കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ 11 കോണ്‍ഗ്രസ് എംഎല്‍എമാർ, എന്‍സിപിയിലും പിളർപ്പിന്റെ സൂചന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ സർക്കാറിന്റെ വിശ്വാസ വോട്ടെടുപ്പില്‍ പ്രതിപക്ഷ നിരയില്‍ നിന്നും തണുപ്പന്‍ പ്രതികരണം. 11 കോണ്‍ഗ്രസ് എം എല്‍ എമാർ ഇതുവരെ സഭയില്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അശോക് ചവാൻ
പ്രണിതി ഷിൻഡെ, ജിതേഷ് അന്തപൂർകർ, വിജയ് വഡെറ്റിവാർ, സീഷൻ സിദ്ദിഖി, ധീരജ് ദേശ്മുഖ്, കുനാൽ പാട്ടീൽ, രാജു അവലെ, മോഹൻ ഹംബാർഡെ, ശിരീഷ് ചൗധരി തുടങ്ങിയ നേതാക്കളാണ് വിട്ടു നിന്നത്.

സർവേ കോണ്‍ഗ്രസിന് അനുകൂലം; കർണാടക പിടിക്കും, ഈ അവസരം നഷ്ടപ്പെടുത്തില്ലെന്ന് ഡികെ ശിവകുമാർസർവേ കോണ്‍ഗ്രസിന് അനുകൂലം; കർണാടക പിടിക്കും, ഈ അവസരം നഷ്ടപ്പെടുത്തില്ലെന്ന് ഡികെ ശിവകുമാർ

എൻ സി പിയുടെ നവാബ് മാലിക്, അനിൽ ദേശ്മുഖ്, ദത്താത്രയ് വിഠോബ ഭാർനെ, നിലേഷ് ജ്ഞാനദേവ് ലങ്കെ, അന്ന ബൻസോഡെ, ദിലീപ് ദത്താത്രയ് മൊഹിതേ, ബാബൻ ഷിൻഡെ, ബിജെപിയുടെ മുക്ത തിലക്, ലക്ഷ്മൺ ജഗ്താപ്, എ ഐ എം ഐ എമ്മിന്റെ മുഫ്തി ഇസ്മായിൽ ഖാസ്മി തുടങ്ങിയവരും വിവിധ കാരണങ്ങളാല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.

congress

288 അംഗ സഭയിൽ ഭരണസഖ്യം 164 വോട്ടുകൾക്ക് ഭൂരിപക്ഷം തെളിയിച്ചപ്പോള്‍ പ്രതിപക്ഷത്തിന് 99 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. സഭയില്‍ എന്‍ സി പിക്കും കോണ്‍ഗ്രസിനും യഥാക്രമം 53, 44 എംഎല്‍എമാരാണ് ഉള്ളത്. ഏക്നാഥ് ഷിന്‍ഡയ്ക്കൊപ്പം 40 പേർ പോയതോടെ ശിവസേനയുടെ അംഗബലം 16 ആയി ചുരുങ്ങി. 106 പേരുള്ള ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

ഇങ്ങനെയൊരു മഞ്ജു വാര്യറെ കണ്ടിട്ട് കാലമെത്രയായി: വൈറലായി പുതിയ സാരീ ചിത്രങ്ങള്‍

അതേസമയം, എന്‍ സി പിയില്‍ നിന്നും വോട്ടെടുപ്പിനിടെ വിട്ടുനിന്ന എം എൽ എമാരിൽ ഭൂരിഭാഗവും മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറുമായി അടുപ്പമുള്ളവരാണ്. ഏകനാഥ് ഷിൻഡെ സേനയെ പിളർത്തി ബി ജെ പിയുമായി കൈകോർത്ത് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിന് മുമ്പ് എൻ സി പിയിലെ ഒരു വിഭാഗം ബി ജെ പിയുമായി ഒത്തുചേരാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് സ്രോതസ് വെളിപ്പെടുത്താതതെ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

"ചിലർ ഇത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും, എൻ സി പി അധ്യക്ഷൻ ശരദ് പവാറും പാർട്ടി എംപി സുപ്രിയ സുലെയും അത്തരമൊരു നീക്കത്തെ അനുകൂലിച്ചില്ല," ഒരു പാർട്ടി നേതാവിനെ ഉദ്ധരിച്ച റിപ്പോർട്ടില്‍ പറയുന്നു. പാർട്ടി നിയമസഭാംഗങ്ങളിൽ ഒരു വിഭാഗം തൃപ്തരല്ലാത്തതിനാൽ എൻ സി പിയിൽ പിളർപ്പുണ്ടായേക്കുമെന്ന ഊഹാപോഹങ്ങളും ശക്തമാണ്.

Recommended Video

cmsvideo
കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral

English summary
maharashtra; 11 Congress MLAs did not participate in trust vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X