മഹാരാഷ്ട്രയില്‍ വീണ്ടും നേട്ടമുണ്ടാക്കി എന്‍ഡിഎ: ഉദ്ധവിന്റെ വിശ്വസ്ത ഷിന്‍ഡെയ്‌ക്കൊപ്പം
മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി നല്‍കി എന്‍ഡിഎ. ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ വിഭാഗത്തിന് സുപ്രധാനപ്പെട്ട ഒരു നേതാവിനെ കൂടി നഷ്ടമായിരിക്കുകയാണ്. ഉദ്ധവിന്റെ വിശ്വസ്ത നീലം ഗോര്‍ഹെയാണ് പാര്‍ട്ടി വിട്ട് ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ചേര്‍ന്നത്. എന്‍സിപിയിലെ രാഷ്ട്രീയ പ്രതിസന്ധി ഒരുവശത്ത് നില്‍ക്കുമ്പോഴാണ് ഉദ്ധവ് വിഭാഗത്തിന് വീണ്ടുമൊരു തിരിച്ചടിയുണ്ടായിരിക്കുന്നത്.
താന്‍ ഔദ്യോഗിക ശിവസേനയ്‌ക്കെപ്പമാണ് ചേര്‍ന്നതെന്ന് ഗോര്‍ഹെ പ്രതികരിച്ചു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ കൂടി സാന്നിധ്യത്തിലാണ് അവര്‍ ഷിന്‍ഡെ പക്ഷത്തില്‍ ചേര്‍ന്നത്ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേന ശരിയായ പാതയിലാണ് മുന്നേറുന്നതെന്ന് നീലം പഞ്ഞു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടും, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമഗ്ര വികസനത്തിനും വേണ്ടിയാണ് ശിവസേനയില്‍ ചേര്‍ന്നതെന്നും നീലം പറഞ്ഞു.

ബിജെപി-ശിവസേന സഖ്യം എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുന്നതാണ് നീലത്തിന്റെ വരവ് എന്ന് ഷിന്‍ഡെ പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാവരും കാണുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങളുടെ വിഭാഗം ശക്തമാകുന്നത്. പുതിയ ആളുകള്‍ അതുകൊണ്ടാണ് ഈ സഖ്യത്തിലേക്ക് കടന്നു വരുന്നതെന്നും ഷിന്‍ഡെ പറഞ്ഞു.
നീലം ഗോര്‍ഗെയ്ക്ക് ഇനി സ്വതന്ത്രമായി പ്രവര്‍ത്തിക്കാം. സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് അവര്‍ക്കൊരിക്കലും തടസ്സങ്ങളുണ്ടാവില്ല. നീലം എവിടേക്കും കൂറുമാറി പോയതല്ല. അവര്‍ യഥാര്‍ത്ഥ ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നതാണെന്നും ഷിന്‍ഡെ വ്യക്തമാക്കി. ഈ സംസ്ഥാനത്തെ ജനങ്ങളുടെ പിന്തുണ ഞങ്ങളുണ്ട്. അധികാരത്തിന്റെ ലഹരിയല്ല പാര്‍ട്ടി വിടാന്‍ കാരണം. അധികാരത്തില്‍ ഇരിക്കുമ്പോഴാണ് ഞങ്ങള്‍ സഖ്യം വിട്ടത്. ബാലാസാഹേബ്-വാജ്‌പേയ് ദിനങ്ങളിലെ പ്രത്യയശാസ്ത്രം എന്‍ഡിഎയ്‌ക്കൊപ്പമുണ്ട്. പ്രത്യശാസ്ത്രത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും ഷിന്‍ഡെ പറഞ്ഞു. സുപ്രീം കോടതി പോലും ഞങ്ങള്‍ക്ക് അനുകൂലമായിട്ടാണ് വിധിച്ചതെന്നും ഷിന്‍ഡെ വ്യക്തമാക്കി.
സഖ്യത്തില്‍ ആശയക്കുഴപ്പങ്ങളുണ്ട് എന്നത് പ്രതിപക്ഷത്തിന്റെ വാദങ്ങളാണ്. സുപ്രീം കോടതി വിധി അവര്‍ക്ക് അനുകൂലമായി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത്. അവര്‍ അത് വിശ്വസിച്ച് സന്തോഷമായി ഇരിക്കട്ടെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ രാജ്യത്തെ സൂപ്പര്‍ പവറാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. അതില്‍ ഞങ്ങള്‍ക്കൊരു റോളുണ്ടെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം കഥകള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. അഭ്യൂഹങ്ങള്‍ പടര്‍ത്തി ഐക്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. തനിക്കെതിരെ ആരോപണം ഉന്നയിക്കും മുമ്പ്, ഉദ്ധവ് താക്കറെ സ്വന്തം കാര്യങ്ങളില്‍ ആത്മപരിശോധന നടത്തുന്നതിന് നല്ലതായിരിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു. അതേസമയം പ്രതിപക്ഷം സംസ്ഥാനത്തുണ്ടാവണം. പക്ഷേ അത് ക്രിയാത്മകമാകണം. അല്ലാതെ എല്ലാത്തിനെയും തകര്‍ക്കുന്നതാവരുതെന്നും ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.












Click it and Unblock the Notifications