കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ അഞ്ചുതല സുരക്ഷ പദ്ധതി വരുന്നു

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റം തടയാന്‍ അഞ്ച് തട്ടുകളിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാകുന്നു. 'കോംപ്രഹന്‍സിവ് ബോര്‍ഡര്‍ മാനേജ്‌മെന്റ് സിസ്റ്റം' എന്ന പേരില്‍ അഞ്ച് തട്ടുകളിലാണ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത്. ഭീകരരുടെ നുഴഞ്ഞു കയറ്റം, മയക്കുമരുന്ന് കടത്ത് എന്നിവ തടയാന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണമൊരുക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്.

സ്വാതന്ത്ര്യ ലഹ്ദിക്കു ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള പരീക്ഷണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. രണ്ടു വര്‍ഷമെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. 29000 കിലേമീറ്റര്‍ ദൂരം നീണ്ടു കിടക്കുന്ന വടക്കന്‍ അതിര്‍ത്തിയിലാണ് പുതിയ നിരീക്ഷണ സംവിധാനം ഒരുക്കുക.

Indian Army

ഇത് പ്രകാരം ഒരു ക്ലോക്കിലൂടെ മുഴുവന്‍ സംഭവവികാസങ്ങളും നിരീക്ഷിക്കാന്‍ സാധിക്കും. സിസിടിവി ക്യാമറ, തെര്‍മല്‍ ഇമേജിങ് സംവിധാനം, നെറ്റ് ക്യാമറകള്‍, യുദ്ധ സമയത്ത് ഉപയോഗിക്കുന്ന റഡാര്‍, ഭൂഗര്‍ഭ മോണിറ്ററിംങ് സെന്‍സര്‍, ലേസര്‍ ബാരിയറുകള്‍ തുടങ്ങി ആധുനിക സാങ്കേതിക വിദ്യയുടെ നൂതന സവിശേഷതകളൊക്കെ പുതിയ സുരക്ഷ സംവിധാനമൊരുക്കുമ്പോള്‍ സജ്ജമാകും.

ഈ പദ്ധതിക്ക് വലിയ സാമ്പത്തിക ചെലവ് വരും. എങ്കിലും അതിര്‍ത്തി കാക്കാന്‍ മികച്ചമാര്‍ഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. നദികള്‍ ഒഴുകുന്ന പ്രദേശം മുതല്‍ കുന്നുകള്‍ വരെയുള്ള 130 സ്ഥലങ്ങളില്‍ കമ്പി വേലികെട്ടി ഉയര്‍ത്താനും ഇതിനൊപ്പം തീരുമാനിച്ചിട്ടുണ്ട്. ഇനി പത്താന്‍കോട്ട് പോലുള്ള ആക്രമങ്ങള്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

English summary
The Centre on Sunday reportedly approved the Comprehensive Integrated Border Management System, a five-layer elaborate plan to end infiltration along the 2,900-km western border with Pakistan, and to prevent more Pathankot-like attacks as well as smuggling. All movement across the border will be tracked round the clock through technology, in the first such move since Independence to completely lock down the western border, The Times of India reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X