'അദാനി ഗ്രൂപ്പിനെതിരെ ചോദ്യം ഉന്നയിക്കാൻ മഹുവ മൊയ്ത്രയുടെ ലോഗിൻ ഉപയോഗിച്ചു';ഹിരാനന്ദാനി
ഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കാൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര തനിക്ക് പാർലമെന്റ് ലോഗിൻ ഐഡി നൽകിയെന്ന വെളിപ്പെടുത്തലുമായി വ്യവസായി ദർശൻ ഹിരാനന്ദാനി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വയ്ക്കാനുള്ള ഏക വഴി ഇതുമാത്രമാണെന്ന് മാർഗമെന്ന് മഹുവ കരുതിയിരുന്നുവെന്നും ഹിരാനന്ദാനി പറഞ്ഞു. മൂന്ന് പേജുള്ള സത്യവാങ്മൂലത്തിലാണ് ഹിരാനന്ദാനിയുടെ വെളിപ്പെടുത്തൽ.
ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണങ്ങളിൽ ചിലത് ഹിരാനന്ദാനി ശരിവെയ്ക്കുന്നുണ്ട്. എന്നാൽ ബിസിനസ് എതിരാളിയായ അദാനി ഗ്രൂപ്പിനെതിരെ ഹിരാനന്ദാനി ഗ്രൂപ്പിന് വേണ്ടി 50 ലധികം ചോദ്യങ്ങൾ പാർലമെന്റിൽ മെഹുവ ചോദിച്ചുവെന്ന ആരോപണം സാധൂകരിക്കുന്ന കാര്യങ്ങൾ സത്യവാങ്മൂലത്തിൽ ഇല്ല.

'പ്രധാനമന്ത്രിയെ കടന്നാക്രമിക്കാൻ അദാനി ഗ്രൂപ്പിനെ ആക്രമിക്കുകയെന്നതാണ് മഹുവ കണ്ട ഏകമാർഗം.അതുകൊണ്ട് തന്നെ അവർ തന്റെ പിന്തുണ പ്രതീക്ഷിച്ചു. ചോദ്യങ്ങൾ ചോദിക്കാൻ അവർ തന്റെ പാർലമെന്റ് ലോഗിൻ ഐഡി പങ്കിട്ടു. ഇതിലൂടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തനിക്ക് പിന്തുണ ലഭിക്കുമെന്ന് താൻ കരുതി. അതുകൊണ്ടാണ് തന്റെ മഹുവയുടെ ഐഡി സ്വീകരിച്ചത്', ഹിരാനന്ദാനി സത്യവാങ്മൂലത്തിൽ പറഞ്ഞു.
മാധ്യമപ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ, മുൻ അദാനി ഗ്രൂപ്പ് ജീവനക്കാർ എന്നിവരുൾപ്പെടെയുള്ളവരിൽ നിന്ന് മഹുവയ്ക്ക് പിന്തുണ ലഭിച്ചിരുന്നുവെന്നും ഹിരാനന്ദാനി അവകാശപ്പെട്ടു.മാത്രമല്ല ബന്ധം നിലനിർത്താൻ മഹുവ നിരവധി പാരിതോഷികങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്നും ഹിരാനന്ദാനി പറഞ്ഞു. മഹുവയ്ക്ക് വിലകൂടിയ ആഡംബര വസ്തുക്കൾ സമ്മാനിച്ചെന്നും ഡൽഹിയിൽ ഔദ്യോഗികമായി അനുവദിച്ച ബംഗ്ലാവ് നവീകരിക്കുന്നതിന് സഹായം,അവരുടെ യാത്ര ചെലവുകൾ,അവധി ആഘോഷങ്ങൾ ഇതെല്ലാം മഹുവ തന്നിൽ നിന്ന് സ്വീകരിച്ചിരുന്നുവെന്നും ഹിരാനന്ദാനി പറഞ്ഞു.
പാർലമെൻറിൽ ചോദ്യം ചോദിക്കാൻ വ്യവസായി ദർഷൻ ഹിരാനന്ദാനിയിൽ നിന്നും മെഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം ഉയർന്നത്. മൊഹുവയ്ക്കെതിരെജയ് അനന്ത് ദെഹ്ദ്രോയി സി ബി ഐയെ സമീപിച്ചിരുന്നു. ഗൗതം അദാനിയെയും അദ്ദേഹത്തിന്റെ കമ്പനികളേയും പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ച് അപകീർത്തിപ്പെടുത്താൻ മൊയ്‌ത്രയും ഹിരാനന്ദാനിയും ആസൂത്രണം നടത്തിയിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ബി ജെ പി എംപി നിഷികാന്ത് ദുബെയും മഹുവെയ്ക്കെതിരെ സ്പീക്കർ ഓംബിർളയ്ക്ക് പരാതി നൽകിയിരുന്നു.
അതേസമയം നിഷികാന്ത് ദുബെയ്ക്കും അഭിഭാഷകൻ ജയ് ആനന്ദ് ദെഹാദ്‌റായിക്കും എതിരെ മഹുവ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.












Click it and Unblock the Notifications