ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍, 20 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലില്‍ 20 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബിജാപ്പൂര്‍ ജില്ലയില്‍ 350 ജവന്മാര്‍ ഉള്‍പ്പെട്ട ഓപ്പേറഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രദേശത്ത് സിആര്‍പിഎഫും പോലീസുകാരും തമ്മില്‍ നടത്തിയ തിരച്ചില്‍ നടത്തുമ്പോള്‍ മാവോയിസ്റ്റുകള്‍ നേര്‍ക്ക് നേര്‍ വരികയായിരുന്നുവെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തുടര്‍ന്നുള്ള ഏറ്റുമുട്ടലിലാണ് 20 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

maoist

ഏറ്റമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മറ്റൊരു സംഘം സിആര്‍പിഎഫ് നടത്തിയ തിരച്ചിലില്‍ 20 ലക്ഷം രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

English summary
Chhattisgarh: In major CRPF triumph, 20 Naxals killed in Bijapur encounter
Please Wait while comments are loading...