Get Updates
Get notified of breaking news, exclusive insights, and must-see stories!

മെയിന്‍പുരിയില്‍ ബിജെപി 1 ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പിന്നില്‍; ഡിംപിള്‍ യാദവ് വന്‍ വിജയത്തിലേക്ക്

കാണ്‍പൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ സമാജ് വാദി പാർട്ടി നേതാവ് വിജയത്തിലേക്ക്. ആകെ 2,63,825 വോട്ടുകൾ നേടിയ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ഡിംപിൾ യാദവിന് ബി ജെ പിയുടെ രഘുരാജ് സിംഗ് ഷാക്യയെക്കാൾ 1,10,791 വോട്ടിന്റെ ലീഡാണ് നിലവിലുള്ളത്.

സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് പ്രതിനിധീകരിച്ചിരുന്ന മെയിൻപുരി മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. മുന്‍ മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവിന്റെ ഭാര്യ കൂടിയാണ് ഡിംപിള്‍ യാദവ്.

1996 മുതല്‍ സമാജ് വാദി പാർട്ടിയും മാത്രം

1989 മുതല്‍ ജനതാപാർട്ടിയും 1996 മുതല്‍ സമാജ് വാദി പാർട്ടിയും മാത്രം വിജയിക്കുന്ന മണ്ഡലമാണ് മെയിന്‍പുരി. 1996 ലാണ് മുലായം സിങ് മണ്ഡലത്തില്‍ നിന്നും ആദ്യമായി മത്സരിക്കുന്നത്. പിന്നീട് 2009, 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ നിന്ന് വലിയ ഭൂരിപക്ഷത്തില്‍ മുലായം വിജയിച്ചു.

ബി ജെ പിയുടെ പ്രേം സിങ് ശാക്യയ്ക്കെതിരെ

ബി ജെ പിയുടെ പ്രേം സിങ് ശാക്യയ്ക്കെതിരെ 94,389 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ മുലായം സിങ് യാദവ് വിജയിച്ചത്. എന്നാല്‌ ഇത്തവണ മുലായത്തിനേക്കാള്‍ വലിയ വിജയത്തിലേക്കാള്‍ മരുമകള്‍ ഡിംപിള്‍ യാദവ് നീങ്ങുന്നത്. ഒരുകാലത്ത് ശിവ്‌പാൽ സിംഗ് യാദവിന്റെ അടുത്ത അനുയായിയായിരുന്ന രഘുരാജ് സിംഗ് ഷാക്യയെയാണ് ബി ജെ പി ഇത്തവണ സ്ഥാനാർത്ഥിയാക്കിയിരുന്നത്.

ഇതുവരെ എണ്ണിയതിൽ 69 ശതമാനത്തിലധികം

ഇതുവരെ എണ്ണിയതിൽ 69 ശതമാനത്തിലധികം വോട്ടുകളാണ് ഡിംപിൾ യാദവിന് ലഭിച്ചത്. ഡിസംബർ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ 54.01 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി-രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) സഖ്യവും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിനാണ് ഉപതിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്. ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) കോൺഗ്രസും ഇത്തവണ മത്സരരംഗത്തില്ല.

Vastu Tips of aquarium: നിസ്സാരക്കാരല്ല ഗപ്പിയും എഞ്ചലുമൊന്നു: അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ ഭാഗ്യം പൂത്തുലയും

മുതിർന്ന എസ്പി നേതാവ് അസം ഖാനെ അയോഗ്യനാക്കിയതിനെ

അതേസമയം മുതിർന്ന എസ്പി നേതാവ് അസം ഖാനെ അയോഗ്യനാക്കിയതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാംപൂർ സീറ്റില്‍ എസ്പി സ്ഥാനാർത്ഥി അസിം രാജ വിജയത്തിലേക്ക് അടുക്കുകയാണ്. 2013-ലെ കലാപക്കേസിൽ ജില്ലാ കോടതി ശിക്ഷിച്ചതിന് ശേഷം രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബി.ജെ.പിയുടെ വിക്രം സിംഗ് സൈനിയെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കിയതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഖത്തൗലിയിലും എസ് പിക്കാണ് മുന്‍തൂക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+