ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു... ആദ്യ മന്ത്രിസഭാ യോഗം രാത്രി എട്ട് മണിക്ക്!!
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന വമ്പന്‍ ചടങ്ങളില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. അതസമയം താന്‍ ചടങ്ങിനെത്തിയവര്‍ക്ക് നന്ദി പറയുന്നുവെന്ന് ഉദ്ധവ് പറഞ്ഞു. മറാത്ത യോദ്ധാവ് ശിവാജിക്കും അദ്ദേഹം ആദരമര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മുകേഷ് അംബാനി എന്നിവരും ചടങ്ങനെത്തി.

ശിവസേന നേതാക്കളായ ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ നിയമസഭാ സ്പീക്കര്‍ നവംബര്‍ 30ന് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ അജിത് പവാര്‍ എത്തിയതും ശ്രദ്ധേയമായി. മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായിട്ടാണ് ഉദ്ധവ് സത്യപ്രതിജ്ഞ ചെയ്തത്. ശിവസേനയില്‍ നിന്നുള്ള മൂന്നാമത് മുഖ്യമന്ത്രിയാണ് അദ്ദേഹം. നേരത്തെ മനോഹര്‍ ജോഷി, നാരായണ്‍ റാണെ എന്നിവര്‍ മുഖ്യമന്ത്രി പദത്തില്‍ ഇരുന്നിട്ടുണ്ട്. താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു നേതാവ് മുഖ്യമന്ത്രിയാവുന്നത്.
മൊത്തം ആറ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ത്രികക്ഷി സഖ്യത്തിലെ മറ്റ് രണ്ട് കക്ഷികളായ കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നുമാണ് മറ്റ് മന്ത്രിമാര്‍. ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍, ബാലഹേബ് തോററ്റ്, നിതിന്‍ റാവത്ത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് രാത്രി എട്ട് മണിക്ക് ചേരും. കര്‍ഷകര്‍ക്കുള്ള പാക്കേജായിരിക്കും ആദ്യം പ്രഖ്യാപിക്കുക.
അതേസമയം ഏറ്റവും വലിയ വെല്ലുവിളി ഇനിയാണ് ഉദ്ധവിന് ഉ ണ്ടാവുക. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി കാണുന്നത് മുംബൈയാണ്. അതിനെ എങ്ങനെ നിയന്ത്രിക്കുമെന്നത് അനുസരിച്ചിരിക്കും അദ്ദേഹത്തിന്റെ ഭാവി. കോണ്‍ഗ്രസ്, എന്‍സിപി കക്ഷികളെ അദ്ദേഹം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നതും വെല്ലുവിളിയാണ്. അദ്ദേഹത്തിന്റെ ഭരണം മികച്ചതായാല്‍ മാത്രമേ അടുത്ത തിരഞ്ഞെടുപ്പിലും ത്രികക്ഷി സഖ്യത്തിന് നേട്ടമുണ്ടാക്കാന്‍ സാധിക്കൂ.












Click it and Unblock the Notifications