ബീഫ് നിരോധനം തുടക്കം; കൂടുതല്‍ മൃഗങ്ങളെ കൊല്ലുന്നത് നിരോധിക്കും
മുംബൈ: സംസ്ഥാനത്ത് ബാഫ് നിരോധനം തുടക്കം മാത്രമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ബീഫ് നിരോധിച്ചതുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ നടന്ന വാദത്തിനിടെയാണ് ബീഫ് നിരോധിച്ചത് തുടക്കം മാത്രമാണെന്നും കൂടുതല്‍ മൃഗങ്ങളെ നിരോധിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
പശുവിനെയും കാളകളെയും സംരിക്ഷേക്കണ്ടത് അത്യാവശ്യമാണെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് അഡ്വക്കേറ്റ് ജനറല്‍ സുനില്‍ മനോഹര്‍ സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയെ അറിയിച്ചു. പശുവിനെയും കാളയെയും കൊല്ലുന്നത് നിരോധിച്ചുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് കൊണ്ടുവന്നിരുന്നു. ഇതനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്.
മുംബൈ ബീഫ് ഡീലേസ് അസോസിയേഷനും ഭാരതീയ ഗൗവംശ് രക്ഷണ് സന്‍വര്‍ദ്ധന്‍ പരിഷത്തുമാണ് സംസ്ഥാന സര്‍ക്കാര്‍ നിയമത്തിനെതിരെ കോടതിയിലെത്തിയത്. മാടുകളെ മാത്രം കൊല്ലുന്നത് നിരോധിക്കുന്നത് എന്തിനാണെന്ന ജസ്റ്റിസുമാരായ വി.എം കനാഡെ, എ.ആര് ജോഷി എന്നിവരുടെ ചോദ്യത്തിനായിരുന്നു മറ്റു മൃഗങ്ങളെ കൊല്ലുന്നത് നിരോധിക്കുന്നതും പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
മാട്ടിറച്ചി നിരോധിച്ചുകൊണ്ടുള്ള നിയമത്തെ കോടതി പരിഹസിച്ചു. പുതിയ നിയമം സംസ്ഥാനത്തിന് പുറത്തേക്കുള്ള കുടിയേറ്റത്തിന് കാരണമാകുമോ എന്ന് ചോദിച്ച കോടതി മത്സ്യം നിരോധിക്കരുതെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മാട്ടിറച്ചി നിരോധനം തടയേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.