• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശിവസേന വിമതര്‍ക്ക് പ്രതിദിനം 8 ലക്ഷം ചെലവ്; ആഡംബര ഹോട്ടലില്‍ സുഖജീവിതം

Google Oneindia Malayalam News

ഗുവാഹത്തി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദത്തില്‍ പണം പൊടിപൊടിക്കുകയാണ്. ദിവസം എട്ട് ലക്ഷം രൂപയാണ് ശിവസേനയുടെ വിമത എംഎല്‍എമാര്‍ക്ക് വേണ്ടി ചെലവാക്കുന്നത്. ഹോട്ടല്‍ താമസത്തിന് മാത്രമാണീ തുക. അസം തലസ്ഥാനമായ ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇവരുടെ താമസം. എഴുപത്ത് മുറികളാണ് ഹോട്ടലില്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഏഴ് ദിവസത്തേക്കാണ് ബുക്കിങ് എന്ന് ഹോട്ടല്‍ അധികൃതര്‍ എന്‍ഡിടിവിയോട് പറഞ്ഞു. മൊത്തം ചെലവ് 56 ലക്ഷം വരുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദം തുടങ്ങിയത്. രാത്രി പ്രത്യേക വിമാനത്തില്‍ ഏകനാഥ് ഷിന്‍ഡെക്കൊപ്പം വിമത എംഎല്‍എമാര്‍ 12 പേര്‍ ഗുജറാത്തിലെ സൂറത്തിലേക്ക് പോകുകയായിരുന്നു. ഇവിടെയുള്ള ഹോട്ടലിലാണ് ആദ്യം താമസിച്ചത്. രണ്ടു ദിവസം ഇവിടെ തുടര്‍ന്നു. സമവായ ചര്‍ച്ചകള്‍ക്ക് ശിവസേന പ്രതിനിധികള്‍ ഹോട്ടലില്‍ എത്തിയതോടെ സംഘം ഗുജറാത്ത് വിട്ടു. പ്രത്യേക വിമാനത്തില്‍ അസമിലെ ഗുവാഹത്തിലെത്തി. ഇവിടെയുള്ള ആഡംബര ഹോട്ടലിലാണ് ഇപ്പോള്‍ താമസം. എല്ലാ വിമതരും സന്തോഷത്തോടെയുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ പുറത്തുവിടുന്നുണ്ട്. ഇവരുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏകനാഥ് ഷിന്‍ഡെയും കൂട്ടരും അസമിലെത്തുമ്പോള്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഹോട്ടലില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയത് എന്നാണ് വാര്‍ത്ത. പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ് അസമിന്റെ ഒരു ഭാഗം. ഇതൊന്നും ശ്രദ്ധിക്കാതെ മുഖ്യമന്ത്രി കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണോ എന്നാണ് അസമിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. ഹോട്ടലിന് പുറത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം ഇന്ന് സംഘടിപ്പിച്ചിരുന്നു.

m

196 മുറികളാണ് ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലു ഹോട്ടലിലുള്ളത്. ഇതില്‍ 70 മുറികള്‍ ശിവസേനയുടെ വിമതര്‍ക്ക് വേണ്ടി ബുക്ക് ചെയ്തിരിക്കുകയാണ്. പുതിയ ബുക്കിങുകള്‍ മാനേജ്‌മെന്റ് ഇപ്പോള്‍ സ്വീകരിക്കുന്നില്ല. നേരത്തെ ബുക്ക് ചെയ്തിരുന്ന മറ്റുള്ളവരെ തടയുകയും ചെയ്തു. ഹോട്ടലിനോട് ചേര്‍ന്നുള്ള റസ്റ്ററന്റ് ഹോട്ടലിലെ താമസക്കാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുകയാണ്. ശിവസേന വിമതരുടെ വിവരങ്ങള്‍ പുറത്തുപോകരുതെന്നും ഇവരുമായി പുറത്തുനിന്നുള്ളവര്‍ ബന്ധപ്പെടരുതെന്നും കരുതിയാണ് ഈ നിയന്ത്രണങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നാണക്കേടായി എഐഎഡിഎംകെ യോഗം; പനീര്‍ശെല്‍വത്തിന് കുപ്പിയേറ്, പാതിവഴി ഇറങ്ങിപ്പോയിനാണക്കേടായി എഐഎഡിഎംകെ യോഗം; പനീര്‍ശെല്‍വത്തിന് കുപ്പിയേറ്, പാതിവഴി ഇറങ്ങിപ്പോയി

അതേസമയം, പ്രത്യേക വിമാനത്തിലും ബസിലുമുള്ള യാത്രയ്ക്കുള്ള ചെലവ്, ഓരോ എംഎല്‍എമാര്‍ക്കും ആഡംബര സൗകര്യത്തിനുള്ള മറ്റു ചെലവുകള്‍ എന്നിവയുടെ തുക എത്രയാണെന്ന് വ്യക്തമല്ല. ഗുവാഹത്തിയില്‍ 40 എംഎല്‍എമാരുമായിട്ടാണ് ഷിന്‍ഡെ എത്തിയത്. ശിവസേന വിമതരും സ്വതന്ത്ര എംഎല്‍എമാരും ഇതില്‍പ്പെടും. ഇന്ന് കൂടുതല്‍ ശിവസേന എംഎല്‍എമാര്‍ ഇവിടെ എത്തി. ചിലര്‍ കുടുംബ സമേതമാണ് എത്തിയിരിക്കുന്നത്രെ. ബിജെപിയുമായി സഖ്യം ചേരണമെന്നും എന്‍സിപി-കോണ്‍ഗ്രസ് ബന്ധം ഒഴിയണമെന്നുമാണ് വിമതര്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെക്ക് മുമ്പാകെ വച്ച നിബന്ധന.

English summary
Maharashtra Crisis: Reports Says 8 Lakhs Cost For Shiv Sena rebel MLAs Per Day in Assam Hotel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X