കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമിത മുന്ദദ എന്‍സിപി വിട്ടു, ബീഡില്‍ സ്ഥാനാര്‍ത്ഥിയായത് ദിവസങ്ങള്‍ക്ക് മുമ്പ്.... ഇനി ബിജെപിയില്‍!!

Google Oneindia Malayalam News

ഔറംഗബാദ്: പ്രതിപക്ഷ നിരയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയും പ്രമുഖ നേതാവുമായ നമിത മുന്ദദ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. അപ്രതീക്ഷിത നീക്കമായിരുന്നു. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി തന്നെ ഈ സീസണില്‍ പാര്‍ട്ടി വിടുന്നത് ആദ്യമായിട്ടാണ്. ശരത് പവാറിന് വ്യക്തിപരമായുണ്ടായ തിരിച്ചടിയാണിത്.

1

അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ നഷ്ടപ്പെട്ട ഊര്‍ജം തിരിച്ചുപിടിച്ചിരുന്നു പവാര്‍. ബിജെപിക്കെതിരെ പടയൊരുക്കവും തുടങ്ങിയിരുന്നു. എന്നാല്‍ നമിതയുടെ കൂറുമാറ്റം പവാര്‍ പ്രതീക്ഷിച്ചിരുന്നില്ല. ബീഡ് ജില്ലയിലെ ശക്തയായ നേതാവാണ് അവര്‍. ബിജെപി നേതാവും എംപിയുമായ പ്രീതം മുണ്ടെ മന്ത്രി പങ്കജ മുണ്ടെ എന്നിവര്‍ നമിത മുന്ദദെയെ പാര്‍ട്ടിയിലേക്ക് അംഗത്വം നല്‍കാനായി എത്തിയിരുന്നു.

എന്‍സിപി ഉറപ്പായും വിജയിക്കുമെന്ന് കരുതുന്ന മണ്ഡലമാണ് ബീഡ്. നമിതയുടെ ഭര്‍ത്താവിന്റെ അമ്മയായ വിമല്‍ മുന്ദദ എന്‍സിപിയുടെ മുന്‍ മന്ത്രിയാണ്. ബീഡിലെ കൈജ് മണ്ഡലത്തില്‍ നിന്നാണ് എന്‍സിപി ഇവരെ മത്സരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നേതൃത്വവുമായി അവര്‍ക്ക് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് സൂചന. നേതാക്കളുടെ പ്രവര്‍ത്തന രീതിയോടും അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.

അതേസമയം ശരത് പവാര്‍ മറാത്ത് വാഡാ സന്ദര്‍ശന സമയത്താണ് നമിതയെ സ്ഥാനാര്‍ത്ഥിയാക്കിയത്. നമിതയെ കൈജില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. നേരത്തെ എന്‍സിപി ടിക്കറ്റില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സംഗീത തോമ്പാരെയ്‌ക്കെതിരെ ഇവര്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. നേരത്തെ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ കുറവായത് കൊണ്ട് എന്‍സിപി സ്വന്തം സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതോടെ ബീഡും വിട്ടുനല്‍കിയേക്കുമെന്നാണ് സൂചന.

അവര്‍ എന്റെ മതത്തെ തകര്‍ക്കുന്നു... വേദങ്ങളും ഉപനിഷത്തുകളും അതിനുള്ളതാണോയെന്ന് തരൂര്‍!!അവര്‍ എന്റെ മതത്തെ തകര്‍ക്കുന്നു... വേദങ്ങളും ഉപനിഷത്തുകളും അതിനുള്ളതാണോയെന്ന് തരൂര്‍!!

English summary
ncp candidate namita mundada joins bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X