കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ആശയക്കുഴപ്പം; ബിജെപിയും ശിവസേനയും തനിച്ച് ഗവര്‍ണറെ കാണുന്നു

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെങ്കിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. മുഖ്യമന്ത്രി ആരാകണം എന്ന വിഷയത്തിലാണ് ഭിന്നത. ഈ സാഹചര്യത്തില്‍ ഇരുപാര്‍ട്ടികളും പ്രത്യേകം ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചു. ഉച്ചക്ക് മുമ്പ് അര മണിക്കൂര്‍ വ്യത്യാസത്തിലാണ് ഗവര്‍ണറെ കാണാന്‍ ഇരുപാര്‍ട്ടികളും അനുമതി തേടിയിരിക്കുന്നത്.

Image

സൗഹൃദ സന്ദര്‍ശനമാണ് നടക്കാന്‍ പോകുന്നതെന്ന് ഇരുപാര്‍ട്ടികളും പറയുന്നു. 288 അംഗ നിയമസഭയില്‍ 145 സീറ്റ് ലഭിച്ചാല്‍ ഭരണം നടത്താം. ബിജെപിക്ക് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റും ലഭിച്ചു. ഈ സാഹചര്യത്തിലാണ് ശിവസേന നിലപാട് കടുപ്പിച്ചത്. മുഖ്യമന്ത്രിപദവി പങ്കുവയ്ക്കണമെന്നും രണ്ടര വര്‍ഷം മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ആദിത്യ താക്കറെ വരണമെന്നുമാണ് ശിവസേനയുടെ നിലപാട്. ശിവസേനയുടെ എംഎല്‍എമാര്‍ ഞായറാഴ്ച യോഗം ചേര്‍ന്ന് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു.

നരേന്ദ്ര മോദി സൗദിയിലേക്ക്; വഴിമുടക്കി പാകിസ്താന്‍... ഇത് രണ്ടാംതവണ, ഇമ്രാന്‍ ഖാന്‍ പകവീട്ടുന്നുനരേന്ദ്ര മോദി സൗദിയിലേക്ക്; വഴിമുടക്കി പാകിസ്താന്‍... ഇത് രണ്ടാംതവണ, ഇമ്രാന്‍ ഖാന്‍ പകവീട്ടുന്നു

എന്നാല്‍ വിട്ടുവീഴ്ചക്കില്ലെന്ന് ബിജെപിയും വ്യക്തമാക്കി. ഇതോടെയാണ് ഭിന്നത രൂക്ഷമായത്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇടപെടും. ഈ മാസം 30ന് അദ്ദേഹം ശിവസേനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. താന്‍ മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രചാരണത്തില്‍ ഉടനീളം പറഞ്ഞിരുന്നു. അടുത്ത മുഖ്യമന്ത്രിയായി ആദിത്യ താക്കറെയുണ്ടാകുമെന്ന് ശിവസേനയും പ്രചരിപ്പിച്ചിരുന്നു.

രണ്ടു പാര്‍ട്ടികളും സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ തേടുകയാണ്. ഗീതാ ജെയ്ന്‍, രാജേന്ദ്ര റാവത്ത് എന്നീ സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, പ്രഹാര്‍ ജനശക്തി പാര്‍ട്ടിയിലെ രണ്ടു എംഎല്‍എമാര്‍ ശിവസേനയ്ക്കും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

English summary
Maharashtra: BJP, Shiv Sena to meet governor separately today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X