കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സില്‍ ബിജെപി ഔട്ട്!! ശിവസേന-എന്‍സിപി ഭരിക്കും, കോണ്‍ഗ്രസ് പിന്തുണ

Google Oneindia Malayalam News

മുംബൈ/ദില്ലി: രണ്ടാഴ്ചയോളമായി തുടരുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്ത്യം കുറിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബിജെപിയെ മാറ്റി നിര്‍ത്തി ശിവസേന എന്‍സിപിയോട് അടുക്കുന്നു. ശിവസേനയ്‌ക്കൊപ്പം ചേര്‍ന്ന് ഭരണത്തില്‍ പങ്കാളിയാകാന്‍ എന്‍സിപി തീരുമാനിച്ചെന്ന് ഒരു നേതാവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കും. സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് സോണിയാ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ അറിയിച്ചുവെന്നാണ് വിവരം. ബിജെപിയെ അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് എന്‍സിപിയും കോണ്‍ഗ്രസും പുതിയ തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കാനുള്ള നീക്കവുമായി ബിജെപി മുന്നോട്ട് പോകുകയാണ്. വിശദാംശങ്ങള്‍....

എന്‍സിപി നിലപാട്

എന്‍സിപി നിലപാട്

സോണിയാ ഗാന്ധിയുമായി ശരത് പവാര്‍ തിങ്കളാഴ്ച വൈകീട്ട് മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ ഭാഗമാകാന്‍ എന്‍സിപി തീരുമാനിച്ചുവെന്ന് പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍സിപി നിലപാട് സോണിയാ ഗാന്ധിയെ അറിയിച്ചുവെന്നാണ് വിവരം.

കോണ്‍ഗ്രസ് ഭാഗമാകില്ല

കോണ്‍ഗ്രസ് ഭാഗമാകില്ല

അതേസമയം, ശിവസേന-എന്‍സിപി സര്‍ക്കാരില്‍ കോണ്‍ഗ്രസ് ഭാഗമാകില്ല. പകരം പുറത്തുനിന്ന് പിന്തുണയ്ക്കും. നിയമസഭയില്‍ നിര്‍ണായകമായ വോട്ടെടുപ്പ് വേളയില്‍ ഈ സഖ്യത്തിന് അനുകൂലമായ നീക്കമാകും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുക. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

സ്പീക്കര്‍ പദവി കോണ്‍ഗ്രസിന്

സ്പീക്കര്‍ പദവി കോണ്‍ഗ്രസിന്

കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നാണ് തീരുമാനിച്ചതെങ്കിലും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനായിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ തീരുമാനങ്ങളെല്ലാം നടപ്പാകുക ശിവസേനയുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും. ബിജെപി ബന്ധം ശിവസേന ഒഴിവാക്കിയാല്‍ മാത്രമേ എന്‍സിപിയും കോണ്‍ഗ്രസും പിന്തുണയ്ക്കുകയുള്ളൂ.

1995ല്‍ സംഭവിച്ചതിന് സമാനം

1995ല്‍ സംഭവിച്ചതിന് സമാനം

1995ല്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഉപയോഗിച്ച ഫോര്‍മുലയാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് എന്‍സിപി നേതാവ് പറയുന്നു. അന്ന് ശിവസേനയ്ക്ക് മുഖ്യമന്ത്രി പദവിയും ബിജെപിക്ക് ഉപമുഖ്യമന്ത്രി പദവിയും നല്‍കി. ഇപ്പോള്‍ ശിവേസന മുഖ്യമന്ത്രി പദവിയും എന്‍സിപി ഉപമുഖ്യമന്ത്രി പദവിയും ഏറ്റെടുക്കുമെന്നും എന്‍സിപി നേതാവ് പറയുന്നു.

 145 എന്ന മാന്ത്രിക സംഖ്യ

145 എന്ന മാന്ത്രിക സംഖ്യ

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105 സീറ്റാണ് ലഭിച്ചത്. ശിവസേനയ്ക്ക് 56, എന്‍സിപിക്ക് 54, കോണ്‍ഗ്രസിന് 44 എന്നിങ്ങെയാണ് സീറ്റ് നില. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികള്‍ കൈകോര്‍ത്താല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള 145 എന്ന സംഖ്യ മറികടക്കാം. ഈ സാധ്യതയാണ് നടപ്പാക്കാന്‍ പോകുന്നതെന്നാണ് വിവരം.

