കസബിന് പോലും ഇത്ര സുരക്ഷ ഉണ്ടായിരുന്നില്ലല്ലോ! വിമത എംഎൽഎമാരെ പരിഹസിച്ച് സഞ്ജയ് റാവത്ത്
മുംബൈ: ഏകനാഥ് ഷിൻഡെ പക്ഷക്കാരായ വിമത എംഎൽഎമാരെ പരിഹസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. എംഎൽഎമാർ മുംബൈയിൽ എത്തുമ്പോൾ എന്ത് സുരക്ഷ ആയിരുന്നെന്നും കസബിന് പോലും ഇത്രയ്ക്ക് സുരക്ഷ ഉണ്ടായിരുന്നില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് മുൻപ് ആയിരുന്നു പരിഹാസം.
ബിജെപിയും ഏകനാഥ് ഷിൻഡെയും തമ്മിലുള്ള സഖ്യം ഒരു താൽക്കാലിക ക്രമീകരണമാണെന്നും അവർക്ക് ജനങ്ങളിലേക്ക് എത്താനാവില്ലെന്നും റാവത്ത് പറഞ്ഞു. അവർ ശിവസേനയിൽ സിംഹങ്ങളായിരുന്നു. കസബിന് പോലും ഇത്രയധികം സുരക്ഷ ഇല്ലെങ്കിലും അവർ മുംബൈയിൽ എത്തിയപ്പോൾ അത്രമാത്രം ഉണ്ടായിരുന്നു. നിങ്ങളെന്തിനാ പേടിക്കുന്നത്?" റാവുത്ത് പറഞ്ഞു.

"പാർട്ടി ദുർബലമാകില്ല, നമ്മുടെ ഓക്സിജൻ ശക്തിയല്ല. അധികാരത്തിലിരിക്കുന്നതുകൊണ്ടല്ല ഞങ്ങൾ ശക്തരായത്, ഞങ്ങൾ ശക്തരാണ്, അതുകൊണ്ടാണ് ഞങ്ങൾ അധികാരത്തിൽ വരുന്നത്. ആളുകൾ വരുന്നു, പോകുന്നു, അവർ ഞങ്ങളുടെ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചു, ബാഹ്യശക്തികൾ കാരണം അവർ വിട്ടുപോയി. ഞങ്ങൾ ഗ്രാമങ്ങളിലേക്ക് പോകും, മറ്റ് പ്രവർത്തകരെ കണ്ടെത്തും, "അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നിയമസഭയില്‍ ഏകനാഥ് ഷിന്‍ഡെ ഭൂരിപക്ഷം തെളിയിച്ചു. നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണയാണ് ഷിന്‍ഡെക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ട് അധികം ഷിന്‍ഡെക്ക് ലഭിച്ചു. എതിര്‍പക്ഷത്ത് 99 അംഗങ്ങളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാര്‍ഥിക്ക് 107 വോട്ട് ലഭിച്ചിരുന്നു.288 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 106 എംഎല്‍എമാരുണ്ട്. ഒരു ശിവസേന എംഎല്‍എയുടെ മരണത്തോടെ ആകെ അംഗസംഖ്യ 287 ആയി. ഇതോടെ വിശ്വാസവോട്ടെടുപ്പ് ജയിക്കാന്‍ 144 വോട്ടുകളാണ് വേണ്ടത്. 39 ശിവസേന വിമതര്‍ അടക്കം 50 പേരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ വിഭാഗം അവകാശപ്പെട്ടിരുന്നു.
അതേസമയം, ഷിൻഡെ സർക്കാർ ആറ് മാസത്തിനകം തകരുമെന്നാണ് ശരദ് പവാർ പറഞ്ഞത്. ആറ് മാസം മാത്രമേ മഹാരാഷ്ട്ര ഷിന്‍ഡെ ഭരിക്കുള്ളൂ എന്നാണ് പവാര്‍ പറഞ്ഞിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് എന്‍സിപി നിയമസഭാംഗങ്ങളെയും, മറ്റുനേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പവാര്‍ ഷിന്‍ഡെ സര്‍ക്കാറിന് ആറ് മാസം ആയുസ് പ്രഖ്യാപിച്ചത്.
എവിടെയാ റിമി ....പുതിയ ഫോട്ടോയുമായി റിമി ടോമി..ആരാധകര്‍ക്ക് അറിയേണ്ടത് ആ സ്ഥലം
'എല്ലാവരും ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കണം. പുതുതായി അധികാരത്തിലെത്തിയ ഷിന്‍ഡെ സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ താഴെവീഴും. ഷിന്‍ഡെയെ പിന്തുണക്കുന്ന വിമത എംഎല്‍എമാരില്‍ പലരും നിലവിലെ ക്രമീകരണങ്ങളില്‍ തൃപ്തരല്ല. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നല്‍കികഴിഞ്ഞാല്‍ അവരുടെ അസ്വസ്ഥത പുറത്തുവരും. അത് സര്‍ക്കാരിന്റെ തകര്‍ച്ചയിലാകും കലാശിക്കുക', പവാര്‍ പറഞ്ഞു.












Click it and Unblock the Notifications