കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര വികാസ് അഗാധി ജയിക്കുമെന്ന് സോണിയ; ബിജെപിയുടെ ഗെയിം കഴിഞ്ഞെന്ന് എന്‍സിപി

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടത്താനുള്ള സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും എന്‍സിപിയും. വിധി സ്വാഗതം ചെയ്യുന്നുവെന്നും ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികളുടെ മഹാരാഷ്ട്ര വികാസ് അഗാധി വിജയം നേടുമെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു.

Soni

കോടതി വിധി വന്നിരിക്കുന്നു. സഖ്യത്തിന് മതിയായ അംഗങ്ങളുടെ പിന്തുണയുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന് ശക്തിപകരുന്ന വിധിയാണ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് എല്ലാം വ്യക്തമാകുമെന്നാണ് കരുതുന്നത്. ബിജെപിയുടെ കളി കഴിഞ്ഞിരിക്കുന്നു- എന്‍സിപി നേതാവ് നവാബ് മാലിക് പ്രതികരിച്ചു.

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടത്താനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി തീരുമാനം. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ 14 ദിവസം നല്‍കിയെന്നും അത് അനുവദിക്കണമെന്നുമായിരുന്നു് ബിജെപിയുടെ വാദം. ഇക്കാര്യം സുപ്രീംകോടതി തള്ളി.

പ്രോം ടേം സ്പീക്കറുടെ മേല്‍നോട്ടത്തിലാകും വിശ്വാസവോട്ടെടുപ്പ്. സഭയിലെ മുതിര്‍ന്ന അംഗമാകും പ്രോ ടേം സ്പീക്കറാകുക. വിശ്വാസ വോട്ടെടുപ്പ് നടത്തുക മാത്രമാണ് പ്രോ ടേം സ്പീക്കറുടെ ചുമതല. രഹസ്യബാലറ്റ് പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

English summary
Maharashtra Politics: Sonia Gandhi, NCP welcomes Supreme Court's order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X