Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ഗുജറാത്തില്‍ നിന്നുള്ള ആക്രമണം, ഷിന്‍ഡെ താമരയില്‍ കുടുങ്ങി: രൂക്ഷ വിമർശനവുമായി സേന മുഖപത്രം

മുംബൈ: മന്ത്രി ഏക്നാഥ് ഷിന്‍ഡയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം ശിവസേന മന്ത്രിമാരും എംഎല്‍എമാരും വിമത നീക്കം ആരംഭിച്ചതോടെ മഹാരാഷ്ട്രയിലെ എം വി എ സഖ്യ സർക്കാറിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ശിവസേന വിടുന്ന ഷിന്‍ഡയേയും അനുയായികളേയും ഒപ്പം നിർത്തി സഖ്യ സർക്കാറിനെ വീഴ്ത്തി അധികാരം പിടിക്കാനുള്ള തന്ത്രം ബി ജെ പി ആവിഷ്കരിക്കുമ്പോള്‍ എം എല്‍ എമാരെ ഏത് വിധേനയും തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് സഖ്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

ഇതിനിടയില്‍ തന്നെയാണ് വിമത എം എല്‍ എമാർക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേനയുടെ മുഖപത്രമായ സാമ്ന രംഗത്ത് എത്തിയിരിക്കുന്നത്.

ഇന്ന് പുറത്തിറങ്ങിയ സാമ്നയുടെ മുഖപ്രസംഗത്തില്‍ വിമത എം എല്‍ എമാർ

ഇന്ന് പുറത്തിറങ്ങിയ സാമ്നയുടെ മുഖപ്രസംഗത്തില്‍ വിമത എം എല്‍ എമാർക്കെതിരെ രൂക്ഷമായ വിമർശനമാണ് നടത്തുന്നത്. ബി ജെ പിക്കെതിരേയും കടുത്ത ഭാഷയിലുള്ള വിമർശനം മുഖപ്രസംഗത്തിലുണ്ട്. നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തി മഹാരാഷ്ട്രയിലെ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രത്തിൽ നിന്നും ബി ജെ പി നിരന്തരം ശ്രമിക്കുന്നതെന്നും ശിവസേന അഭിപ്രായപ്പെടുന്നു.

ക്യൂട്ട്.. ഗ്ലാമറസ്: സാരിയില്‍ ഒരേ പൊളി പൊളിച്ച് അനശ്വര രാജേഷ്; ചിത്രങ്ങള്‍ വൈറല്‍

സഖ്യ സർക്കാർ അധികാരത്തില്‍ വന്നത് മുതല്‍ ബി ജെ പി ഈ ശ്രമം

സഖ്യ സർക്കാർ അധികാരത്തില്‍ വന്നത് മുതല്‍ ബി ജെ പി ഈ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ 2.5 വർഷമായി ഈ നീക്കത്തിന് വിജയം കാണാന്‍ സാധിച്ചില്ല. രാജ്യസഭാ, മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി ചെറു രാഷ്ട്രീയ ഗ്രൂപ്പുകളെയും നേതാക്കളെയും അവർ പ്രലോഭിപ്പിച്ചുവെന്നും "ഗുജറാത്തിൽ നിന്നുള്ള മഹാരാഷ്ട്രയ്‌ക്കെതിരായ ആക്രമണം: ഏകനാഥ് ഷിൻഡെ താമരയിൽ കുടുങ്ങി" എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു.

ഷിൻഡെയും ബി ജെ പിയുടെ കെണിയിൽ അകപ്പെട്ടിരിക്കുകയാണ്

ഇപ്പോൾ ചില നേതാക്കളും ഷിൻഡെയും ബി ജെ പിയുടെ കെണിയിൽ അകപ്പെട്ടിരിക്കുകയാണ്. കേന്ദ്ര ഏജൻസികളായ സി ബി ഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സമ്മർദ്ദത്തെത്തുടർന്ന് വിമത എം എൽ എമാരും ഷിൻഡെയോടൊപ്പം സൂററ്റിലേക്ക് ഒളിച്ചോടുകയായിരുന്നുവെന്നു. ഷിൻഡെയെ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ച സേന, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി) സിബിഐയെയും ഭയന്ന് രാജ്യദ്രോഹി എംഎൽഎ ഓടിപ്പോയെന്നും അഭിപ്രായപ്പെട്ടു.

ഗുജറാത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ക്യാമ്പ് ചെയ്യുകയായിരുന്ന

അതേസമയം, ഗുജറാത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ക്യാമ്പ് ചെയ്യുകയായിരുന്ന ഷിൻഡെ കഴിഞ്ഞ ദിവസം രാത്രി എം എല്‍ എമാരോടൊപ്പം അസം തലസ്ഥാനമായ ഗുഹാവത്തിയിലേക്ക് മാറി. ശിവസേന തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ഷിൻഡെയെ ബന്ധപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമായിരുന്നു സൂറത്തില്‍ നിന്നും ഗുഹാവത്തിയിലേക്കുള്ള ഷിന്‍ഡേയുടെ പറക്കല്‍. ശിവസേനയുടെ 34 ഉം ആറ് സ്വതന്ത്രരും ഉള്‍പ്പടെ 40 എം എല്‍ എമാരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്.

ഷിന്‍ഡെയെ ബന്ധപ്പെടുന്നതായി വ്യക്തമാക്കി ശിവസേന

ഷിന്‍ഡെയെ ബന്ധപ്പെടുന്നതായി വ്യക്തമാക്കി ശിവസേന എംപി സഞ്ജയ് റാവത്തും രംഗത്ത് എത്തിയിട്ടുണ്ട്. "ഏകനാഥ് ഷിൻഡെ ഒരു അടുത്ത സുഹൃത്താണ്. ഞങ്ങൾ വർഷങ്ങളായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്, അത്തരം ബന്ധം അവസാനിപ്പിക്കുന്നത് എളുപ്പമല്ല. ഞങ്ങൾ അദ്ദേഹവുമായി ചർച്ച നടത്തിവരികയാണ്. ഗുവാഹത്തിയിലെ എംഎൽഎമാരുമായി ഞാൻ ബന്ധപ്പെട്ടിരിക്കുന്നു," റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിമതർ ഉടൻ മുംബൈയിലേക്ക് മടങ്ങും

വിമതർ ഉടൻ മുംബൈയിലേക്ക് മടങ്ങും. ഏകനാഥ് ഷിൻഡെ ഒരു യഥാർത്ഥ ശിവസൈനികനാണ്. ശിവസേന പിളർപ്പിനെക്കുറിച്ചുള്ള സംസാരം തീർത്തും അടിസ്ഥാനരഹിതമാണ്. ഷിൻഡെ സേനയ്ക്ക് എന്തെങ്കിലും നിബന്ധനകൾ വെച്ചിട്ടില്ലെന്നും അദ്ദേഹം നിഷേധിച്ചു. "ഞങ്ങൾക്കിടയിൽ ഒരു പോസിറ്റീവ് ചാറ്റ് ഉണ്ടായിരുന്നു. ഞങ്ങൾക്കിടയിൽ മോശമായ ബന്ധിമില്ല. ഞങ്ങൾ പല രഹസ്യങ്ങളും പങ്കിടുന്നു, ഉദ്ധവ് താക്കറെയുമായി ഞങ്ങൾക്ക് അതേ ബന്ധമുണ്ട്. മഹാ വികാസ് അഘാഡി (എം‌വി‌എ) ഉദ്ധവ്-ജിയോടൊപ്പമാണ്'- സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+