Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര: അജിത് പവാര്‍ പിന്നില്‍ നിന്ന് കുത്തി, അദ്ദേഹം ഞങ്ങളുടെ കണ്ണില്‍ നോക്കിയില്ല

മുംബൈ: മഹാരാഷ്ട്രിയില്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തില്‍ എന്‍സിപി നേതാവ് അജിത് പവാറിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബിജെപിയുമായി ചേര്‍ന്നതോടെ അജിത് പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്ന് റാവത്ത് വിമര്‍ശിച്ചു. ശരത് പവാറിന് ഈ കാലുമാറ്റത്തില്‍ പങ്കില്ല. ചത്രപതി ശിവജിയും മഹാരാഷ്ട്രയും ഈ വഞ്ചന പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രി നടന്ന എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്ത അജിത് പവാറിന്‍റെ ശരീര ഭാഷ സംശയം ജനിപ്പിക്കുന്നതായിരുന്നു. അദ്ദേഹം ഞങ്ങളുടെ കണ്ണിലേക്ക് നോക്കുന്നുണ്ടായിരുന്നില്ല. യോഗം കഴിഞ്ഞതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് അജിത് പവാര്‍ പുറത്തേക്ക് പോയതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

sena

തന്‍റെ അഭിഭാഷകനോടൊപ്പം ഉണ്ടാവുമെന്നായിരുന്നു തങ്ങളോട് പറഞ്ഞത്. ഈ നീക്കത്തില്‍ ശരദ് പവാറിന് പങ്കുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. തിരഞ്ഞെുപ്പിന് മുമ്പ് എംഎല്‍എ സ്ഥാനം രാജിവെച്ചതിന്‍റെ ഉദ്ദേശ്യം മനസ്സിലായെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്‍റെ വ്യക്തിപരമായ തീരുമാനമാണെന്നാണ് ശരദ് പവാര്‍ അഭിപ്രായപ്പെട്ടത്. പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തന്‍റെ പിന്തുണയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറയെ ഇന്ന് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കെ തികച്ചും അപ്രതീക്ഷമായിട്ടായിരുന്നു ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും രാവിലെ രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്തത്.

Recommended Video

cmsvideo
    Big Twist in maharashtra, Fadnavis Takes Oath as CM | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+