി സന്നദ്ധത അറിയിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. അതിനിടെ എംഎൽഎമാരെ തിരികെ എത്തിക്കാനുള്ള അവസാന വട്ട നീക്കങ്ങളാണ് പാർട്ടി നേതൃത്വം നടത്തുന്നത്. ചില സമയവായ ഫോർമുല ഉദ്ധവ് മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന. ഇത് വിമതർ അംഗീകരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ബുധനാഴ്ച വൈകീട്ടാണ് ഉദ്ധവ് മൗനം വെടിഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം സംവദിച്ചത്. താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണ്. എന്നാൽ എന്നെ മുഖ്യമന്ത്രിയാക്കിയതിൽ എതിർപ്പുള്ള അസമിലെ ഗുവാഹത്തിയിൽ കഴിയുന്ന എല്ലാ വിമത എംഎൽഎമാരും താനിനി മുഖ്യമന്ത്രിയായി തുടരരുതെന്ന് പറയട്ടെ എന്നായിരുന്നു ഉദ്ധവിന്റെ വാക്കുകൾ. തന്റെ രാജിക്ക് ശേഷം ഒരു ശിവസൈനികൻ മുഖ്യമന്ത്രിയാകുന്നതിൽ അഭിമാനമേ ഉള്ളൂവെന്നും ഉദ്ധവ് പറഞ്ഞു. ഉദ്ധവിന്റെ അവസാന സമ്മർദ്ദ തന്ത്രമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

പവാറുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഔദ്യോഗിക മന്ദിരം ഒഴിഞ്ഞ് ഉദ്ധവ് താക്കറെ; നീക്കമിങ്ങനെപവാറുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഔദ്യോഗിക മന്ദിരം ഒഴിഞ്ഞ് ഉദ്ധവ് താക്കറെ; നീക്കമിങ്ങനെ

1


പ്രതിസന്ധി അവസാനിപ്പിക്കാൻ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി നിയമിക്കാം എന്ന സമവായ ഫോർമുലയാണ് എൻസിപി അധ്യക്ഷൻ ശരദ് പവാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ കോൺഗ്രസ്-എൻ സി പി ബന്ധം അവസാനിപ്പിക്കാതെ ഇനിയൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ലെന്ന നിലപാടിലാണ് ഷിൻഡെയും മറ്റ് എംഎൽഎമാരും. അതേസമയം നിലവിലെ സാഹചര്യത്തിൽ ബി ജെ പിയിൽ ലയിക്കുന്നതിനോടും വിമതർക്ക് താത്പര്യമില്ലെന്നാണ് വിവരം.

2


ബിജെപിയിൽ ലയിച്ചാൽ അത് തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുത്തുമെന്ന് നേതാക്കൾ കരുതുന്നു. സഖ്യത്തിൽ പരിഗണന ലഭിക്കുന്നില്ലെന്ന അതൃപ്തിയിലാണ് ഷിൻഡെ വിമത നീക്കം നടത്തിയത്. ലയനം എന്ന ബി ജെ പി നിർദ്ദേശം അംഗീകരിച്ചാൽ മുഖ്യമന്ത്രി സ്ഥാനം പോയിട്ട് ഉപമുഖ്യമന്ത്രി പദം പോലും ഷിൻഡെയ്ക്ക് ലഭിക്കില്ല. ഇതിനോടകം തന്നെ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള ചരടുവലികളും ചർച്ചകളും ബിജെപി ആരംഭിച്ചിട്ടുമുണ്ട്. ഇനി ഷിൻഡേയുടെ നിലപാടായിരിക്കും ഉറ്റുനോക്കപ്പെടുന്നത്.

ഭാവനയെ മിക്ക ദിവസവും വിളിക്കും, അവർ ആശ്വസിപ്പിക്കും,അന്ന് സഹായിച്ചത് മംമ്ത; രഞ്ജു രഞ്ജിമാർഭാവനയെ മിക്ക ദിവസവും വിളിക്കും, അവർ ആശ്വസിപ്പിക്കും,അന്ന് സഹായിച്ചത് മംമ്ത; രഞ്ജു രഞ്ജിമാർ

3


അതിനിടെ ഏക്നാഥ് ഷിൻഡെ നിയമസഭാ കക്ഷി അധ്യക്ഷനായി തുടരുമെന്നറിയിച്ച് വിമത എംഎൽഎമാർ പ്രമേയം പാസാക്കി. 34 വിമത എംഎൽഎമാരാണ് പ്രമേയത്തിൽ ഒപ്പിട്ടത്. പ്രമേയം ഗവർണർ ഭഗത് സിംഗ് കോഷിയാരിക്ക് കൈമാറി. 2019 ൽ ശിവസേനയുടെ നിയമസഭ കക്ഷി നേതാവായി ഏക്നാഥ് ഷിൻഡയെ ആണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം തന്നെ പദവിയിൽ തുടരുമെന്നും ചൊവ്വാഴ്ച അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.ഭരത് ഗോഗവാലെയെ പാർട്ടിയുടെ ചീഫ് വിപ്പായി നിയമിച്ചതായും പ്രമേയത്തിൽ പറയുന്നുണ്ട്.

4


വിമത നീക്കത്തിന് പിന്നാലെ ഏക്നാഥ് ഷിൻഡെയെ നിയമസഭ കക്ഷി സ്ഥാനത്ത് നിന്ന് ശിവസേന നീക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ വിമതർ തിരിച്ചടിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ശിവസേനയുടെ ആശയങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുകയാണെന്ന് പ്രമേയത്തിൽ പറയുന്നു. സർക്കാരിലെ അഴിമതിയിലും നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു.നിലവിൽ ജയിലിൽ കഴിയുന്ന അനിൽ ദേശ്മുഖിനെയും നവാബ് മാലിക്കിനെയും പരാമർശിച്ച് കൊണ്ടായിരുന്നു എംഎൽഎമാർ ഇക്കാര്യം വ്യക്തമാക്കിയത്.

5


ശിവസേന ലെജിസ്ലേറ്റീവ് പാർട്ടിയുടെ ചീഫ് വിപ്പായി ഭരത് ഗോഗവാലെയെ നിയമിച്ച സാഹചര്യത്തിൽ ബുധനാഴ്ച വൈകീട്ട് നടന്ന നിയമസഭാ കക്ഷിയോഗം സംബന്ധിച്ച് സുനിൽ പ്രഭു പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്നും ഏകനാഥ് ഷിൻഡെ പറഞ്ഞു.വ്യത്യസ്ത ആശയങ്ങളുള്ള എൻസിപിയുമായും കോൺഗ്രസുമായും ചേർന്ന് സർക്കാർ രൂപീകരിച്ചതിൽ പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തി ഉണ്ടെന്നും വിമത എംഎൽഎമാർ ആവർത്തിച്ചു.
അതേസമയം ഏക്നാഥ് ഷിൻഡെ ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. ഉദ്ധവിന്റെ പരാമർശങ്ങൾക്ക് ഷിൻഡെ ഇന്ന് മറുപടി നൽകിയേക്കും.

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
maha politics; Eknath Shinde will continue as party leader in Assembly; MLAs handed over the resolution to the governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X