ഔറംഗാബാദും ഉസ്മാനാബാദും ഇനിയില്ല; സ്ഥലപ്പേര് മാറ്റി ഉദ്ധവ് താക്കറെ
മുംബൈ: സര്‍ക്കാര്‍ ഏത് സമയവും നിലംപതിക്കാമെന്നിരിക്കെ, സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ഔറംഗാബാദിന്റെ പേര് സംബാജിനഗര്‍ എന്നാക്കി മാറ്റി. മറാത്ത പാരമ്പര്യം കാത്തുസൂക്ഷിക്കാനാണ് ഇതെന്ന് ശിവസേന നേതാക്കള്‍ പറയുന്നു. മറാത്ത രാജാവായിരുന്ന ചത്രപതി ശിവജിയുടെ മൂത്ത മകനായിരുന്നു സംബാജി. 17ാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണകാലത്ത് ഔറംഗസീബ് ആയിരുന്ന മേഖലയിലെ ഗവര്‍ണര്‍. തുടര്‍ന്നാണ് ഈ സ്ഥലത്തിന് ഔറംഗാബാദ് എന്ന് പേര് വന്നത്. സംബാജിയുടെ വധിച്ചത് ഔറംഗസീബിന്റെ നിര്‍ദേശ പ്രകാരമാണ് എന്നാണ് പറയപ്പെടുന്നത്.

ഔറംഗാബാദിന്റെ പേര് മാറ്റണമെന്ന് ശിവസേന ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. ഇപ്പോള്‍ പാര്‍ട്ടിയില്‍ കലാപം ശക്തമാണ്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപിക്കൊപ്പം സഖ്യം ചേരുമെന്ന് പ്രഖ്യാപിച്ചതോടെ ഏത് സമയവും ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നിലംപതിക്കുമെന്ന ഘട്ടമാണ്. ഈ വേളയില്‍ ശിവസേനയുടെ ഏറെ കാലമായുള്ള ആവശ്യം തിടുക്കത്തില്‍ നടപ്പാക്കിയത് പാര്‍ട്ടി എംഎല്‍എമാരെ തൃപ്തിപ്പെടുത്താനാണ് എന്ന് കരുതുന്നു.
ഹിന്ദുത്വ ആദര്‍ശം ഉദ്ധവ് താക്കറെ ബലി കഴിച്ചു എന്നാണ് ഏകനാഥ് ഷിന്‍ഡെയുടെ ആരോപണം. എന്നാല്‍ ഹിന്ദുത്വം വിട്ട് കളിക്കില്ലെന്ന് ഉദ്ധവ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഉദ്ധവ് താക്കറെയോട് വ്യാഴാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഈ വേളയിലാണ് ഇന്ന് മന്ത്രിസഭ ചേര്‍ന്നതും സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയതും. ഔറംഗാബാദിന് പുറമെ ഉസ്മാനാബാദിന്റെ പേരും മാറ്റിയിട്ടുണ്ട്. ധരശിവ എന്നാണ് ഉസ്മാനാബാദ് ഇനി അറിയപ്പെടുക. നവി മുംബൈയിലെ പുതിയ വിമാനത്താവളം ഡിബി പാട്ടീലിന്റെ പേരിലാണ് അറിയപ്പെടുകയെന്നും മന്ത്രിസഭ തീരുമാങ്ങള്‍ വിശദീകരിച്ച് സര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications