കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാദായി ജലത്തര്‍ക്കം: യെദ്യൂരപ്പ വാക്ക് പാലിച്ചില്ല കര്‍ഷകര്‍ പ്രക്ഷോഭത്തില്‍

Google Oneindia Malayalam News

ബെംഗളൂരു: മഹാദായി ജലത്തര്‍ക്ക വിഷയത്തില്‍ കര്‍ണ്ണാടകയില്‍ ബന്ദ്. നോര്‍ത്ത് കര്‍ണാടകയിലെ കര്‍ഷക സംഘടനകളാണ് കലസ- ബന്ദൂരി പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബന്ദിന് ആഹ്വാനം ചെയ്തത്. മഹാദായി നദിയില്‍ നിന്ന് കലസ- ബന്ദൂരി എന്നിവയുള്‍പ്പെട്ട വടക്കന്‍ ജില്ലകളിലെ പോഷക നദികളിലേയ്ക്ക് തിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ടാണ് കാലസ- ബന്ധൂരി പദ്ധതി. മഹാദായി നദിയില്‍ നിന്നുള്ള ജലവിതരണത്തെ പദ്ധതി തടസ്സപ്പെടുത്തുമെന്ന് കാണിച്ച് ഗോവയാണ് പദ്ധതിയ്ക്കെതിരെ രംഗത്തെത്തിയത്. പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ണ്ണാടകയിലെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ ‌പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുള്ളത്.

മൂന്ന് സംസ്ഥാനങ്ങളുമായി തര്‍ക്കത്തിലിരിക്കുന്ന പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് ബെംഗളൂരുവില്‍ പ്രക്ഷോഭത്തിലുള്ള കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കര്‍ണ്ണാടകയിലെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ ബെംഗളൂരുവിലെ ബിജെപി ഓഫീസിന് മുമ്പില്‍ പ്രതിഷേധിക്കുന്നത്. മഹാദായി പദ്ധതി സംബന്ധിച്ച പ്രശ്നം വര്‍ഷാവസാനത്തോടെ പരിഹരിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ വാഗ്ദാനം നല്‍കിയിരുന്നുവെന്നാണ് പ്രക്ഷോഭക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

protest-

2017 ഡിസംബര്‍ 15ഓടെ മഹാദായിലില്‍ നിന്ന് മാലപ്രഭയിലേയ്ക്ക് വെള്ളം തിരിച്ചുവിടുമെന്ന് യെദ്യൂരപ്പ വാഗ്ദാനം നല്‍കിയിരുന്നുവെന്നും പ്രക്ഷോഭകര്‍ പറയുന്നു. കന്നഡ അനുകൂല സംഘടനകളും സിനിമാ താരങ്ങളും ബിജെപി ഓഫീസിന് മുമ്പിലുള്ള കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതിനായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ‍ഡ‍്നാവിസുമായും ഒരിക്കല്‍ കൂടി കൂടിക്കാഴ്ച നടത്തുമെന്നും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ജൂണ്‍ 12നും കര്‍ണ്ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. മഹാദായി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടിക്കൊണ്ടായിരുന്നു ബന്ദിന് ആഹ്വാനം ചെയ്തത്. കോലാര്‍, ചിക്കബല്ലപൂര്‍, ദേവനഗര, ചിത്രദുര്‍ഗ്ഗ, മേക്കദാട്ട് എന്നിവിടങ്ങളിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നാണ് വട്ടാല്‍ നേതാവ് വട്ടാല്‍ നാഗരാജ് ഉന്നയിച്ചിരുന്ന ആവശ്യം.

English summary
Five districts of North Karnataka came to a standstill as farmers observed a bandh to protest against the non-implementation of the Kalasa-Banduri project, which would divert water from the Mahadayi river to these districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X