സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചതിനെക്കുറിച്ച് അന്വേഷണം
മുംബൈ: ജയിലില്‍ കഴിയുന്ന ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന് 14 ദിവസത്തെ താത്കാലിക അവധി അനുവദിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചത് അറിഞ്ഞുവെന്നും നിയമ വിരുദ്ധമായാണ് ഇത് അനുവദിച്ചതെങ്കില്‍ നടപടിയെടുക്കുമെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി രാം ഷിന്‍ഡെ വ്യക്തമാക്കി.
ഇതു സംബന്ധിച്ച് പോലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു വ്യക്തിക്ക് അനാവശ്യമായി ദുരുപയോഗം ചെയ്യപ്പെടാവുന്നതല്ല നിയമം. സഞ്ജയ് ദത്ത് പുറത്തിറങ്ങിയ നിയമവിരുദ്ധമാണോ എന്ന കാരം പരിശോധിച്ചുവരികയാണ്. അന്വേഷണത്തിനുശേഷം നടപടിയുടെ കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

1993ലെ മുംബൈ ബോംബ് സ്ഫോടനക്കേസില്‍ കുറ്റക്കാരനെന്നുകണ്ടാണ് സഞ്ജയ് ദത്തിനെ 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 2013 മാര്‍ച്ചു മുതല്‍ അദ്ദേഹം പൂനെ യര്‍വാദ ജയിലിലെ തടവുകാരനാണ്. 2013 മെയ് മുതല്‍ 2014 മെയ് വരെയുള്ള കാലയളവില്‍ 118 ദിവസം സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ്മസ് ന്യൂഇയര്‍ ആഘോങ്ങള്‍ക്കായി വീണ്ടും 14 ദിവസത്തെ അവധി നല്‍കിയത്.
ഇതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സഞ്ജയ് ദത്തിന് വേണ്ടി നിയമം കാറ്റില്പ്പറത്തുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ആരോപണത്തെ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് വിവരം. അതിനിടെ, ജയിലില്‍ നിന്നും പുറത്തിറങ്ങിയ സഞ്ജയ് ദത്തിനായി ആമിര്ഖാന് നായകനായ പികെ എന്ന സിനിമയുടെ പ്രത്യേക ഷോ നടത്തുന്നുണ്ട്. സഞ്ജയ് ദത്തും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications