Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാക്ക് സ്യൂട്ടിൽ അഴുകിയ മൃതദേഹം... മദ്യക്കുപ്പി, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍! ആ 'വില്ലൻ' മരിച്ചത്

Recommended Video

cmsvideo
    ട്രാക്ക് സ്യൂട്ടില്‍ അഴുകിയ മൃതദേഹം, 'വില്ലന്റെ' മരണം ഇങ്ങനെ | #MaheshAnand | Oneindia Malayalam

    മുംബൈ: കഴിഞ്ഞ ദിവസം ആയിരുന്നു ബോളിവുഡിലെ പ്രമുഖ നടന്‍ ആയിരുന്ന മഹേഷ് ആനന്ദിന്റെ മൃതദേഹം വീട്ടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഏറെ സംശയങ്ങള്‍ക്ക് വഴിവക്കുന്നതായിരുന്നു വീട്ടിനുള്ളിലെ സാഹചര്യങ്ങള്‍. എന്നാല്‍ വീടിന്റെ വാതിലുകള്‍ എല്ലാം അകത്ത് നിന്ന് ബന്ധിച്ച നിലയില്‍ ആയിരുന്നു.

    ഏതാണ്ട് രണ്ട് ദശാബ്ദങ്ങളോളം ആയി സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്ന മഹേഷ് ആനന്ദ് ഏറ്റവും അവസാനം അഭിനയിച്ച് ഈ ജനുവരിയിൽ പുറത്തിറങ്ങിയ രംഗീല രാജയില്‍ ആയിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം രണ്ട് സിനിമകളില്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം.

    സംശയങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരുന്നു. ഒടുവില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നു.

    വീട്ടിനകത്ത്

    വീട്ടിനകത്ത്

    മുംബൈയിലെ വീട്ടിനകത്ത് അഴുകിത്തുടങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഭാര്യ മോസ്‌കോയില്‍ ആയിരുന്നതിനാല്‍ കൂടെ ആരും ഉണ്ടായിരുന്നില്ല. വീട്ടുജോലിക്കാരിക്ക് തോന്നിയ സംശയത്തെ തുടര്‍ന്നായിരുന്നു പോലീസിനെ വിവരം അറിയിച്ചത്.

    ഫയര്‍ഫോഴ്‌സ് എത്തി

    ഫയര്‍ഫോഴ്‌സ് എത്തി

    വീട്ടുജോലിക്കാരെ ആദ്യം പോലീസിനെ ആണ് വിവരം അറിയിച്ചത്. പോലീസുകാര്‍ക്ക് വീട് തുറക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോള്‍ ആണ് മഹേഷ് ആനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്.

    മദ്യക്കുപ്പി

    മദ്യക്കുപ്പി

    ഒരു ട്രാക്ക് സ്യൂട്ട് ധരിച്ച നിലയില്‍ ആയിരുന്നു മഹേഷിന്റെ മൃതദേഹം ഉണ്ടായിരുന്നത്. അഴുകി ദുര്‍ഗ്ഗന്ധം വമിക്കുന്നുണ്ടായിരുന്നു. മൃതദേഹത്തിന് ചുറ്റും മദ്യക്കുപ്പിയും ഭക്ഷണാവശിഷ്ടങ്ങളും ഉണ്ടായിരുന്നു. ടിവി പ്രവർത്തിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഇതോടെ, മരണം ആത്മഹത്യ ആണോ എന്ന സംശയവും പോലീസിന് ഉണ്ടായി.

    മൊബൈല്‍ ഫോണ്‍

    മൊബൈല്‍ ഫോണ്‍

    മൃതദേഹത്തിന് അടുത്ത് തന്നെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. വാട്‌സ് ആപ്പില്‍ ഒരുപാട് സന്ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, രണ്ട് ദിവസമായി ഒന്ന് പോലും തുറന്ന് നോക്കിയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകാം എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

    മദ്യത്തിന് അടിമ

    മദ്യത്തിന് അടിമ

    സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതോടെ ദുരിത പൂര്‍ണം ആയിരുന്നു മഹേഷ് ആനന്ദിന്റെ ജീവിതം. അതിനിടെ ഒരുപാട് വിവാഹങ്ങളും വിവാഹേതര ബന്ധങ്ങളും ഉണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയും മദ്യപാനവും കൂടി ആയപ്പോള്‍ ജീവിതം തകര്‍ന്നു.

    റസ്ലിങ്

    റസ്ലിങ്

    ഇതിനിടെ റസ്ലിങ്ങിലൂടെ ആയിരുന്നു മഹേഷ് ജീവിതച്ചെലവുകള്‍ കണ്ടെത്തിയിരുന്നത്. തായ്‌ക്കോണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റ് ഉണ്ടായിരുന്നു മഹേഷിന്. ലയണ്‍ ജിപ്‌സി മാന്‍ എന്ന പേരിലാണ് റസ്ലിങ് വേദികളില്‍ മഹേഷ് അറിയപ്പെട്ടിരുന്നത്.

     ഒരു കാലത്ത് അവിഭാജ്യ ഘടകം

    ഒരു കാലത്ത് അവിഭാജ്യ ഘടകം

    എണ്‍പതുകളിലും തൊണ്ണൂറികളിലും ബോളിവുഡ് സിനിമകളിലെ അവിഭാജ്യ ഘടകം ആയിരുന്നു മഹേഷ് ആനന്ദ്. അമിതാഭ് ബച്ചന്‍, ഗോവിന്ദ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം വില്ലന്‍ വേഷങ്ങള്‍ ഒരുപാട് അവതരിപ്പിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ തന്നെയാണ് മോഹന്‍ലാലിനൊപ്പം രണ്ട് സിനിമകളില്‍ മലയാളത്തില്‍ അഭിനയിച്ചതും.

    ദുരൂഹതയില്ല

    ദുരൂഹതയില്ല

    മഹേഷ് ആനന്ദിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. മരണത്തില്‍ ദുരൂഹത ഒന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+