കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന വിമതര്‍ 'ഒളിയിടം' മാറുന്നു; ഇനി ഗോവ.... സുപ്രീംകോടതിയില്‍ വാദം ഇന്ന് 5 മണിക്ക്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ശിവസേന വിമതര്‍ അസമില്‍ നിന്ന് ഗോവയിലേക്ക്. വ്യാഴാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഉദ്ധവ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ പിന്നാലെയാണ് കൂടുമാറ്റം. ഗവര്‍ണറുടെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ഇന്ന് വൈകീട്ട് അഞ്ചിന് ഹര്‍ജിയില്‍ വാദം കേള്‍ക്കും. മൂന്ന് മണിക്ക് മുമ്പായി വിവാദവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കക്ഷികളോട് കോടതി നിര്‍ദേശിച്ചു. അഞ്ച് മണിക്ക് വാദം കേള്‍ക്കുേേമ്പാള്‍ ഓരോ കക്ഷികള്‍ക്കും അര മണിക്കൂര്‍ വീതം സമയം നല്‍കും. നാല് കക്ഷികളാണ് കേസിലുള്ളത്.

p

രണ്ടു മണിക്കൂര്‍ നീളുന്ന വാദത്തിന് ശേഷം കോടതി ഇന്ന് രാത്രി വിധി പ്രസ്താവിക്കുമെന്നാണ് കരുതുന്നത്. നാളെ വിശ്വാസ വോട്ട് തേടണമെന്ന നിര്‍ദേശം നേരത്തെ സുപ്രീംകോടതി നല്‍കിയ ഉത്തരവിന് വിരുദ്ധമാണ് എന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കുമെന്ന വാര്‍ത്തകള്‍ വന്ന പിന്നാലെയാണ് ശിവസേന വിമതര്‍ ഗോവയിലേക്ക് പോകുന്നത്. ഗുവാഹത്തിയിലെ ഹോട്ടലില്‍ നിന്ന് ഗോവയിലെ ഹോട്ടലിലെത്തുന്ന വിമതര്‍ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പായി നിയമസഭയിലെത്തുമെന്നാണ് പുതിയ വിവരം.

Recommended Video

cmsvideo
ഇനി ഒരു വരവ് ഉണ്ടാകുമോ ? ആശങ്കയിൽ ആരാധകർ | *Cricket

മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍; പിന്നെ, ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടി... ചിരി പൊട്ടിച്ച് മന്ത്രി റിയാസ്മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍; പിന്നെ, ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടി... ചിരി പൊട്ടിച്ച് മന്ത്രി റിയാസ്

16 വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഇക്കാര്യത്തില്‍ ജൂലൈ 12 വരെ വിമതര്‍ക്ക് സമയം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി. ഇതിനിടെയാണ് നിയമസഭയില്‍ വിശ്വാസം തേടാന്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണറുടെ നടപടി ശരിയല്ലെന്ന് ഉദ്ധവ് സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നു. ഗവര്‍ണറുടെ നടപടിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കണ്ടിരുന്നു. തൊട്ടുപിന്നാലെയാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശ്വാസം തേടാന്‍ ആവശ്യപ്പെട്ടത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് പറയുകയാണ് സര്‍ക്കാര്‍. വിമതര്‍ മുംബൈയിലേക്ക് തിരിച്ചുവരണം എന്ന് ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ അഭ്യര്‍ഥന തള്ളിയാണ് വിമതര്‍ ഗോവയിലേക്ക് പോകുന്നത്.

ഗോവയിലെ താജ് റിസോട്ടിലാകും വിമതര്‍ ഇനി താമസിക്കുക എന്നാണ് വിവരം. ഇവിടെ 71 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. വിമതരുമായുള്ള സ്വകാര്യ വിമാനം വൈകീട്ട് 4.30ന് ഗോവയിലെത്തും. ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലായിരുന്നു വിമതര്‍ ഇതുവരെ. ഇവിടെ നിന്ന് ഇവരെ വിമാനത്തിന് അരികിലേക്ക് കൊണ്ടുപോകാന്‍ ബസുകള്‍ രാവിലെ തന്നെ എത്തിയിരുന്നു.

ഒരാഴ്ചയിലധികമായി ഗുവാഹത്തിയിലെ ഗോട്ടലിലാണ് വിമതര്‍. വിമത നീക്കം തുടങ്ങിയ ആദ്യത്തില്‍ ഗുജറാത്തിലെ സൂറത്തിലേക്കാണ് വിമതര്‍ പോയത്. പിന്നീടാണ് അസമിലെത്തിയത്. ഇപ്പോള്‍ ഗോവയിലേക്ക് പോകുകയാണ്. ഗുജറാത്തും അസമും ഗോവയും ഭരിക്കുന്നത് ബിജെപിയാണ്. ശിവസേന നേതാക്കളുമായി സംസാരിക്കാന്‍ വിമതര്‍ക്ക് അവസരം നല്‍കരുതെന്നാണ് ഏകനാഥ് ഷിന്‍ഡെയുടെ തീരുമാനം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

English summary
Maharashtra Crisis: Shiv Sena rebels Go to Goa As Supreme Court Hearing At 5 PM today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X