പവാര്‍ പരസ്യമായി പറഞ്ഞത്

പവാര്‍ പരസ്യമായി പറഞ്ഞത്

കഴിഞ്ഞദിവസം മാധ്യമങ്ങളെ കണ്ട ശരത് പവാര്‍, എന്‍സിപി പ്രതിപക്ഷത്തിരിക്കുമെന്നാണ് പറഞ്ഞത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

പോര് ഗുരുതരം

പോര് ഗുരുതരം

ശിവസേന സമ്മര്‍ദ്ദം ചെലുത്തി ആവശ്യം നേടുകയാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ബിജെപി-ശിവസേന സഖ്യത്തിലെ പോര് ഗുരുതരമാണെന്നാണ് താന്‍ മനസിലാക്കുന്നതെന്നാണ് ശരത് പവാര്‍ പറഞ്ഞത്. അതേസമയം, സോണിയാ ഗാന്ധിയുടെ നിലപാടില്‍ മാറ്റം വരുത്താന്‍ ശരത് പവാര്‍ തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്രെ.

 കോണ്‍ഗ്രസിലെ താല്‍പ്പര്യം

കോണ്‍ഗ്രസിലെ താല്‍പ്പര്യം

ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാരാഷ്ട്ര കോണ്‍ഗ്രസിലെ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിട്ടുണ്ട്. എന്നാല്‍ ഹൈക്കമാന്റിന്റെ തീരുമാനം കാത്തിരിക്കുകയാണ് ഇവര്‍. ബിജെപി ബന്ധം ഒഴിവാക്കിയാല്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാരാഷ്ട്ര പിസിസിക്ക് അനുമതി നല്‍കണമെന്ന് പവാര്‍ സോണിയയോട് ആവശ്യപ്പെട്ടു.

നേതാക്കള്‍ സോണിയയെ കണ്ടു

നേതാക്കള്‍ സോണിയയെ കണ്ടു

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞദിവസം സോണിയാ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ബിജെപിയെ തടയാനുള്ള നീക്കം നടത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ബിജെപി അധികാരത്തിലെത്തുന്നത് എന്തുവില കൊടുത്തും തടയണമെന്നാണ് കോണ്‍ഗ്രസ് തീരുമാനമെന്ന് മുന്‍ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ദില്ലിയിലെത്തിയ നേതാക്കള്‍ ഇവര്‍

ദില്ലിയിലെത്തിയ നേതാക്കള്‍ ഇവര്‍

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹിബ് തൊറാട്ട്, മുന്‍ അധ്യക്ഷന്‍ മണിക് റാവു താക്കറെ, മുന്‍ മുഖ്യമന്ത്രിമാരായ അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ദില്ലിയിലെത്തി സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ബിജെപിയെ തടയാനുള്ള നീക്കവുമായി മുന്നോട്ടുപോകുമെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

എന്‍സിപിക്ക് സംശയം

എന്‍സിപിക്ക് സംശയം

അതേസമയം, ശിവസേന ബിജെപിക്കൊപ്പം അവസാന നിമിഷം പോകുമെന്ന് കരുതുന്ന എന്‍സിപി നേതാക്കളുമുണ്ട്. ഇപ്പോഴുള്ള ഭിന്നത അവസാനിക്കും. ശിവസേന ബിജെപിയുമായി അടുക്കുമെന്നാണ കരുതുന്നതെന്ന് മറ്റൊരു എന്‍സിപി നേതാവ് പ്രതികരിച്ചു. ശിവസേനയെ തങ്ങള്‍ക്ക് അറിയാം. അവരുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും നേതാവ് പ്രതികരിച്ചു.

 പവാര്‍ മുഖ്യമന്ത്രിയാകുമോ

പവാര്‍ മുഖ്യമന്ത്രിയാകുമോ

പവാര്‍ മുഖ്യമന്ത്രിയാകുമോ എന്നാണ് തിങ്കളാഴ്ച വൈകീട്ട് മാധ്യമങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചത്. ഇല്ല എന്നായിരുന്നു പവാറിന്റെ മറുപടി. ശിവസേന ഔദ്യോഗികമായി എന്‍സിപിയുടെ പിന്തുണ തേടിയിട്ടില്ല. എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്ന് കാണാം എന്നും ശരത് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'അത്യത്ഭുതം തേടി' ഐഎസ്ആര്‍ഒ; ആഴിയുടെ ആഴത്തിലേക്ക്, 6000 മീറ്റര്‍ താഴേക്ക്... ആറാം തമ്പുരാനാകും!!'അത്യത്ഭുതം തേടി' ഐഎസ്ആര്‍ഒ; ആഴിയുടെ ആഴത്തിലേക്ക്, 6000 മീറ്റര്‍ താഴേക്ക്... ആറാം തമ്പുരാനാകും!!

English summary
Maharashtra: NCP may join Shiv Sena-led govt, Congress Likely to give outside support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X