കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിലായ 101 പേരില്‍ ഒരൊറ്റ മുസ്ലിം ഇല്ല; സന്യാസിമാരുടെ കൊലപാതകം,വര്‍ഗ്ഗീയ പ്രചാരണം തള്ളി മന്ത്രി

Google Oneindia Malayalam News

മുംബൈ: പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മഹാരാഷ്ട്ര സര്‍ക്കാറിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഭവത്തില്‍ സര്‍ക്കാറിനോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ ഉടൻ നടപടി വേണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.

വിഷയത്തെ രാഷ്ട്രീയമായും വര്‍ഗ്ഗീയമായും തിരിച്ചുവിടാനുള്ള ശ്രമങ്ങളും ശക്തമാണ്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ രാജി ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ബിജെപി. മറുവശത്ത് സന്യാസിമാരെ ആക്രമിച്ചതിന് പിന്നില്‍ മുസ്ലിങ്ങളായിരുന്നു എന്ന രീതിയിലുള്ള പ്രചാരണവും ശക്തവുമാണ്. എന്നാല്‍ ഇത്തരം പ്രചരണണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ആഭ്യന്തരമന്ത്രി. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

101 പേരില്‍

101 പേരില്‍

ആക്രമണത്തില്‍ ശക്തമായ നടപടികളാണ് മഹരാഷ്ട്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് ആഭ്യന്ത്യരമന്ത്രി അനില്‍ ദേശ്മുഖ് വ്യക്താക്കി. സംഭവത്തില്‍ 101 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ഇതില്‍ മുസ്ലിം മതവിഭാദത്തില്‍ നിന്നുമുള്ള ആരും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സംഭവത്തെ വര്‍ഗീയമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും അനില്‍ ദേശ്മുഖ് ആരോപിച്ചു.

എട്ട് മണിക്കൂറിനുള്ളില്‍

എട്ട് മണിക്കൂറിനുള്ളില്‍

സംഭവം നടന്ന് എട്ട് മണിക്കൂറിനുള്ളില്‍ തന്നെ അതുമായി ബന്ധപ്പെട്ട് 101 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം കാട്ടിലേയ്ക്ക് രക്ഷപ്പെട്ട അവരെ പോലീസ് പിടികൂടുകയായിരുന്നു. ഈ 101 പേരില്‍ ഒരാള്‍ പോലും മുസ്ലീമല്ല. സംഭവത്തില്‍ വര്‍ഗീയ രാഷ്ട്രീയവും ചിലര്‍ കളിക്കുന്നാതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല

രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല

ഈ സമയം രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നും മറിച്ച് കൊറോയ്ക്കെതിരെ യോജിച്ച് പോരാടേണ്ട സമയമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തെറ്റിദ്ധാരണയുടെ പേരിലാണ് സംഭവം നടന്നതെന്നും വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്നും മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ അഭ്യര്‍ത്ഥിച്ചു.

പിന്‍മാറണം

പിന്‍മാറണം

വര്‍ഗീയ വികാരങ്ങളെ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും തില്‍ ഹിന്ദു-മുസ്ലിം പ്രശ്നമോ വര്‍ഗീയതയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 16-ന് രാത്രിയായിരുന്നു പാല്‍ഘറിന് സമീപം ധാബാഡി-ഖന്‍വേല്‍ റോഡില്‍ സന്യാസിമാര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ഗഢ്ച്ചിന്‍ചാലേ ഗ്രാമത്തില്‍ കാറിലെത്തിയ രണ്ട് സന്ന്യാസിമാര്‍ക്കും അവരുടെ ഡ്രൈവര്‍ക്കും നേരെ നാട്ടുകാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

തെറ്റിദ്ധരിച്ച്

തെറ്റിദ്ധരിച്ച്

ന്യാസിമാർ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൊല്ലപ്പെട്ട സുശീല്‍ ഗിരി മഹാരാജും മഹാരാജ് കല്‍പവൃക്ഷഗിരിയും ശ്രീ പഞ്ച് ദഷ്‌നം ജുന അഖാഡയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. സന്യാസിമാർ ആക്രമിക്കപ്പെടുമ്പോൾ പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നെന്ന ആരോപണം ശക്തമാണ്.

 തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസിന് മുന്നില്‍ ചൗഹാന് പൊറുതിമുട്ടി; ഒടുവില്‍ ആശ്വാസം ജനത്തിന്, മന്ത്രി വന്നു തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസിന് മുന്നില്‍ ചൗഹാന് പൊറുതിമുട്ടി; ഒടുവില്‍ ആശ്വാസം ജനത്തിന്, മന്ത്രി വന്നു

 'അക്രമം സിപിഎം നേതാക്കള്‍ പിരിച്ച തുക മുക്കിയത് ചോദ്യം ചെയ്തതിന്, ശവം തീനികൾ'-വിമര്‍ശിച്ച് നേതൃത്വം 'അക്രമം സിപിഎം നേതാക്കള്‍ പിരിച്ച തുക മുക്കിയത് ചോദ്യം ചെയ്തതിന്, ശവം തീനികൾ'-വിമര്‍ശിച്ച് നേതൃത്വം

English summary
maharashtra minister anil deshmukh talks about palghar lynching incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X