കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപ്പാ മോദിയെ കളത്തിലിറക്കി കോണ്‍ഗ്രസ്; ആറാമത്തെ സീറ്റിലും സ്ഥാനാര്‍ത്ഥിയായി; കടുത്ത പോരാട്ടം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമനിര്‍മ്മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റിലേക്കും മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മഹാ വിഘാസ് അഘാഡി സഖ്യം. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാറ്റി വെച്ച തെരഞ്ഞെടുപ്പ് ഈ മാസം 21 ന് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

ബിജെപി മൂന്ന്-3, എന്‍സിപി-3, കോണ്‍ഗ്രസ്-2, ശിവസേന-1 എന്നിങ്ങനെയാണ് ഒഴിവ് വന്ന സീറ്റുകള്‍. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പിന്നീട് രണ്ട് സീറ്റ് എന്ന തീരുമാനത്തില്‍ തന്നെയെത്തുകയായിരുന്നു. കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു കഴിഞ്ഞു.

കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; ഏതൊക്കെ മേഖലകള്‍ക്കാണ് ഇളവ്; അറിയാംകേരളത്തില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; ഏതൊക്കെ മേഖലകള്‍ക്കാണ് ഇളവ്; അറിയാം

ആറാമത്തെ സീറ്റിലും

ആറാമത്തെ സീറ്റിലും

ഏപ്രില്‍ 24 ന് കാലാവധി അവസാനിച്ച രണ്ട് തെരഞ്ഞെടുപ്പുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജയിക്കുമെന്ന് ഉറപ്പുള്ള അഞ്ച് സീറ്റിന് പുറമെയാണ് ഒരു സീറ്റില്‍ കൂടി മത്സരിക്കാന്‍ സഖ്യം തീരുമാനിച്ചിരിക്കുന്നത്. മെയ് പതിനാല് വരേയും ഒരു സ്ഥാനാര്‍ത്ഥിയും നാമനിര്‍ദേശ പട്ടിക പിന്‍വലിച്ചില്ലെങ്കില്‍ വലിയ മത്സരമായിരിക്കും നടക്കുക.

 സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി

വിജയം ഉറപ്പായ അഞ്ച് സീറ്റുകളില്‍ ശിവസേന-2, എന്‍സിപി-2, കോണ്‍ഗ്രസ്-1 എന്നിങ്ങനെയണ്. കോണ്‍ഗ്രസിന്റെ ആദ്യ സീറ്റില്‍ രാജേഷ് രാത്തോടിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ശനിയാഴ്ച്ച വൈകുന്നേരനാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാല സാഹേബ് തോറോത്ത് രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിക്കുന്നത്.

 രാജ്കിഷോര്‍

രാജ്കിഷോര്‍

പപ്പ മോദിയെന്ന രാജ്കിഷോറാണ് കോണ്‍ഗ്രസിന്റെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി. തോറോത്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ ബീഡ് ജില്ലയിലെ യൂണിറ്റ് മേധാവിയാണ് മോദി. രണ്ട് പേരും ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

 29 വോട്ടുകള്‍

29 വോട്ടുകള്‍

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ഓരോരുത്തര്‍ക്കും വിജയിക്കാന്‍ 29 വോട്ടുകളാണ് വേണ്ടത്. സഖ്യസര്‍ക്കാരിന് ആകെ 169 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിന് 44 ഉം എന്‍സിപിക്ക് 54 ഉം ശിവസേനക്ക് 56 ഉം എംഎല്‍എമാര്‍. ഇവരെ കൂടാതെ 5 സ്വതന്ത്ര എംഎല്‍എമാരും 10 പ്രാദേശികകക്ഷി എംഎല്‍എമാണ്.

 അംഗബലമില്ല

അംഗബലമില്ല

വിജയിക്കുമെന്ന് ഉറപ്പുള്ള അഞ്ച് സീറ്റിലേക്ക് കൃത്യം വോട്ടുകള്‍ ലഭിച്ചാലും ഭരണസംഖ്യത്തിന് 24 വോട്ടുകള്‍ അവേശിഷിക്കുന്നുണ്ടാവും. ബിജെപിക്ക് നാലാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പാനുള്ള അംഗബലവും ഇല്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഒരു സ്ഥാനാര്‍ത്ഥിയെ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും, നീലം ഗോരെയുമാണ് ശിവസേന സ്ഥാനാര്‍ത്ഥികള്‍, എന്‍സിപിക്ക് വേണ്ടി ശശികാന്ത് ഷിന്‍ഡെയും അമോല്‍ മിട്കരിയും മത്സരിക്കും.

ബിജെപി

ബിജെപി

ബിജെപിക്ക് 115 എംഎല്‍എമാരാണുള്ളത്. കൃത്യമായ 88 വോട്ടുകള്‍ ഉപയോഗിച്ച് മൂന്ന് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാം. എന്നാല്‍ വിജയിക്കാന്‍ 29 വോട്ട് ആവശ്യമുള്ളതിനാല്‍ നാലാമത്തെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ഒരു വോട്ട് കൂടി അനിവാര്യമാണ്. രജ്ഞിത് സിംഗ് മൊഹൈറ്റ്, ഗോപിചന്ദ് പടല്‍ക്കര്‍, അജിത് ഗോപ്‌ചേഡ്, പ്രവീണ്‍ ദാത് കെ എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍.

മത്സരം ഒഴിവാക്കുക

മത്സരം ഒഴിവാക്കുക

അതേസമയം മത്സരം ഒഴിവാക്കി ആറാമത്തെ സീറ്റ് ബിജെപിക്ക് വിട്ട്‌കൊടുക്കാനായിരുന്നു എന്‍സിപിയും ശിവസേനയും തീരുമാനിച്ചത്. എന്നാല്‍ ആറാമത്തെ സീറ്റിലും മത്സരിക്കണമെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയായിരുന്നു. ഉദ്ധവ് താക്കറെ വിജയിക്കേണ്ടത് അനിവാര്യമായതിനാലാണ് കോണ്‍ഗ്രസ് ഒരു തുറന്ന മത്സരത്തിന് തയ്യാറാവാത്തത്.

English summary
Maharashtra Council polls: Congress Announces second Candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X