മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; ഗ്യാലറി ബിജെപിക്കെതിരാണ്; ആറില്‍ 5 സോണുകളിലും മുന്നില്‍ എംവിഎ
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാന്‍ പോവുകയാണ്. ബിജെപിക്ക് ആശങ്കകള്‍ ഏറെയാണ് സംസ്ഥാനത്തുള്ളത്. ഇപ്പോഴേ പ്രവര്‍ത്തനം തുടങ്ങിയാലേ ഭരണം നിലനിര്‍ത്താനാവൂ എന്നാണ് ബിജെപിയുടെ നിലപാട്. പ്രധാന കാരണം വലിയ തിരിച്ചടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ടതാണ്.
കണക്കുകളൊന്നും ബിജെപിക്കോ സഖ്യകക്ഷികള്‍ക്കോ അനുകൂലമല്ല. അജിത് പവാറിനെ കൊണ്ട് സഖ്യത്തിന് ഗുണമില്ലെന്നാണ് ബിജെപിക്ക് മനസ്സിലാക്കിയിരിക്കുന്നത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സീറ്റുകള്‍ നല്‍കുന്നത് കുറയാന്‍ വരെ സാധ്യതയുണ്ട്. ഇത് എന്‍ഡിഎ സഖ്യത്തില്‍ വലിയ വിള്ളലുണ്ടാക്കാനും സാധ്യതയുണ്ട്.

ഓരോ മേഖല തിരിച്ചുനോക്കുമ്പോഴും മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഷോക്ക് നേരിടേണ്ടി വരുമെന്നാണ് സൂചനകള്‍. പശ്ചിമ മഹാരാഷ്ട്ര, വിദര്‍ഭ, മറാത്ത്വാഡ, എന്നീ മൂന്ന് മേഖലകളില്‍ ഇന്ത്യ സഖ്യം മുന്നിലെത്തി. പശ്ചിമ മഹാരാഷ്ട്രയില്‍ ഇന്ത്യ സഖ്യത്തിന് 47.8 ശതമാനമാണ് വോട്ട് ലഭിച്ചത്. എന്‍ഡിഎ 43.2 ശതമാനത്തിലൊതുങ്ങി.
ആറ് സീറ്റുകളില്‍ ഇന്ത്യയും നാല് സീറ്റില്‍ എന്‍ഡിഎയുടെ ഇവിടെ വിജയിച്ചു. വിദര്‍ഭയില്‍ ആറ് സീറ്റും 46 ശതമാനം വോട്ടും ഇന്ത്യക്ക് ലഭിച്ചു. എന്‍ഡിഎയ്ക്ക് 37.10 ശതമാനം വോട്ടും നാല് സീറ്റുമാണ് ലഭിച്ചത്. മറാത്ത് വാഡ പക്ഷേ ഇന്ത്യ തൂത്തുവാരി. ഇവിടെ ഒന്‍പതില്‍ എട്ടും ഇന്ത്യ സഖ്യത്തിനാണ്. 44.7 ശതമാനം വോട്ടും അവര്‍ക്ക് ലഭിച്ചു.
താനെ-കൊങ്കണ്‍, മുംബൈ, നോര്‍ത്ത് മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മാത്രമാണ് വോട്ട് ശതമാനത്തില്‍ എന്‍ഡിഎ മുന്നില്‍ നിന്നത്. ഇതില്‍ തന്നെ ഉത്തര മഹാരാഷ്ട്ര, മുംബൈയിലും ഇന്ത്യ സഖ്യത്തിനാണ് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. ആകെ ഇന്ത്യ സഖ്യവും ബിജെപിയും തമ്മിലുള്ള വോട്ട് ശതമാനത്തില്‍ വലിയ വ്യത്യാസമില്ല.
43.71 ശതമാനം വോട്ട് ഇന്ത്യ നേടിയപ്പോള്‍ എന്‍ഡിഎ 43.55 ശ മതാനം വോട്ടും നേടി. പക്ഷേ 29 സീറ്റ് ഇന്ത്യ സഖ്യത്തിന് ലഭിച്ചു. എന്‍ഡിഎ പതിനെട്ടിലും ഒതുങ്ങി. കോണ്‍ഗ്രസും, എന്‍സിപി പവാര്‍ പക്ഷവും, ശിവസേന ഉദ്ധവ് പക്ഷവും ഒരുപോലെയാണ് കടുത്ത് കാണിച്ചിരിക്കുന്നത്. നിലവില്‍ ഭരണവിരുദ്ധ വികാരം മഹാരാഷ്ട്രയിലുണ്ട്. തോല്‍വിയുടെ സൂചനകളാണ് ലഭിക്കുന്നത്. പക്ഷേ കഴിഞ്ഞ തവണത്തെ പോലെ അപ്രതീക്ഷിതമായി ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.
ഒക്ടോബറിലായിരിക്കും മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് നടക്കുക. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പും അതിനൊപ്പം തന്നെ നടന്നേക്കും. ബിജെപി മഹാരാഷ്ട്രയില്‍ മുതിര്‍ന്ന നേതാക്കളെ തിരഞ്ഞെടുപ്പ് ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. ഇത് ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. മഹാരാഷ്ട്രയില്‍ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെയാണ് തിരഞ്ഞെടുപ്പ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ഒപ്പം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും ചുമതലയുണ്ട്.
2019ല്‍ ബിജെപിക്ക് മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ വിജയം നേടിക്കൊടുക്കുന്നതില്‍ ഇവര്‍ രണ്ടുപേരും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. തോല്‍ക്കേണ്ട തിരഞ്ഞെടുപ്പാണ് ഇവര്‍ അനുകൂലമാക്കിയത്. ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്കും അജിത് പവാറിന്റെ എന്‍സിപിക്കുമാണ് ഇവ ഏറ്റവും നിര്‍ണായകം.












Click it and Unblock the Notifications