കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകരുടെ രണ്ടാം ലോങ്മാർച്ചിന് അനുമതി ഇല്ല; ഒത്തുകൂടാം, പ്രതിഷേധിക്കാം.... മാർച്ച് വേണ്ടെന്ന് പോലീസ്

Google Oneindia Malayalam News

Recommended Video

cmsvideo
കർഷക രോഷം ഭയന്ന് ബി ജെ പി സർക്കാർ | Oneindia Malayalam

മുംബൈ: അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്താനിരുന്ന ലോങ് മാർച്ചിന് അനുമതി നിഷേധിച്ച് പോലീസ്. ബുധനാഴ്ച വൈകിട്ട് നാല് മ ണിക്കായിരുന്നു നാസിക്കിൽ നിന്നു മുംബൈ വരെ മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. മാർച്ച് നടത്താൻ അനുവദിക്കില്ലെന്ന്് അറിയിച്ചുകൊണ്ടുള്ള കത്ത് നാസിക്ക് സിറ്റി പൊലീസ് കമ്മിഷണർ രവീന്ദർ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് നൽകുകയായിരുന്നു.

<strong>പുൽവാമ ആക്രമണത്തിന്റെ പരിണിത ഫലം; ജയ്പൂർ സെൻട്രൽ ജയിലിൽ പാക് തടവുകാരനം തല്ലിക്കൊന്നു!!</strong>പുൽവാമ ആക്രമണത്തിന്റെ പരിണിത ഫലം; ജയ്പൂർ സെൻട്രൽ ജയിലിൽ പാക് തടവുകാരനം തല്ലിക്കൊന്നു!!

കർഷകർക്ക് ഒത്തു കൂടാനും പ്രതിഷേധിക്കാനും അനുമതിയുണ്ട്. എന്നാൽ മാർച്ച് വേണ്ടെന്നായിരുന്നു പോലീസ് തിട്ടൂരം. നാസിക്കിൽ നിന്ന് ആരംഭിച്ച് 27ന് മുംബൈയിൽ അവസാനിക്കുന്ന രീതിയിലാണ് മാർച്ച് ക്രമീകരിച്ചിരിക്കുന്നത്. നാസിക്കിലെ മൈതാനത്താണ് കർഷകർ ഒത്തു കൂടുന്നത്.

Farmers


അതേസമയം മൈതാനത്തിലേക്ക് എത്തുന്ന കർഷകരെ പല സ്ഥലങ്ങളിലും പോലീസ് തടയുന്നുണ്ട്. കഴിഞ്ഞ ദിവസം മാർച്ചിനു പിന്തുണയുമായി ഉത്തര മഹാരാഷ്ട്രയിലെ ധുളെയിൽ നിന്നു നാസിക്കിലേക്ക് പുറപ്പെടാനൊരുങ്ങിയ കർഷകരെ പോലീസ് തടഞ്ഞിരുന്നു. തുടർന്ന് സംഘർഷത്തിലേക്ക് കലാശിക്കുകയും ചെയ്തിരുന്നു. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക, വരൾച്ചാ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുക, കാർഷിക കടം എഴുതി തള്ളുക, വനാവകാശ നിയമം നടപ്പാക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ ലോങ് മാർച്ചിനൊരുങ്ങുന്നത്.

English summary
The Maharashtra police has attempted to scuttle the protest march of farmers, landless labourers and tribals from Nasik to Mumbai. Scheduled to begin at 4 pm on Wednesday, the police has denied permission for the march.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X